The Unknown Woman "La sconosciuta" (original title) (2006) A Beautifully Crafted Psychological Thriller - Mystery Movie From The Director Of Cinema Paradiso & Malena.
Language: Italian
Genre: Psychological Thriller - Mystery - Drama
Director: Giuseppe Tornatore
Writers: Giuseppe Tornatore, Massimo De Rita
Stars: Kseniya Rappoport, Michele Placido, Claudia Gerini, Clara Dossena
ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ഭൂതകാലത്തിന്‍റെ ഓര്‍മകള്‍ വേട്ടയാടുന്ന മനസ്സുമായി ഉക്രൈനില്‍ നിന്നും ഇറ്റലിയിലേക്ക് ഇറിന എത്തിയത് ചില ഉദ്ദേശലക്ഷ്യങ്ങളോടെ ആയിരുന്നു... ഇറ്റലിയിലെ ധനികരായ Adacher ദമ്പതികളുടെ കുടുംബത്തിലേക്ക് നുഴഞ്ഞു കയറാനുള്ള ശ്രമംങ്ങള്‍ ഇറിന ആരംഭിക്കുന്നു... അവരുടെ കുടുംബത്തെ യഥാസമയത്തും വീക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ അവള്‍ തന്‍റെ താമസ സ്ഥലം കണ്ടെത്തുകയും തുടര്‍ന്ന്‍ അവരുടെ വീട്ടു വേലകാരിയായ ജിനയുമായി സൗഹൃദം നടിക്കുകയും അവരെ തന്ത്രപൂര്‍വ്വം അകപെടുത്തുകയും ചെയ്യുന്നു.. പിന്നീടു ജിനയ്ക്ക് പകരക്കാരിയായി ഇറിന ആ കുടുംബത്തിലേക്ക് കടന്ന്‍ ചെല്ലുന്നു... ഏറെ വൈകാതെ തന്നെ Adacher ദമ്പതികളുടെ വിശ്വാസതയും അവരുടെ കൊച്ചുമകള്‍ തിയയുടെ പ്രീതിയും സ്നേഹവും അവള്‍ പിടിച്ചുപറ്റുന്നു... പല കഷണങ്ങളായി ചിതറി കിടക്കുന്ന ഒരു കടുങ്കഥയുടെ ഉത്തരം കണ്ടെത്തുന്നത് പോലെ Adacher ദമ്പതികളുടെ ജീവിതത്തിലെ പല രഹസ്യങ്ങളും കണ്ടെത്താനുള്ള ശ്രമങ്ങളില്‍ ഏര്‍പെടുന്ന ഇറിയെയാണ് പിന്നീടു കാണുന്നത്... ഒരു കടങ്കഥ പോലെ നിഗൂഡതകള്‍ നിറഞ്ഞു കിടക്കുന്ന ഇറിനയുടെ ഭൂതകാലവും പതുക്കെ പതുക്കെ മറനീക്കി പുറത്ത് വരാന്‍ തുടങ്ങുന്നു...
Adacher ദമ്പതികളും ഇറിനയും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ ? എന്തിനാണവള്‍ അവര്‍ക്കിടയിലേക്ക് കടന്ന്‍ വന്നത്... അവളെ വേട്ടയാടുന്ന ഭൂതകാല ഓര്‍മകളുടെ അര്‍ത്ഥമെന്താണ് ?ഇതിനെല്ലാമുള്ള ഉത്തരമാണ് ചിത്രത്തിന്‍റെ ബാക്കി ഭാഗം പ്രേക്ഷകനു നല്‍കുന്നത്...
ഇറിന എന്ന നിഗൂഡതകള്‍ നിറഞ്ഞ സ്ത്രിയുടെ ഭൂതകാലത്തിലേക്ക് വെളിച്ചം വീശുകയും അതുവഴി അവര്‍ ഇറ്റലിയില്‍ വന്നെത്തിയതിന്റെ ഉദ്ദേശലക്ഷ്യങ്ങളുടെ സത്യാവസ്ഥയിലേക്കും പ്രേക്ഷകരെ കൊണ്ട് പോവുകയാണ്
The Unknown Woman... അവസാന നിമിഷം വരെ ചുരുളഴിയാത്ത ഒരു രഹസ്യമായി ഇറിന എന്ന സ്ത്രി ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നു...
സിനിമ പാരടൈസൊ, മെലിന തുടങ്ങിയ മികച്ച ചിത്രങ്ങള്‍ ഒരുക്കിയ ഇറ്റാലിയന്‍ സംവിധായകനായ Giuseppe Tornatore യുടെ മറ്റൊരു മികച്ച ചിത്രമാണ് The Unknown Woman. ഒരു മികച്ച സൈക്കോളജിക്കല്‍ ത്രില്ലര്‍ മിസ്റ്ററി ചിത്രമാണ് Giuseppe Tornatore ഒരുക്കിയിരിക്കുന്നത്... അവസാന ഭാഗം വരെയും ഇറിന എന്ന സ്ത്രിയെ ചിത്രത്തിന്‍റെ പേര് പോലെ ഒരു അജ്ഞാത സ്ത്രിയായി നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു... ചിത്രത്തിന്‍റെ വിജയവും അത് തന്നെയാണ്... തന്‍റെ മറ്റ് ചിത്രങ്ങളെ പോലെ തന്നെ ഈ ചിത്രത്തിന്റെയും കഥയും Giuseppeയുടേത് തന്നെയാണ്... Massimo De Rita യാണ് തിരകഥ ഒരുക്കിയിട്ടുള്ളത്...
റഷ്യന്‍ അഭിനയത്രി Kseniya Rappoport ഇറിനയെ അവിസ്മരണീയമാക്കി എന്ന്‍ തന്നെ പറയാം അത്രയധികം മികവുറ്റതായിരുന്നു അവരുടെ അഭിനയം. 2006ലെ മികച്ച നടിക്കുള്ള ഇറ്റാലിയന്‍ അക്കാദമി പുരസ്കാരവും അവര്‍ നേടിയെടുക്കുക ഉണ്ടായി. എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം തിയ എന്ന കൊച്ചു കുട്ടിയെ അവതരിപ്പിച്ച Clara Dossenaയുടെതാണ്, ഭാവിയില്‍ ചിലപ്പോള്‍ വളരെ മികച്ചൊരു അഭിനയത്രിയായി ഈ കുട്ടി മാറിയേല്‍ക്കാം...
ചുരുക്കത്തില്‍ മികച്ച സൈക്കോളജിക്കല്‍ ത്രില്ലര്‍ - മിസ്റ്ററി ചിത്രങ്ങള്‍ ഇഷ്ടപെടുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഈ ചിത്രം കാണുക...

No comments:
Post a Comment