Be With You (2018) : Enjoyable tale with a twist.
Language: Korean
Gnere: Fantasy, Romance
Director: Jang-Hoon Lee
Writers: Su-jin Kang, Jang-Hoon Lee, Takuji Ichikawa (novel)
Stars: Ji-seob So, Ye-jin Son, Yoo-ram Bae
മരണപ്പെട്ട വ്യക്തി നമ്മളെ കാണുവാനായി ഒരു ദിവസം ആകാശത്തു നിന്നും നമുക്കരികിലേക്ക് വന്നാൽ എങ്ങനെയുണ്ടാവും ? വിചിത്രമായി തോന്നാം.. എന്നാൽ അങ്ങനെയൊരു കഥയാണ് Lee Jang-hoonന്റെ സംവിധാനത്തിൽ , So Ji-sub, Son Ye-jin എന്നിവർ പ്രധാനവേഷത്തിൽ എത്തി ഈ വർഷം പുറത്തിറങ്ങിയ Be with You എന്ന കൊറിയൻ ചിത്രം പറയുന്നത് ..
മരണം തന്നെ തന്റെ പ്രിയപ്പെട്ട ഭർത്താവ് Woo-jin ൽ നിന്നും മകൻ Ji Ho യിൽ നിന്നും അകറ്റി കൊണ്ട് പോകുന്നതിനു മുൻപ് Soo-ah തികച്ചും അവിശ്വസിനീയമായൊരു വാക്ക് അവർക്ക് നൽകുന്നു , താൻ മരിച്ചു ഒരു വര്ഷം കഴിഞ്ഞു മഴയുള്ളൊരു ദിവസം അവരിലേക്ക് തിരിച്ചെത്തും... പറഞ്ഞത് പോലെ തന്നെ
തൻ്റെ വാക്ക് അവൾ പാലിച്ചു മഴയുള്ളൊരു ദിവസം അവൾ അവര്കാരികിലേക്കു വീണ്ടും എത്തി .. എന്നാൽ കഴിഞ്ഞതൊന്നും തന്നെ അവൾക്ക് ഓർമയില്ലായിരുന്നു ...
എങ്ങനെയാണു മരണത്തെ അതിജീവിച്ചു Soo-ah തിരിച്ചുവന്നത് ? എങ്ങനെയാണു അവളുടെ ഓർമ്മകൾ എല്ലാം നഷ്ടമായത് ? ഇതിനെല്ലാമുള്ള ഉത്തരങ്ങളാണ് മുന്പോട്ടുള്ള ചിത്രം പറയുന്നത്
അവതരണത്തിലെ വ്യത്യസ്ഥത കൊണ്ട് കൊറിയൻ ത്രില്ലർ ചിത്രങ്ങൾ എത്രമാത്രം ലോക ശ്രദ്ധ നേടിയിട്ടുണ്ടോ അത്രയും തന്നെ ലോക ശ്രദ്ധ കൊറിയൻ റൊമാന്റിക് കോമഡി ശ്രേണിയിൽ വരുന്ന
ചിത്രങ്ങളും നേടിയെടുത്തിട്ടുണ്ട് .. വളരെ ചെറിയൊരു കഥ അതീവ രസകരമായി അവതരിപ്പിക്കാനുള്ള ഇവരുടെ കഴിവ് തന്നെയാണ് അതിനു കാരണം.. ഈ ശ്രേണിയിൽ ഉൾപെടുത്താൻ കഴിയുന്ന മികച്ചൊരു ചിത്രമാണ് Be with You. ഇതേ പേരിൽ തന്നെ 2004 ൽ പുറത്തിറങ്ങിയ ജാപ്പനീസ് ചിത്രത്തിന്റെ റീമേ ക്ക് ആയിരുന്നു ഈ ചിത്രം.
തുടക്കം മുതൽ അവസാനം വരെ ഒട്ടും തന്നെ ബോറടിക്കാതെ കാണാൻ കഴിയുന്ന ചിത്രം അതിൻ്റെ ക്ലൈമാക്സ് എത്തുമ്പോൾ അത് വരെ പ്രേക്ഷനിൽ ബാക്കി വെച്ച എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നല്കുന്നതിനോടൊപ്പം വളരെ നല്ലൊരു ചിത്രം കണ്ടു തീർത്ത സംതൃപ്തിയും നമ്മളിൽ ഉണ്ടാക്കുന്നു ..
കൂടുതൽ വലിച്ചു നീട്ടുന്നില്ല , റൊമാന്റിക് ചിത്രങ്ങളുടെ ആസ്വാദകർക്ക് ഒരു വിരുന്ന് തന്നെയാണ് ഈ ചിത്രം...

No comments:
Post a Comment