United 93 (2006) : Really Hard To Go Throguh It, But It's A Must Watch.
Language: English
Genre: Drama
Director: Paul Greengrass
Writer: Paul Greengrass
Stars: David Alan Basche, Olivia Thirlby, Liza Colón-Zayas
സെപ്റ്റംബര്‍ 11, 2001 ലോകജനതയ്ക്ക് പ്രത്യേകിച്ചും അമേരിക്കന്‍ ജനതയ്ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ദിനമാണ്. അമേരിക്കയുടെ അഭിമാനമായി നില കൊണ്ടിരുന്ന വേള്‍ഡ് ട്രേഡ് സെന്‍റിന്റെ ഇരു ഗോപുരങ്ങളിലേക്കും,അമേരിക്കന്‍ പ്രതിരോധ കേന്ദ്രാസ്ത്താനമായ പെന്റഗണിലേക്കും അല്‍ഖൈയ്ദ നടത്തിയ ഭീകരാക്രമണം, 2996 മനുഷ്യ ജീവനുകളാണ് അപഹരിച്ചത്. അമേരിക്കയുടെ കിഴക്ക് തീരത്ത് നിന്നും കാലിഫോര്‍ണിയയിലേക്ക് പറന്നുയര്‍ന്ന നാല് വിമാനങ്ങള്‍ ഹൈജാക്ക് ചെയ്തായിരുന്നു അല്‍ഖൈയ്ദ ആക്രമണം അഴിച്ചുവിട്ടത്. അപഹരിച്ച മൂന്ന് വിമാനങ്ങളും ലക്‌ഷ്യം കണ്ടപ്പോള്‍ യാത്രക്കാരുടെ ശക്തമായ ചെറുത്ത് നില്‍പ്പിനെ തുടര്‍ന്ന്‍ ലക്‌ഷ്യം കാണാതെ പോയ വിമാനമായിരുന്നു United Airlines Flight 93. അന്നേ ദിവസം യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ അരങ്ങേറിയ സംഭവങ്ങളുടെ ദ്രിശ്യാവിഷ്കാരമാണ് 2006ല്‍ Paul Greengrass ന്‍റെ സംവിധാനത്തില്‍ പുറത്ത് വന്ന United 93 എന്ന ചിത്രം.
സെപ്റ്റംബര്‍ 11, 2001ല്‍ രണ്ടു അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനങ്ങളും, സ്വകാര്യ യുണൈറ്റഡ് എയര്‍ലൈന്‍സിന്‍റെ രണ്ടു വിമാനങ്ങളും തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുന്നു, രണ്ടു വിമാനങ്ങള്‍ വേള്‍ഡ് ട്രേഡ് സെന്‍റിന്റെ ഇരു ഗോപുരങ്ങളിലേക്കും, മറ്റൊന്ന്‍ പെന്റഗണിലേക്കും ഇടിച്ചു കയറിയതിനെ തുടര്‍ന്ന്‍ യുണൈറ്റഡ് ഫ്ലൈറ്റ് 93 ലെ യാത്രകാരും, എയര്‍ഹോസ്റ്റസ്സുകള്‍ അടക്കമുള്ള മറ്റ് ജോലിക്കാരും ചേര്‍ന്ന്‍ തീവ്രവാദികളില്‍ നിന്നും വിമാനത്തിന്‍റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു... തീവ്രവാദികളില്‍ നിന്നും നിയന്ത്രണം പിടിച്ചെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുമോ ? എന്താണ് അതിനുള്ള അവരുടെ പദ്ധതി ? ഇതെല്ലാമാണ് ചിത്രത്തിന്‍റെ ബാക്കി ഭാഗം നമ്മോട് പറയുന്നത്...
SPOILER ALERT - അടുത്ത ഖണ്‌ഡിക സെപ്റ്റംബര്‍ 11, 2001 ആക്രമണത്തെക്കുറിച്ച് വിശദമായി അറിയാവുന്നവര്‍ മാത്രം വായിക്കുക.
ഒരു മികച്ച കലാസൃഷ്ട്ടി എന്നല്ലാതെ ഈ ചിത്രത്തെ വിശേഷിപ്പികാനവില്ല, അത്ര മികവോടെയാണ് സംവിധായകന്‍ Paul Greengrass ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്... യാത്രക്കാര് ആരും തന്നെ ജീവനോടെ ഇല്ലാത്ത സാഹചര്യത്തില്‍ അന്ന്‍ ആ വിമാനത്തില്‍ അരങ്ങേറിയ സംഭവങ്ങള്‍ ദ്രിശ്യവല്‍ക്കരിക്കുക എന്നത് വളരെയേറെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്, യാത്രക്കാരുടെ ബന്ധുമിത്രാധികളില്‍ നിന്നും ലഭിച്ച വിവരണങ്ങള്‍ മാത്രമാണ് ചിത്രമൊരുക്കുന്നതില്‍ പ്രധാനമായും അവര്‍ക്ക് സഹായമായി ഉണ്ടായിരുന്നത്. ഈ വിവരങ്ങളിലൂടെ ഓരോ യാത്രക്കാരന്‍റെ മാനസികാവസ്ഥയും, വിമാനത്തില്‍ അരങ്ങേറിയ സംഭവങ്ങളെയും കഴിയുന്നത്രയും യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന്‍ നില്‍ക്കുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുകയാണ് സംവിധായകന്‍ പോള്‍...
തുടക്കം മുതല്‍ അവസാനം വരെ വിമാനത്തിലെ ഓരോ യാത്രക്കാരനും അനുഭവിച്ച മാനസിക പിരിമുറുക്കങ്ങളിലൂടെ പ്രേക്ഷകനെയും കൊണ്ടുപോകുവാന്‍ ചിത്രത്തിന് സാധിച്ചിരിക്കുന്നു. അവരിലെ ഭയവും, ആശങ്കയും, ചിന്തകളുംമെല്ലാം പ്രേക്ഷകനും അനുഭവിക്കാന്‍ സാധിക്കുന്നു...
അഭിനയപ്രകടനങ്ങളെ കുറിച്ച് പറയുകയാണെങ്കില്‍ ചിത്രത്തിലെ ഓരോ അഭിനയതാവും ജീവിക്കുകയായിരുന്നു എന്ന്‍ തന്നെ പറയാം, അത്രമാനോഹരമായിരുന്നു ഓരോരൂത്തരുടേയും പ്രകടനം. ആരുടേയും പേരുകള്‍ എടുത്ത് പറയാന്‍ ഞാന്‍ നില്‍ക്കുന്നില്ല...
രണ്ടു അക്കാദമി അവാര്‍ഡ് നാമനിര്‍ദേശമുള്‍പ്പടെ ഒട്ടേറെ നിരൂപ പ്രശംസയും അവാര്‍ഡുകളും ഈ ചിത്രം വാരികൂട്ടിയിരുന്നു,,,
കൂടുതല്‍ വലിച്ചു നീട്ടുന്നില്ല മികച്ചൊരു സിനിമ അനുഭവം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ ചിത്രം കാണാതെ പോകരുത്...
No comments:
Post a Comment