Saturday, 31 January 2015

83.The Theory of Everything

The Theory of Everything (2014) : While there is life, there is hope.


Language: English
Genre: Biography
Director: James Marsh
Writers: Anthony McCarten, Jane Hawking
Stars: Eddie Redmayne, Felicity Jones, Tom Prior


ലോക പ്രശസ്ത ഫിസിക്സ്‌ വിധക്തനായ സ്റ്റിഫന്‍ ഹോക്കിംഗ്സ്ന്‍റെയും അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന ജെയിനിന്റെയും ജീവിതകഥയാണ്‌ The Theory of Everything പറയുന്നത്.

21ആം വയസ്സില്‍ motor neuron disease എന്ന അസുഖത്തിന് അടിമപ്പെട്ടു രണ്ടു വര്‍ഷം മാത്രമേ ജീവിച്ചിരിക്കുകയുള്ളുവെന്നു വൈദ്യശാസ്ത്രം വിധിയെഴുതിയ കേംബ്രിജിലെ cosmology വിദ്യാര്‍ഥിയില്‍ നിന്നും ആരും അധികമൊന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നാല്‍ അക്കാലത്ത് താന്‍ പരിചയപ്പെട്ട ജെയിന്‍ വൈല്‍ടുമായുള്ള പ്രണയവും അവര്‍ അവനു നല്‍കിയ സ്നേഹവും അയാളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുകയാണുണ്ടായത് Einsteinന്‍റെ പിന്‍ഗാമിഎന്നാണ് ലോകം പിന്നീടു അദ്ധേഹത്തെ വിശേഷിപ്പിച്ചത്.  മരണം കാത്ത് കിടന്ന 21 കാരനായ സ്റ്റിഫനില്‍ നിന്നും ലോകപ്രശസ്തനായ സ്റ്റിഫന്‍ ഹോകിംഗ്സിലേക്കുള്ള  അദ്ദേഹത്തിന്റെ യാത്രയില്‍ ജെയിനിന്റെ പങ്ക് വളരെ വലുതാണ്‌ വൈദ്യശാസ്ത്രം കൈയൊഴിഞ്ഞ രോഗാവസ്ഥയോട് പൊരുതാനുള്ള കരുത്ത് അയാള്‍ക്ക് നല്‍കിയത് അവളുടെ സ്നേഹവും പരിചരണവുമായിരുന്നു...

ഒരു ജീവചരിത്രം എന്നതില്‍പരം നല്ലൊരു പ്രണയകഥ കൂടിയാണ് The Theory of Everything. ജെയിന്‍ തന്നെ എഴുതിയ My Life with Stephen എന്ന പുസ്തകത്തെ മുനിര്‍ത്തിയാണ് സംവിധായകന്‍ James Marsh ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വളരെ നല്ല രീതിയില്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് ചിത്രത്തെ എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

Eddie Redmayne ഇദ്ദേഹത്തിന്റെ പ്രകടനത്തെകുറിച്ചു പറയുവാന്‍ വാക്കുകളില്ല സ്റ്റിഫന്‍ ഹോക്കിംഗ്സായി Eddie പരകായപ്രവേശം ചെയ്യുകയായിരുന്നു എന്ന്‍ വേണമെങ്കില്‍ പറയാം അത്ര മനോഹരമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. അതുപോലെ ജെയിനായി വേഷമിട്ട Felicity Jones ഉം ഒട്ടും തന്നെ മോശമായിരുന്നില്ല എങ്കിലും  Eddie യുടെ പ്രകടനത്തിനു മുന്നില്‍ അത് ഒന്നുമല്ലാതായി മാറുകയായിരുന്നു. ഈ വര്‍ഷത്തെ മികച്ച നടനുള്ള അക്കാദമി അവാര്‍ഡിന് എന്ത് കൊണ്ടും ഇദ്ദേഹം അര്‍ഹനാണ്.

കഴിഞ്ഞ വര്‍ഷമിറങ്ങിയ മികച്ച ചിത്രങ്ങളില്‍ ഒന്ന്‍ തന്നെയാണ് The Theory of Everything എന്ന്‍ നിസംശയം പറയാന്‍ സാധിക്കും.

No comments:

Post a Comment