Maya: One Of The Best Horror Flicks I Have Ever Watched.
Language: Tamil
Genre: Horror - Thriller
Director: Ashwin Saravanan
Writer: Ashwin Saravanan
Stars: Nayanthara, Aari, Amzath Khan
ഹൊറര്‍ ചിത്രങ്ങള്‍ ഒരു സമയത്ത് ഒരുപ്പാട് കാണുകയും അവയില്‍ ഭൂരിഭാഗവും നിരാശ സമ്മാനിച്ചപ്പോള്‍ അത്തരം ചിത്രങ്ങള്‍ കാണുന്നത് പൂര്‍ണമായും അവസാനിപ്പിച്ച വെക്തിയാണ് ഞാന്‍ എന്നാല്‍ Ashwin Saravanan തിരകഥയൊരുക്കി സംവിധാനം ചെയ്ത് നയന്‍താര പ്രധാന വേഷത്തിലെത്തിയ മായ എന്ന പുതിയ തമിഴ് ചിത്രം എന്നെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു എന്ന്‍ തന്നെ പറയാം...
രണ്ട് ഭാഗങ്ങൾ ഉള്ള ഒരു ഹൊറർ സിനിമയുടെ ആദ്യഭാഗം പൂർത്തിയാക്കിയ ശേഷം രണ്ടാം ഭാഗത്തിലെ നായികയായി തിരഞ്ഞെടുക്കപ്പെടുന്ന അപ്സര തനിക്കുണ്ടാവുന്ന ചില സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന്‍ സിനിമയുടെ പ്രചാരണാർത്ഥം സംവിധായകൻ നിശ്ചയിചിരിക്കുന്ന അഞ്ച് പ്രധാന വ്യവസ്ഥകളോടെ സിനിമ കാണുക എന്ന വെല്ലുവിളി ഏറ്റെടുക്കുന്നു. വിജയിച്ചാല്‍ ലഭ്യമാകുന്ന അഞ്ച് ലക്ഷം രൂപയാണ് അവളെ ഈ വെല്ലുവിളിയിലേക്ക് ആകര്‍ഷിച്ചത്... തുടര്‍ന്നവൾ ഒറ്റക്ക് ഇരുന്നു കാണുന്ന സിനിമയിൽ അവൾ തന്നെ നായികയായി വരുന്നു... എന്താണ് ഇതിന് കാരണം ? എന്താണ് ആ സിനിമയുടെ പ്രത്യേകത ? ഇതെല്ലാമാണ് തുടര്‍ന്നുള്ള ചിത്രം നമ്മോട് പറയുന്നത്...
മികച്ച ഇന്ത്യന്‍ ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയില്‍ മുനിരയില്‍ തന്നെ സ്ഥാനം അര്‍ഹിക്കുന്ന വളരെയധികം മികച്ചൊരു ചിത്രമാണ് മായ.യാഥാര്‍ത്ഥ്യവും ഫിക്ഷനും ഒരുപോലെ ഇടകലര്‍ത്തി മുന്‍പോട്ടു പോകുന്ന ചിത്രം ആദ്യാവസാനം വരെ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്നു... ഒരു ഹൊറര്‍ ചിത്രത്തില്‍ നിന്നും നാം എന്തെല്ലാമാണോ പ്രതീക്ഷികുന്നത് അതിലും കൂടുതല്‍ നല്‍കാന്‍ ഈ ചിത്രത്തിന് സാധിച്ചിരിക്കുന്നു...
താന്‍ തന്നെ എഴുതിയ തിരകഥയെ അതിന്‍റെ തീക്ഷണത ഒട്ടും തന്നെ ചോര്‍ന്ന്‍ പോകാതെ മികച്ച രീതിയില്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിക്കാന്‍ സംവിധായകനായ അശ്വിന് സാധിച്ചിരിക്കുന്നു... എടുത്ത് പറയേണ്ട മറ്റ് കാര്യങ്ങള്‍ സത്യന്‍ സുര്യന്റെ ഛായാഗ്രാഹണവും, റോണ്‍ ഏദൻ യോഹാൻ സംഗീതവുമാണ്... മികച്ച സിംഗിള്‍ ഷോട്ടുകള്‍ ഒരുക്കി ചിത്രത്തിലുടനീളം ഹൊറര്‍ മൂഡ് നിലനിര്‍ത്താന്‍ സത്യന് സാധിച്ചിരിക്കുന്നു റോണിന്റെ മികവുറ്റ പശ്ചാത്തല സംഗീതം അതിനോടൊപ്പം ചേരുമ്പോള്‍ വളരെ മികച്ചൊരു സിനിമാനുഭവമാണ് പ്രേക്ഷകന് ലഭിക്കുന്നത്...ടി.സ് സുരേഷിന്റെ എഡിറിങ്ങും, താ. രാമലിംഗത്തിന്‍റെ കലാസംവിധാനവും ഏറെ പ്രശംസ അര്‍ഹിക്കുന്നുണ്ട്...
'നയന്‍താര' അപ്സര എന്ന കഥാപാത്രത്തെ ഇവരേക്കാള്‍ നന്നായി മറ്റാര്‍ക്കെങ്കിലും അവതരിപ്പിക്കാന്‍ കഴിയുമെന്ന്‍ തോന്നുന്നില്ല തന്‍റെ കരിയറിലെ തന്നെ ഏറ്റവുമികച്ച പ്രകടനങ്ങളില്‍ ഒന്ന്‍ തന്നെയാണ് നയന്‍താര കാഴ്ചവെച്ചിരിക്കുന്നത് എന്ന്‍ നിസംശയം പറയാം... നയന്‍താരയ്ക്ക് പുറമെ ലക്ഷ്മി പ്രിയ ചന്ദ്രമൌലി, മൈം ഗോപി, ആരി തുടങ്ങിയവരും മോശമല്ലാത്ത അഭിനയം കാഴ്ചവെച്ചിരിക്കുന്നു...
ചിത്രം കണ്ടിറങ്ങിയതിന് ശേഷവും അത് നമ്മെ വേട്ടയാടുമ്പോഴാണ് ആ ചിത്രം നമുക്ക് കൂടുതല്‍ പ്രിയപ്പെട്ടതാകുന്നത് അത്തരത്തിലുള്ള ഒരു മികച്ച അനുഭവം സമ്മാനിക്കുന്ന ചിത്രമെന്ന്‍ ചുരുക്കത്തില്‍ മായയെ കുറിച്ച് പറയാം..

No comments:
Post a Comment