Leader (2010) : A Must Watch Telugu Political Thriller.
Language: Telugu
Genre: Political Thriller
Director: Sekhar Kammula
Writer: Sekhar Kammula
Stars: Rana Daggubati, Richa Gangopadhyay, Priya Anand
മസാല ചിത്രങ്ങള്‍ക്ക് പേര് കേട്ട തെലുഗു സിനിമയില്‍ നിന്നും അത്തരം ചേരുവകളൊന്നുമില്ലാതെ വന്ന ഒരു മികച്ച പൊളിറ്റിക്കല്‍ ത്രില്ലറാണ് 2010ല്‍ Sekhar Kammula യുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ Leader...
മുഖ്യമന്ത്രി സന്ജീവൈയ്യ ബോംബ് ആക്രമണത്തെ തുടര്‍ന്ന്‍ അതീവഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നിടത്തു നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്... ഒരു തിരിച്ചുവരവ് അദ്ദേഹത്തിന് അസാധ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നതോടെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള ചരടുവലികളും മറ്റും തുടങ്ങുന്നു... അദ്ദേഹത്തിന്റെ ബന്ധുവും ഗുണ്ടയുമായ ധനന്ജയ് ആയിരിക്കും അടുത്ത മുഖ്യമന്ത്രി എന്നത് ഏറെ കുറെ ഉറപ്പായി കഴിഞ്ഞിരുന്നു എന്നാല്‍ മരിക്കുന്നതിനു തൊട്ട് മുന്‍പ് ബോധം വീണ്ടെടുത്ത സന്ജീവൈയ്യ അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ മകന്‍ അര്‍ജുനോട് അടുത്ത മുഖ്യമന്ത്രിയാവാന്‍ ആവശ്യപെടുന്നു...
മികച്ച ഭരണം കാഴ്ചവെക്കണം എന്നാഗ്രഹത്തോടെ രാഷ്ട്രിയത്തിലേക്ക് എത്തിയ അച്ഛന്‍ പിന്നീടു അഴിമതിക്ക് അടിമയായി പോവുകയായിരുന്നു എന്ന്‍ അമ്മയില്‍ നിന്നും തിരിച്ചറിയുന്ന അര്‍ജുന്‍ അച്ഛന്‍ ഉണ്ടാക്കി വെച്ച കളങ്കം മാറ്റുന്നതിനും നല്ലൊരു ഭരണം കാഴ്ച വെക്കണം എന്നാഗ്രഹത്തോടെയും മന്ത്രിപദം ഏറ്റെടുക്കാന്‍ തീരുമാനിക്കുന്നു...
തുടര്‍ന്ന്‍ അരങ്ങേറുന്ന സംഭവ ബഹുലമായ സന്ദര്‍ഭങ്ങളിലൂടെയാണ് ചിത്രം കടന്ന്‍ പോകുന്നത്...
ജാതിയുടെയും മതത്തിന്‍റെയും പേരില്‍ ജനങ്ങളോട് ഭരണവര്‍ഗം കാണിക്കുന്ന അവഗണനയും , അധികാരത്തിനും പണത്തിനും വേണ്ടി രാഷ്ട്രിയക്കാര്‍ ചെയ്തു കൂട്ടുന്ന നെറികേടുകളും എല്ലാം വളരെ ശക്തമായി തന്നെ പ്രദിപാതിചിരിക്കുന്ന ഒരു മികച്ച പൊളിറ്റിക്കല്‍ ത്രില്ലെറാണ് ഈ ചിത്രം...
ഈ ചിത്രം കണ്ടപ്പോള്‍ ഓര്‍മ്മയിലേക്ക് ആദ്യമെത്തിയത് ശങ്കര്‍ 1999ല്‍ അര്‍ജുനെ നായകനാക്കി അണിയിച്ചൊരുക്കിയ മുതല്‍വന്‍ എന്ന ചിത്രമാണ്, എന്നാല്‍ അതിനേക്കാള്‍ വളരെ ശക്തമായൊരു തിരകഥയാണ് ലിഡറിന്റെത്... ശക്തമായ സംഭാഷണങ്ങള്‍, മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്ന രംഗങ്ങള്‍, മാറി മാറി വരുന്ന രാഷ്ട്രിയക്കാരെ കൊണ്ട് മടുത്ത സാധാരണക്കാരുടെ അവസ്ഥയെ തുറന്ന്‍ കാണിക്കുന്ന രംഗങ്ങള്‍ എല്ലാം ഈ ചിത്രത്തെ മുതല്‍വനേക്കാള്‍ ഒരുപടി മുന്നിലെത്തിക്കുന്നു... സംവിധായകനായ Sekhar Kammula തന്നെയായിരുന്നു ചിത്രത്തിന്‍റെ തിരകഥയും രചിച്ചത്... മസാല ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞു നില്‍ക്കുന്ന തെലുഗു സിനിമകള്‍ക്ക് ഒരപവാദമാണ് ഈ ചിത്രം...
Rana Daggubati, Richa Gangopadhyay എന്നിവരുടെ ആദ്യ ചിത്രമായിരുന്നു ലീഡര്‍ എന്നാല്‍ പോലും വളരെ മികച്ച രീതിയില്‍ തന്നെ ഇരുവരും തങ്ങളുടെ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്... എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം സുഹാസിനിയുടെതാണ്. രാജേശ്വരി ദേവിയായുള്ള അവരുടെ പ്രകടനം അവരുടെ തന്നെ പഴയകാല ചിത്രമായ സമുഹത്തിലെ രാജലക്ഷ്മിയെ ഓര്‍മിപ്പിച്ചു...
ചുരുക്കത്തില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു മികച്ച തെലുഗു പൊളിറ്റിക്കല്‍ ത്രില്ലെറാണ് ലീഡര്‍...
No comments:
Post a Comment