Boyhood (I) (2014) : A milestone in cinematic history.
Language: English
Genre: Drama - Coming of Age
Director: Richard Linklater
Writer: Richard Linklater
Stars: Ellar Coltrane, Patricia Arquette, Ethan Hawke, Lorelei Linklater

Richard Linklater പന്ത്രണ്ടു വര്‍ഷം കൊണ്ട് തീര്‍ത്ത വിസ്മയമെന്നു ഒറ്റവാക്കില്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കാം.
റിച്ചാര്‍ഡിന്റെ വളരെ കാലമായുള്ള ആഗ്രഹമായിരുന്നു ഒരു പൈയ്യന്റെ ബാല്യം മുതല്‍ അവന്‍ കോളേജിലേക്ക് പോകുന്ന കാലയളവ് വരെയുള്ള അവന്‍റെ ജീവിതത്തിലുടെ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിന്‍റെ കഥപറയുന്ന ഒരു ചിത്രം ഒരുക്കുക എന്നത് 2002 മെയിലായിരുന്നു ഇങ്ങനെ ഒരു ചിത്രം താന്‍ ഒരുക്കാന്‍ പോവുകയാണെന്ന് റിച്ചാര്‍ഡ് സിനിമ ലോകത്തെ അറിയിച്ചത്. പൂര്‍ണമായൊരു തിരകഥ പോലുമില്ലാതെ 2002ല്‍ തന്നെ ചിത്രീകരണമാരംഭിച്ച Boyhood 12 വര്‍ഷം കൊണ്ടാണ് റിച്ചാര്‍ഡ് പൂര്‍ത്തിയാക്കിയത് അതും ഒരേ അഭിനയാതക്കളെ വെച്ചുകൊണ്ട്. സിനിമയിലെ ഒരു നാഴികകല്ല് തന്നെയാണ് ഈ ചിത്രം.
ചിത്രത്തിന്‍റെ കഥയിലേക്ക് വരികയാണെങ്കില്‍ മെയിസണ്‍ Jr. ന്‍റെയും സഹോദരി സാമാന്തയുടെയും ബാല്യം മുതല്‍ കൌമാരം വരെയുള്ള ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. പലപ്പോഴും ജീവിതം തന്‍റെ കയ്യില്‍ നിന്നും കൈവിട്ടു പോയിട്ടുണ്ടെങ്കിലും അവിടെ നിന്നെല്ലാം ശക്തമായി തിരിച്ചുവന്നു ,എന്നും മക്കളോടൊപ്പമുണ്ടായിരുന്നു അമ്മയായ Olivia .മക്കളുടെ ബാല്യത്തില്‍ തന്നെ ഭാര്യയുമായി വേര്‍പിരിഞ്ഞ മെയിസണ്‍ Sr. തന്‍റെ മക്കളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവര്‍ക്ക് മാര്‍ഗദര്‍ശിയായും ഒപ്പമുണ്ടായിരുന്നു...
ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല എന്ന്‍ മാത്രമല്ല അതിമനോഹരമായൊരു ചിത്രം കൂടിയാണിത്. മെയിസണ്‍ Jr. ന് ഒപ്പം ഓരോ പ്രേക്ഷകനും തങ്ങളുടെ ബാല്യത്തിലുടെയും കൌമാരത്തിലുടെയും കടന്നുപോകുന്നു. മെയിസണ്‍ Jr. ന് ഒപ്പം നാമും സഞ്ചരിക്കുകയാണെന്ന് വേണമെങ്കില്‍ പറയാം.
Ellar Coltrane ആണ് മെയിസണ്‍ Jr. ആയി നമുക്ക് മുന്നിലെത്തുന്നത് വളരെ നാച്ചുറലായാണ് Ellar അഭിനയിചിരിക്കുന്ന്ത്. നമ്മുടെ കണ്ണിന്‍ മുന്നിലുടെയുള്ള അവന്‍റെ വളര്‍ച്ച കണ്ടിരിക്കാന്‍ തന്നെ ഒരു പ്രത്യേക സുഖമാണ്. സാമന്തയെ അവതരിപ്പിച്ച Lorelei Linklater ന്‍റെ കാര്യവും വെത്യസ്തമല്ല. ഒരു അത്ഭുതമായിരുന്നു ഇരുവരുടെയും മാറ്റങ്ങള്‍ സ്ക്രീനില്‍ കാണുന്നത്.
Patricia Arquette, Ethan Hawke എന്നിവരാണ് Oliviaയും മെയിസണ്‍ Sr. മായി അഭിനയിച്ചിരിക്കുന്നത് എപ്പോഴത്തെയും പോലെ തങ്ങളുടെ റോളുകള്‍ ഇവര്‍ അതിമാനോഹരമാക്കുകയും ചെയ്തു.
വെക്തമായൊരു തിരകഥ പോലുമില്ലാതെ ഇത്ര മനോഹരമായി ഒരു ചിത്രമോരുക്കിയതിനു Richard Linklater നെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അദ്ദേഹമെടുത്ത കഷ്ടപാടിനുള്ള വില ഇത്തവണത്തെ അക്കാദമി അവാര്‍ഡ്‌സില്‍ അദ്ദേഹത്തിന് ലഭിക്കുമെന്ന് തന്നെ കരുതുന്നു. 6 നോമിനേഷനുകളാണ് ഇത്തവണത്തെ അക്കാദമി അവാര്‍ഡ്‌സില്‍ Boyhood ന് ലഭിച്ചിട്ടുള്ളത് അവയെല്ലാം തന്നെ ഈ ചിത്രം നേടട്ടെ എന്നാഗ്രഹിക്കുന്നു.
ഏതൊരു സിനിമ പ്രേമിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് Boyhood.

No comments:
Post a Comment