Take Off "Gukga daepyo" (original title) (2009) : You cheer for the underdog.That's sportsmanship.
Language: Korean
Genre: Sports Drama
Director: Yong-hwa Kim
Writer: Yong-hwa Kim
Stars: Jung-woo Ha, Dong-il Sung, Ji-seok Kim
1997ലെ ആദ്യ കൊറിയന്‍ സ്കി ജമ്പിംഗ് ടീമിന്‍റെ കഥ പറയുന്ന ചിത്രമാണ് 2009ല്‍ Kim Yong-hwa ന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ Take Off... 1998ലെ ശീതകാല ഒളിമ്പിക്സിന് കൊറിയ വേദിയാക്കുന്നതിനായി അപ്രതീക്ഷിതമായി രൂപികരിച്ച ഈ ടീം അനുഭവിച്ച കഷ്ടപാടുകളിലൂടെയും അവരുടെ സന്തോഷ നിമിഷങ്ങളിലൂടെയുമാണ് ഈ ചിത്രം കടന്ന്‍ പോകുന്നത്. സ്പോര്‍ട്സ് ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഏതൊരു വെക്തിക്കും സ്കീ ജമ്പിംഗിന്‍റെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ഒരു മികച്ച ചിത്രമാണ് Take Off.
കൊറിയയിലെ ഒരു ചെറു പട്ടണരമായ മുജു (Muju) 1998ലെ ശീതകാല ഒളിമ്പിക്സിനുള്ള വേദിയായി പരിഗണിക്കുന്ന സാഹചര്യത്തില്‍ അത് സാധ്യമാക്കാന്‍ വേണ്ടി കൊറിയന്‍ ദേശിയ കമ്മിറ്റി ഒരു സ്കി ജമ്പിംഗ് സംഘത്തെ രൂപികരിക്കുവാന്‍ തീരുമാനിക്കുന്നു. ശീതകാല ഒളിമ്പിക്സില്‍ മത്സരിക്കാന്‍ യോഗ്യമായത്രയും കായികാഭ്യാസികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന്‍ മുജു പട്ടണം വേദിയായി തിരഞ്ഞെടുക്കപ്പെടുന്നത് സംശയത്തിലായിരിക്കെ അത് തടയുവാനുള്ള ശ്രമമായിരുന്നു രാജ്യത്ത് ഒട്ടും തന്നെ പ്രചാരമില്ലാത്ത സ്കി ജമ്പിംഗ് സംഘത്തെ രൂപികരിക്കുവാനുള്ള തീരുമാനം. കുട്ടികളെ മാത്രം പഠിപ്പിച്ചു ശീലമുള്ള Bangനെയായിരുന്നു ദേശിയ ടീമിന്‍റെ കോച്ച് ആയി തിരഞ്ഞെടുത്തത് ടീമംഗങ്ങളെ കണ്ടെത്താനുള്ള ചുമതലയും അദ്ദേഹത്തിനായിരുന്നു. ബാന്ഗ് ആദ്യം ടീമിലേക്കായി കണ്ടെത്തിയത് ചെറുപ്പത്തില്‍ അമേരിക്കന്‍ ദംമ്പതികള്‍ തന്‍റെ സഹോദരിയോടൊപ്പം ദെത്തെടുത്ത Bob James നെയായിരുന്നു. ചെറുപ്പത്തില്‍ അമേരിക്കയില്‍ വെച്ച് ആല്‍പൈന്‍ സ്കിയിംഗ് ചെയ്തു പരിചയമുണ്ടെങ്കിലും, ഒരിക്കല്‍ തന്നെ ഉപേക്ഷിച്ച രാജ്യത്തിന് വേണ്ടി മത്സരിക്കാന്‍ ഒട്ടും തന്നെ താല്‍പര്യമില്ലാതിരുന്ന ബോബ് തനിക്ക് ജന്മം നല്‍കിയ അമ്മയെ കണ്ടെത്താന്‍ സാധിച്ചേക്കാം എന്ന പ്രതീക്ഷയിലാണ് കൊറിയക്ക് വേണ്ടി മത്സരിക്കാം എന്ന്‍ സമ്മതിച്ചത്. രണ്ടാമതായി ടീമിലേക്ക് എത്തിയത് മയക്കുമരുന്നിന് അടിമയായ Heung-cHeol ആയിരുന്നു. തുടര്‍ന്ന്‍ മന്ദബുദ്ധിയായ സഹോദരനെയും മുത്തശ്ശിക്കും നല്ലൊരു ജീവിതം സമ്മാനിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയില്‍ Chil-Gu ഉം, രാജ്യത്തിന് വേണ്ടി മത്സരിച്ചാല്‍ സൈന്യത്തില്‍ ചേരേണ്ടി വരുന്നതില്‍ നിന്നും രക്ഷപെടാം എന്ന പ്രതീക്ഷയില്‍ Jae-Bok ഉം ടീമിനൊപ്പം ചേരുന്നു... മികച്ച രീതിയില്‍ പരിശീലനം നടത്തുവാനുള്ള സൗകര്യങ്ങള്‍ പോലുമില്ലാതെ പ്രാകൃതമായ രീതിയില്‍ അവര്‍ അവരുടെ പരിശീലനം ആരംഭിക്കുന്നു... കൊറിയയിലെ ആദ്യത്തെ സ്കി ജമ്പിംഗ് ടീമിന്‍റെ കഥ ഇവിടെ തുടങ്ങുകയാണ്... കടമ്പകള്‍ ഒരുപാട് ഉണ്ട് അവര്‍ക്ക് മുന്നില്‍ അതെല്ലാം കടന്ന്‍ 98ലെ ഒളിമ്പിക്സില്‍ മത്സരിക്കാന്‍ ഇവര്‍ക്ക് സാധിക്കുംമോ ?
യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോതനം ഉള്‍ക്കൊണ്ട് അതിമനോഹരമായി അണിയിച്ചൊരുക്കിയിട്ടുള്ള മികച്ചൊരു സ്പോര്‍ട്സ് ചിത്രമാണ് Take Off. സ്വന്തം രാജ്യം പോലും സഹായത്തിനില്ലാതെവരുന്ന അവസ്ഥയില്‍ ഒറ്റയ്ക്ക് പോരാടേണ്ടി വന്ന ഒരു ടീമിന്‍റെ കഥ വളരെയധികം മികവുറ്റ രീതിയില്‍ സംവിധായകനായ Kim Yong-hwa പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിച്ചിരിക്കുന്നു. പ്രചോദനദായകമായ ചിത്രമെന്ന്‍ (Inspirational Movie) ഒറ്റവാക്കില്‍
Take Offനെ വിശേഷിപ്പിക്കാം. സ്കി ജമ്പിംഗ് എന്ന കായിക ഇനത്തിന്‍റെ ആവേശം മുഴുവനും പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ സംവിധായകന് സാധിച്ചിരിക്കുന്നു... ആവേശമുണര്‍ത്തുന്നതും അതോടൊപ്പം പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്നതുമായ ചിത്രത്തിന്‍റെ അവസാന രംഗങ്ങളെ എത്ര പ്രശംസിച്ചാലും മതിയാവില്ല...
കൊറിയ ആദ്യമായിട്ടായിരുന്നു സ്കി ജമ്പിംഗ് രംഗതേക്ക് എത്തുന്നത് മാത്രമല്ല അഞ്ചു പേര്‍ മാത്രമടങ്ങുന്ന ടീമായിരുന്നു അന്ന്‍ മത്സരിച്ചത് അതിനാല്‍ ഈ സംഭവങ്ങള്‍ ഒന്നും തന്നെ കൊറിയന്‍ ജനങ്ങള്‍ക്ക് അറിവില്ലാത്തതാണ് ഈ ചിത്രത്തിലൂടെ അവരിലേക്ക് ഈ സംഭവങ്ങള്‍ എത്തിക്കുകയും അതുവഴി ദേശിയ സ്കി ജമ്പിംഗ് ടീമിന് കൂടുതല്‍ ജനപിന്തുണയും നേടി കൊടുക്കുകയുമായിരുന്നു അദ്ധേഹത്തിന്റെ ലക്‌ഷ്യം. അതിന് വേണ്ടി തന്നെയായിരുന്നു Ha Jung-woo പോലെ ഒരു നടനെ ചിത്രത്തിലേക്ക് കൊണ്ടുവന്നതും... ആ വര്‍ഷം ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ട രണ്ടാമത്തെ ചിത്രമായിരുന്നു ഇത്...
എടുത്ത് പറയേണ്ട മറ്റൊന്ന്‍ ചിത്രത്തിന്‍റെ സാങ്കേതിക മികവിനെ കുറിച്ചാണ് Hong Jang-pyo, Jeong Seong-jin എന്നിവരുടെ വിഷ്വല്‍ എഫെക്റ്റ്, Lee Seung-chul, Lee Sang-joon എന്നിവരുടെ ശബ്തമിശ്രണം, Hyeon-cheol Parkന്‍റെ ഛായാഗ്രഹണം, Jae-hak Leeയുടെ സംഗീതം ഇവയെല്ലാം ഒരുപ്പാട് പ്രശംസ അര്‍ഹിക്കുന്നു... സ്കി ജമ്പിംഗ് രംഗങ്ങള്‍ എല്ലാം തന്നെ അത്ര മികച്ച രീതിയിലാണ് ഇവരെല്ലാം ചേര്‍ന്ന അണിയിച്ചൊരുക്കിയിരിക്കുന്നത്...
പ്രകടനങ്ങളുടെ കാര്യത്തില്‍ എല്ലാവരും തന്നെ തങ്ങളുടെ വേഷം വളരെ മനോഹരമായി ചെയ്തിരിക്കുന്നു ആരുടേയുംപേരുകള്‍ പ്രത്യേകമായി എടുത്ത് പറയുന്നില്ല...
Chunsa Film Art Awards, Korean Association of Film Critics Awards, 46th Grand Bell Awards, 30th Blue Dragon Film Awards, 46th Baeksang Arts Awards തുടങ്ങി ആ വര്‍ഷത്തെ ഒട്ടുമിക്യ അവാര്‍ഡ് ദാനചടങ്ങുകളില്‍ നിന്നും മികച്ച ചിത്രം, മികച്ച, സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്‍, മികച്ച സഹനടി, മികച്ച വിഷ്വല്‍ എഫെക്റ്റ്സ്, മികച്ച ഛായാഗ്രഹണം, മികച്ച ശബ്ത മിശ്രണം തുടങ്ങി വിവിധ ഇനങ്ങളിലായി നാമനിര്‍ദേശിക്ക പെടുകയും അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു...
ഇനിയും കൂടുതല്‍ പറയുന്നില്ല മികച്ച ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഏതൊരു സിനിമ പ്രേമിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് Take Off പ്രത്യേകിച്ചും സ്പോര്‍ട്സ് ജോണറില്‍ പെടുന്ന ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍...
No comments:
Post a Comment