Wednesday 28 January 2015

79.A Most Wanted Man

A Most Wanted Man (2014) : A great farewell to Philip Seymour Hoffman.


Language: English
Genre: Espionage Thriller
Director: Anton Corbijn
Writers: Andrew Bovell, John le Carré
Stars: Philip Seymour Hoffman, Rachel McAdams, Daniel Brühl

John le Carré യുടെ A Most Wanted Man എന്ന നോവലിനെ ആസ്പതമാക്കി  Andrew Bovel തിരകഥയെഴുതി Anton Corbijn സംവിധാനം ചെയ്ത് 2014 ബ്രിട്ടീഷ്‌  espionage ത്രില്ലെര്‍ ചിത്രമാണ് A Most Wanted Man.

നിയമവിരുദ്ധമായി ചെച്ച്നിയയില്‍ നിന്നും അഭയാര്‍ത്തിയായി Issa Karpov  ജെര്‍മനിയിലെ ഹാംബര്‍ഗ് നഗരത്തിലെത്തുന്നു. ജര്‍മ്മന്‍ ചാരസംഘടനയിലെ എജന്റ് ആയ Günther Bachmann ന്‍റെ (Philip Seymour Hoffman) നെതിര്‍ത്വത്തിലുള്ള സംഘം സിസി ടിവി ദൃശ്യങ്ങളിലുടെ Issa Karpov ന്‍റെ സാനിദ്ധ്യം തിരിച്ചറിയുകയും റഷ്യന്‍ ഇന്റലിജന്‍സ് വഴി വളരെ അപകടകാരിയായ തീവ്രവാദിയാണ് ഇദ്ദേഹമെന്നും തീര്‍ച്ചപ്പെടുത്തുകയും ഇസയുടെ നീക്കങ്ങളെ കൃത്യമായി നിരീക്ഷികാനും തുടങ്ങുന്നു. ഇതോടൊപ്പം തന്നെ നഗരത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് രഹസ്യമായി ധനസഹായം നല്‍കുന്നു എന്ന്‍ സംശയിക്കപ്പെടുന്ന Dr. Abdullah (Homayoun Ershadi) യും വളരെ നാളുകളായി Bachmann ന്‍റെയും സംഘത്തിന്റെയും നിരീക്ഷണവലയത്തിലാണ്. വെക്തമായ തെളിവുകള്‍ ലഭിക്കാത്തതാണ് അബ്ദുള്ളയെ പിടികൂടാന്‍ ഇനിയും ഇവര്‍ക്ക് സാധിക്കാതത്തിന്റെ കാരണം...

ജര്‍മ്മന്‍ സെക്യുരിറ്റി ഉദ്യോഗസ്ഥനായ Mohr യും (Rainer Bock) അമേരിക്കന്‍ ഡിപ്ലോമാറ്റിക്കിന്റെ ഉപസ്ഥാനപതിയായ Sullivan ഉം (Robin Wright) ഇരു കേസുകളിലും താല്‍പര്യം പ്രകടിപ്പിക്കുന്നു...

ഇസ യഥാര്‍ത്ഥത്തില്‍ അപകടകാരിയാണോ ? എന്താണ് അയാള്‍ ജര്‍മ്മനിയില്‍ എത്തിയതിന്റെ ഉദ്ദേശം ? ഡോക്ടര്‍ അബ്ദുള്ളയും ഇസയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ? ഇരു രാജ്യങ്ങളുടെയും ചാര സംഘടനകള്‍ തമ്മിലൊരു മത്സരം തന്നെ ഇവിടെ ഇസയ്ക്ക് വേണ്ടി ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു... ഇതിന്റെയൊക്കെ ഇടയില്‍ നിന്നു Bachmann ഉം സംഘവും എന്താണ് ചെയ്യാന്‍ പോവുന്നത് ?

ഇതിനെല്ലാമുള്ള ഉത്തരങ്ങളാണ് ചിത്രത്തിന്‍റെ ബാക്കി ഭാഗം പറയുന്നത്...

ഉദ്യോഗസ്ഥമേധാവിത്വം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ചിത്രത്തില്‍ പ്രധാനമായും പ്രതിപാതിക്കുന്നത്. തങ്ങളുടെ രാജ്യത്തിനെതിരെ ഉയര്‍ന്നു വരുന്ന പ്രശ്നങ്ങളെ വിവിധ ചാരസംഘടനകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന്‍ ചിത്രം പറയുന്നു. ഒരേ പ്രശ്നത്തെ രണ്ടു രീതിയില്‍ നാം സമീപിക്കുമ്പോള്‍  അതുണ്ടാക്കി വെക്കുന്ന ധര്‍മ്മസങ്കടവും   അത് എങ്ങനെ സമൂഹത്തെ ബാധിക്കുന്നുവെന്നും ചിത്രം തുറന്നു കാട്ടുന്നുണ്ട്.

മറ്റുള്ളവരുടെ പ്രചോതനതിനു വഴങ്ങി തീവ്രവാദത്തിലേക്ക് തിരിയുന്ന താഴെക്കിടയില്‍ കിടക്കുന്ന മനുഷ്യരെ വേഗം പിടികൂടി അവരെ തുറങ്കിലടക്കുന്നതാണോ പകരം അവരെ അവരുടെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ വിട്ടുകൊണ്ട്, ക്ഷമയോടെ കാത്തിരുന്ന്‍ ഇത്തരം തീവ്രവാദ സംഘടനകളുടെ നേതാക്കന്‍മാരെയും ഇവരുടെ യഥാര്‍ത്ഥ ഉദ്ദേശങ്ങളെയും മനസ്സിലാക്കാന്‍ ശ്രമിക്കുകയാണോ വേണ്ടത് എന്ന്‍ ചിത്രം ചോദിക്കുന്നു.

ഒരു മികച്ച espionage ത്രില്ലെര്‍ ചിത്രമെന്നതിലുപരി Philip Seymour Hoffmanന്‍റെ അവസാന ചിത്രം കൂടിയായിരുന്നു  A Most Wanted Man.കരിയറിലെ അവസാന ചിത്രത്തില്‍ വളരെ മികച്ചൊരു പ്രകടനം തന്നെ അദ്ദേഹം കാഴ്ചവെക്കുകയും ചെയ്തു.  Hoffman നെ കുടാതെ Rachel McAdams, Daniel Brühl തുടങ്ങി ഒരു വന്‍ താര നിര തന്നെ ചിത്രത്തിലുണ്ട്.

ഒരു മികച്ച  espionage ത്രില്ലെര്‍ ചിത്രം കാണാന്‍ ആഗ്രഹിക്കുന്നവരെ ഒരിക്കലും ഈ ചിത്രം നിരാശപ്പെടുത്തില്ല.



No comments:

Post a Comment