Uyyala Jampala (2013) : നേരം കളയാന്‍ പറ്റിയ പടം
Language : Telugu
Genre : Romantic Comedy
Director: Virinchi Varma
Writers:Ram Mohan P., Raj Tarun
Stars:Raj Tarun, Avika Gor, Punarnavi Bhupalam
സൂരിയും ഉമാദേവിയും ചെറുപ്പം മുതലേ കീരിയും പാമ്പും പോലെയാണ് രണ്ടു പേരും പരസ്പരം കണ്ടാല്‍ അടിപിടി ഒഴിഞ്ഞിട്ട് നേരമുണ്ടാകില്ല. സൂരിയുടെ അമ്മയുടെ ഇളയ സഹോദരന്റെ മകളാണ് ഉമാദേവി. ഉമാദേവി എല്ലാ സൗകര്യങ്ങളും ഉള്ള വീട്ടില്‍ താമസികുമ്പോള്‍ അതിനടുത്ത് തന്നെ ചെറിയൊരു വീട്ടിലാണ് സൂരിയും അമ്മയും താമസിക്കുന്നത്.
ഉമാദേവിയുടെ അടുത്ത സുഹൃത്ത് സുനിതെക്ക് സൂരിയെ ഇഷ്ടമാണ് ഈ അവസരം ഉമയുമായി വഴക്കിടാന്‍ സൂരി ശെരിക്കും ഉപയോഗപെടുതുന്നുണ്ട്. ദിവസവും സുനിതയുംയി പഞ്ചാരയടിച് അവന്‍ ഉമയെ ദേഷ്യംപിടിപ്പിക്കുന്നത് പതിവാണ്. ഇതിനിടയില്‍ ഉമ മറ്റൊരു പൈയ്യനുമായി പ്രണയത്തിലാവുന്നു അതോടെ സൂരിയും സുനിതയും തമ്മിലുള്ള ബന്ധം അവള്‍ ഒട്ടും തന്നെ ശ്രദ്ധിക്കാതെ ആവുന്നു.
തുടര്‍ന്ന് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാണ് ബാക്കി കഥ.
കഥയില്‍ വലിയ പുതുമ ഒന്നും തന്നെ അവകാശപെടാന്‍ ഇല്ലെങ്കിലും നല്ല ഒരു നേരം പോക്കാണ് ഈ ചിത്രം. മാസ്സ് ഡയലോഗ്സും കത്തി സീനുകളും ഇല്ലാത്ത മറ്റൊരു തെലുഗു ചിത്രം. പുതുമുഖങ്ങള്‍ ആണെങ്കിലും നായകനും നായികയും നല്ല രീതിയില്‍ തന്നെ അഭിനയിച്ചിട്ടുണ്ട്. കേട്ടു പഴകിയ കഥാഗതി അത് അവതരിപ്പിച്ചിരിക്കുന്ന രീതി കൊണ്ട് നമ്മളെ പിടിച്ചിരുത്തുന്നു, കൂടുതലൊന്നും പറയാനില്ല രണ്ടര മണിക്കൂര്‍ ചിരിച്ചു കളയാന്‍ പറ്റിയ ഒരു കൊച്ചു പ്രണയ കഥ.
No comments:
Post a Comment