Stardust (2007) : Great Fantasy Entertainment
Language: English
Genre: Romantic Fantasy Adventure
Director: Matthew Vaughn
Writers: Jane Goldman (screenplay), Matthew Vaughn (screenplay), Neil Gaiman (novel)
Stars: Charlie Cox, Claire Danes, Sienna Miller
മുത്തശ്ശികഥകളില്‍ മാത്രം പറഞ്ഞ് കേടിട്ടുള്ള ദുര്‍മന്ത്രവാദികളും, യുണികോണ്‍ എന്നറിയപെടുന്ന ഒറ്റ കൊമ്പുള്ള കുതിരയും, പറക്കുന്ന കപ്പലുകളുമോക്കെയുള്ള ഭാവനയുടെ ഒരു മായ ലോകം പ്രേക്ഷകന് സമ്മാനിക്കുന്ന ഫാന്റസി ജോണറിലുള്ള ചിത്രങ്ങള്‍ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. ഭാവനയുടെയും ദ്രിശ്യവിസ്മയത്തിന്റെയും പുതിയൊരു ലോകം തുറന്ന്‍ തരുന്ന അത്തരത്തിലുള്ളൊരു മികച്ച ചിത്രമാണ് Neil Gaiman ന്‍റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി 2007ല്‍ Matthew Vaughn അണിയിച്ചൊരുക്കിയ Stardust...
സ്റ്റോംഹോള്‍ഡ് എന്ന മായാ പ്രദേശത്തെക്ക് ചെന്നെതാനുള്ള ഏക വഴിയാണ് ഇംഗ്ലണ്ടിലെ ഗ്രാമത്തിന്‍റെ അതിര്‍മതിലിലുള്ള വിടവ്... 1800 ഉകളില്‍ തന്‍റെ പ്രണയിനിക്ക് കൊടുത്ത വാക്ക് പാലിക്കുന്നതിനായി ട്രിസ്റ്റന്‍ ആകാശത്തില്‍ നിന്നും വീണ നക്ഷത്രത്തെ തേടി ആ വിടവിലൂടെ സ്റ്റോംഹോള്‍ഡിലേക്ക് പോകുന്നു... Yvaine എന്ന കന്യകയും അതിസുന്ദരിയുമായ പെണ്‍കുട്ടിയായിരുന്നു ആകാശത്തില്‍ നിന്നും വീണ ആ നക്ഷത്രം... ട്രിസ്റ്റന്‍ മാത്രമായിരുന്നില്ല ആ നക്ഷത്രത്തെ തേടി നടന്നിരുന്നത്, തങ്ങളുടെ യൗവനം വീണ്ടെടുക്കുന്നതിനായി ദുര്‍മന്ത്രവാധിനികളായ ലാമിയയും രണ്ടു സഹോദരികളും, തങ്ങള്‍ക്ക് രാജ്യാധികാരം ലഭ്യമാക്കുന്ന Yvaine ന്‍റെ കൈവശമുള്ള മാണിക്യകല്ല് തേടി മരണപ്പെട്ട സ്റ്റോംഹോള്‍ഡ് രാജാവിന്‍റെ ആണ്മക്കളും അവളുടെ പിറകെ ഉണ്ടായിരുന്നു... ഇവരെയെല്ലാം മറികടന്ന്‍ തന്‍റെ പ്രണയിനിക്ക് കൊടുത്ത വാക്ക് പാലിക്കുവാന്‍ ട്രിസ്റ്റന് സാധിക്കുമോ ?? ചിത്രം കണ്ട് തന്നെ അറിയുക...
നേരത്തെ പറഞ്ഞത് പോലെ തന്നെ ഭാവനയുടെയും ദ്രിശ്യവിസ്മയത്തിന്റെയും പുതിയൊരു ലോകം തുറന്ന്‍ തരുന്ന മികച്ചൊരു ഫാന്റസി ചിത്രമാണ് Stardust. Neil Gaiman ന്‍റെ അതിമനോഹരമായ കഥയെ തിരകഥയാക്കി മാറ്റിയത് Jane Goldman ആയിരുന്നു, ഒരു ഫാന്റസി ചിത്രത്തെ സംബന്ധിചിടത്തോളം ആ ജോലി വളരെ ഭംഗിയായി തന്നെ അദ്ദേഹം നിര്‍വഹിച്ചിരിക്കുന്നു. മികച്ച ആക്ഷന്‍ രംഗങ്ങളും, അതുപോലെ തന്നെ മികവുറ്റ നര്‍മ്മ മുഹൂര്‍ത്തങ്ങളും കൊണ്ട് സമ്പന്നമാണ് Stardust...
ഇത്തരൊരു ചിത്രത്തില്‍ വലിയ അഭിനയമുഹൂര്‍ത്തങ്ങള്‍ക്ക് സ്ഥാനമില്ലെങ്കിലും, ദുര്‍മന്ത്രവാദിനി ലാമിയ ആയുള്ള Michelle Pfeiffer ന്‍റെയും, ക്യാപ്റ്റന്‍ ഷേയ്ക്ക്സ്പിയര്‍ ആയുള്ള Robert De Niro യുടെയും പ്രകടനം ഏറെ പ്രശംസ അര്‍ഹിക്കുന്നു. Charlie Cox , Claire Danes എന്നിവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയായി തന്നെ ചെയ്തിരിക്കുന്നു...
ചുരുക്കത്തില്‍ ഫാന്റസി ജോണറിലുള്ള ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് Stardust.
No comments:
Post a Comment