Sleepless Night "Nuit blanche" (original title) (2011) : A Relentless French Action Thriller.
Language: French
Genre: Action - Crime - Thriller
Director: Frédéric Jardin
Writers: Frédéric Jardin, Nicolas Saada
Stars: Tomer Sisley, Serge Riaboukine, Julien Boisselier |
മികച്ച ഫ്രഞ്ച് ചിത്രങ്ങള്‍ അന്വേഷിക്കുന്നതിനിടയിലാണ് കമലഹാസന്‍റെ ഏറ്റവും പുതുതായി അന്നൌന്‍സ് ചെയ്ത തൂങ്കാവനം എന്ന ചിത്രം ഫ്രഞ്ച് ചിത്രമായ Sleepless Night ന്‍റെ റിമേക്ക് ആണെന്ന്‍ അറിയുന്നത്. മാത്രമല്ല Jamie Fox നായകനായി ഇതിന്‍റെ ഹോളിവുഡ് ചിത്രവും വരുന്നുണ്ട് എന്നറിയാന്‍ കഴിഞ്ഞു...
ഫ്രഞ്ച് പോലിസ് ഉദ്യോഗസ്ഥനായ വിന്‍സന്റും സഹപ്രവര്‍ത്തകന്‍ മാനുവലും ചേര്‍ന്ന്‍ മുഖമുടി ധരിച്ച് മയക്കുമരുന്ന് കൊള്ളയടിക്കുന്നിടത്ത് നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്... അവര്‍ മോഷ്ട്ടിച്ച മയക്കുമരുന്ന് നൈറ്റ് ക്ലബ്ബിന്റെ മറവില്‍ മയക്കുമരുന്നിന്റെ വലിയൊരു വില്പന തന്നെ നടത്തിയിരുന്ന മാര്‍സിയാനോയുടെതായിരുന്നു... ഏറെ വൈകാതെ തന്നെ മാര്‍സിയാനോ വിന്സന്റിന്റെ മകനെ തട്ടികൊണ്ട് പോകുന്നു... വിന്സന്റിനു മുന്നില്‍ രാത്രിവരെ സമയമുള്ളു, മയക്കുമരുന്ന് അടങ്ങിയ ബാഗ് ജോസിനെ ഏല്‍പ്പിച്ചു തന്‍റെ മകനെ രക്ഷിക്കാന്‍... എന്നാല്‍ മയക്കുമരുന്ന് അടങ്ങിയ ബാഗ് അപ്രത്യക്ഷമാവുന്നതോടെ കാര്യങ്ങള്‍ വിന്‍സന്റിന്റെ കൈവിട്ടു പോകുന്നു...
മയക്കുമരുന്ന് അടങ്ങിയ ബാഗ് എങ്ങോട്ടാണ് അപ്രത്യക്ഷമായത് ? ഇനി എന്താണ് വിന്സന്റിനും മകനും സംഭവിക്കുക ഇതൊക്കെയാണ് ചിത്രത്തിന്‍റെ ബാക്കി ഭാഗം പറയുന്നത്...
തുടക്കം മുതല്‍ അവസാനം വരെ അത്യധികം ഉത്തേകജനകമായ ഒരു ആക്ഷന്‍ ത്രില്ലെറാണ് Sleepless Night... Die Hard പോലെയുള്ള ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത്... ചിത്രത്തിന്‍റെ 90 ശതമാനം രംഗങ്ങളും ഒരു നൈറ്റ് ക്ലബിനകത്താണ് ചിത്രീകരിചിട്ടുള്ളത് എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്...
വളരെ മികച്ച രീതിയില്‍ തന്നെയാണ് തിരകഥാകൃത്തും സംവിധായകനുമായ Frederic Jardin ചിത്രം അണിയിചൊരുക്കിയിട്ടുള്ളത്... കേട്ട് പരിചയിച്ച ഒരു കഥയെ വളരെ മികച്ച രീതിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പശ്ചാത്തലത്തില്‍ വളരെ ഭംഗിയായി അണിയിചൊരുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു... വിന്‍സന്റായി തിളങ്ങിയ Tomer Sisley തന്നെയാണ് അദ്ദേഹത്തിന്റെ ആക്ഷന്‍ രംഗങ്ങളും കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്...
എടുത്ത് പറയേണ്ട മറ്റ് പ്രകടനങ്ങള്‍ Serge Riaboukine, Lizzie Brocheré, Samy Seghir എന്നിവരുടെതാണ്...
Toronto International Film Festival, Tribeca Film Festival എന്നിവടങ്ങളില്‍ നിന്നെല്ലാം തന്നെ മികച്ച നിരൂപക പ്രശംസയും ഈ ചിത്രം നേടിയെടുക്കുകയുണ്ടായി...
ചുരുക്കത്തില്‍ ഒന്നരമണിക്കൂര്‍ നന്നായി ആസ്വദിക്കാന്‍ കഴിയുന്ന ഒരു ആക്ഷന്‍ ത്രില്ലറാണ് Sleepless Night... ആക്ഷന്‍ ചിത്രങ്ങളുടെ പ്രേമികള്‍ക്ക് ഒരു വിരുന്ന്‍ തന്നെയായിരിക്കും ഈ ചിത്രം എന്നതില്‍ തെല്ലും സംശയമില്ല...