Her (2013) : അതിമനോഹരം എന്നല്ലാതെ മറ്റൊന്നും തന്നെ പറയാനില്ല
Language: English
Genre: Comedy-Drama
Director: Spike Jonze
Writer: Spike Jonze
Stars: Joaquin Phoenix, Amy Adams, Scarlett Johansson
Language: English
Genre: Comedy-Drama
Director: Spike Jonze
Writer: Spike Jonze
Stars: Joaquin Phoenix, Amy Adams, Scarlett Johansson
ഒരുപ്പാട് പ്രണയ ചിത്രങ്ങള്‍ നാം കണ്ടിട്ടുണ്ട് എന്നാല്‍ ഒരു ഓപ്പറെറ്റിംഗ് സിസ്റ്റത്തെ പ്രണയിക്കുന്ന ഒരുവന്‍റെ കഥ പറയുന്ന ചിത്രം നാം കണ്ടിരിക്കാന്‍ ഇടയില്ല ? അത്തരത്തിലൊരു ചിത്രമാണ് Her.
Theodore മറ്റുള്ളവര്‍ക്ക് ഹൃദയസ്പര്‍ശിയായ എഴുത്തുകള്‍ അവരുടെ പ്രിയപെട്ടവര്‍ക്കായി എഴുതുന്ന ഇയാള്‍ സ്വന്തം ജീവിതത്തില്‍ ഏകാന്തത അനുഭവിക്കുകയാണ്. ഭാര്യയുമായി അകന്നു കഴിയുന്ന ഇയാള്‍ തന്‍റെ ഒഴിവു സമയങ്ങള്‍ വീഡിയോ ഗെയിമുകള്‍ കളിച്ചും വല്ലപ്പോഴും കൂട്ടുകാരുമായി പുറത്തു പോയും ചെലവിടുവഴിക്കുന്നു. അങ്ങനെയിരിക്കെ വിപണിയില്‍ പുതിയതായി അവതരിപ്പിക്കപ്പെട്ട ആർട്ടിഫിഷ്യൽ ഇന്റലിജൻസോട് കൂടിയ ഓപ്പറേറ്റിംഗ് സിസ്റ്റം അയാള്‍ വാങ്ങുകയും അതിനു ഒരു സ്ത്രീ ശബ്ദം നല്‍കുകയും ചെയ്യുന്നു. സാമന്ത എന്നു അവള്‍ തന്നെ അവള്‍ക്ക് നാമകരണം ചെയ്യുന്നു. വളരെ പെട്ടന്ന്തന്നെ അവര്‍ പരസ്പരം അടുക്കുന്നു വൈകാതെ തന്നെ അവര്‍ പ്രണയത്തിലാവുന്നു. സാമന്തയുടെ ബുദ്ധിവൈഭവം മറ്റുള്ളവര്‍ സഹായിക്കാതിരുന്ന പല കാര്യങ്ങളിലും അവനെ സഹായിക്കുന്നു. എന്നാല്‍ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തെ പ്രണയിക്കുക എന്ന വികാരത്തോട് പൊരുത്തപെടാന്‍ ശ്രമിക്കുന്ന അവന്‍റെ മനസ്സിനെ അവള്‍ എങ്ങനെയാവും സഹായിക്കുക ? അറിയാന്‍ ചിത്രം കാണുക.
Best Original Screenplay ക്കുള്ള ഓസ്കാര്‍ അവാര്‍ഡ് ഉള്‍പ്പടെ ഒരുപ്പാട് അവാര്‍ഡുകള്‍ ചിത്രം വാരിക്കൂട്ടുകയുണ്ടായി. ചിത്രത്തിന്‍റെ ജീവനായ സാമന്തയുടെ ശബ്ദം എന്നെ വളരെയധികം ആകര്‍ഷിച്ചിരുന്നു പിന്നീടു ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന നായികമാരില്‍ ഒരാളായ Scarlett Johansson ആണ് സാമന്തക്ക് ശബ്ദം നല്‍കിയത് എന്നറിയുമ്പോള്‍ ആ കഥാപാത്രത്തിനോടുള്ള ഇഷ്ടംകൂടുന്നു. എല്ലാതരത്തില്ലും ഒരു മികച്ച ചിത്രം തന്നെയാണിത്.പ്രണയചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ ഒരു കാരണ വശാലും ഈ ചിത്രം കാണാതെ പോവരുത്.
No comments:
Post a Comment