The Equalizer (2014) : A treat to Denzel Washington Fans.
Language: English
Genre: Action - Crime - Thriller
Director: Antoine Fuqua
Writers: Richard Wenk, Michael Sloan
Stars: Denzel Washington, Marton Csokas, Chloë Grace Moretz
Genre: Action - Crime - Thriller
Director: Antoine Fuqua
Writers: Richard Wenk, Michael Sloan
Stars: Denzel Washington, Marton Csokas, Chloë Grace Moretz
പുറം ലോകത്തിനു അഞ്ജാതമായ തന്‍റെ ഭൂതകാല ജീവിതത്തെ ഉപേക്ഷിച്ചു ഇന്ന് ശാന്തമായൊരു ജീവിതം നയിക്കുകയാണ് McCall. എന്നാല്‍ അത്യധികം അക്രമകാരികളായ റഷ്യന്‍ ഗാങ്ങ്സ്റ്റെര്‍ മാരുടെ നിയന്ത്രണത്തിലുള്ള റ്റെറി എന്ന പെണ്‍കുട്ടിയെ McCall പരിചപെടുന്നതോടെ പരിതസ്ഥിതികള്‍ മാറുകയാണ്...അവളെ സഹായിക്കാതിരിക്കാന്‍ അയാള്‍ക്ക് സാധികുന്നില്ല... നീണ്ട നാളത്തെ ഏകാന്തവാസം അവസാനിപ്പിച്ചുകൊണ്ട് McCall പുറത്തുവരികയാണ് ഒരിക്കല്‍ കൂടി നീതി നടപ്പിലാക്കാന്‍...
The Equalizer എന്ന പേരിലുള്ള ടിവി സീരീസിനെ അസ്പതമാക്കി Richard Wenk ന്‍റെ തിരകഥയില്‍ Antoine Fuqua ഒരുക്കി Denzel Washington നായകനായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് The Equalizer. Denzel ന് മികച്ച നടനുള്ള അക്കാദമി അവാര്‍ഡ് നേടികൊടുത്ത Training Day യ്ക്ക് ശേഷം സംവിധായകന്‍ Antoine Fuquaയ്ക്കും Denzelഉം ഒരുമിച്ച ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഒരു മികച്ച ആക്ഷന്‍ ത്രില്ലെര്‍ ചിത്രത്തിനു വേണ്ട എല്ലാ ചേരുവകകളും അടങ്ങിയ ചിത്രമാണ് The Equalizer. യാധോരുവിധ പുതുമയും അവകാശപെടനില്ലാത്ത തിരകഥ തന്നെയാണ് The Equalizerന്‍റെത്. എന്നാല്‍ Denzel Washington ന്‍റെ സ്ക്രീന്‍ പ്രസ്ന്‍സും അദ്ദേഹത്തിന്റെ മികച്ച പ്രകടനവുമാണ് ചിത്രത്തെ പ്രേക്ഷകന് പ്രിയപ്പെട്ടതാക്കുന്നത്.
തനിക്ക് ചുറ്റുംമുള്ള വസ്തുക്കളെ ആയുധമാക്കി മാറ്റി ശത്രുക്കള്‍ക്ക് വിനാശം വിധയ്ക്കുന്ന നായക കഥാപാത്രങ്ങളെ ഇതിനു മുന്‍പ് പലപ്പോഴും നാം കണ്ടിട്ടുണ്ട് എങ്കിലും Denzel Washington അത് ചെയ്യുന്നത് കാണാന്‍ ഒരു പ്രത്യേക സുഖം തന്നെയാണ്. (അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് പ്രത്യേകിച്ചും)
എടുത്ത് പറയേണ്ട മറ്റൊന്ന്‍ വില്ലനായി അഭിനയിച്ച Marton Csokas ന്‍റെ പ്രകടനമാണ്. ഇരുവരും ഒരുമിച്ചു സ്ക്രീനില്‍ പ്രത്യക്ഷപെടുന്ന രംഗങ്ങള്‍ എല്ലാംതന്നെ മികച്ചു നില്‍ക്കുന്നവയാണ് പ്രത്യേകിച്ചും ഡൈനിങ്ങ് ടെബ്ലിനു മുന്നിലിരുന്ന്‍ വാക്കുക്കള്‍ കൊണ്ട് ഇരുവരുടെയും കഥാപാത്രങ്ങള്‍ യുദ്ധം ചെയ്യുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ടപെടുന്ന രംഗമാണിത്.
# I've done some bad things in my life ,Nicolai. Things I'm not proud of. I promised someone that i love very much that i would never go back to being that person. But for you.. I'm gonna make an exception .You asked me what i saw when i looked you .What do you see when you look at me. #
ചുരുക്കത്തില്‍ മികച്ച ആക്ഷന്‍ ചിത്രങ്ങളുടെയും Denzel Washington ന്‍റെയും ആരാധകനാണ് നിങ്ങളെങ്കില്‍ ഈ ചിത്രം നിങ്ങള്‍ക്കൊരു വിരുന്ന്‍ തന്നെയാണ്.
No comments:
Post a Comment