Little Forest 'Liteul poreseuteu' (original title) (2018) : Maybe letting go can give us exactly what we’ve wanted.
Language: Korean
Genre: Drama
Director: Soon-rye Yim
Writers: Seong-gu Hwang, Daisuke Igarashi (manga)
Stars: Tae-ri Kim, Jun-yeol Ryu, So-Ri Moon
ജീവിതത്തിൽ എന്തൊക്കെയോ ആയിത്തീരാനും , വെട്ടിപ്പിടിക്കാനും എല്ലാം ഉള്ള ശ്രമങ്ങൾ എല്ലാം വിഫലമായി തീർന്ന് കഴിയുമ്പോൾ ഏതൊരു വ്യക്തിയും തിരികെയെത്തുന്നത് തന്നില്ലേ ബാല്യവും കൗമാരവും എല്ലാം മനോഹരമാക്കി മാറ്റിയ ഒരുപാട് ഓർമ്മകൾ തങ്ങിനിൽക്കുന്ന തൻ്റെ കുടുംബത്തിലേക്കും , നാട്ടിലേക്കും ആയിരിക്കും ... അത് കൊണ്ട് തന്നെയാവാം ഒരു ടീച്ചർ ആവാനുള്ള ശ്രമവും , പ്രണയവും പരാജയപ്പെട്ടപ്പോൾ Hye-won നഗരത്തിലെ ജീവിതം അപ്പാടെ ഉപേക്ഷിച്ചു കൊണ്ട് അവളുടെ കൊച്ചു ഗ്രാമത്തിലേക്ക് തിരിച്ചെത്തിയത് ..
അവിടെ അവൾക്ക് കൂട്ടായി ഉണ്ടായിരുന്നത് ഒരിക്കൽ ഒരുവാക്ക് പോലും പറയാതെ തന്നെ ഉപേക്ഷിച്ചു പോയ അമ്മയുടെ ഓർമകളും , പിന്നെ കളിക്കൂട്ടു കാരായ Jae-haയും Eun-sook ഉം ആയിരുന്നു... ഒരുതരത്തിൽ അമ്മയോടുള്ള വാശി കൂടി ആയിരുന്നു അവളെ നഗരത്തിലേക്ക് ചേക്കേറാൻ പ്രേരിപ്പിച്ചത്. അവിടെ തൻറേതായ ഒരു സ്ഥാനം കണ്ടെത്തി അമ്മയുടെ സഹായം ഇല്ലാതെ ജീവിക്കാൻ തനിക്ക് സാധിക്കും എന്ന് തെളിയിക്കാൻ കൂടിയുള്ള ശ്രമമായിരുന്നു അവയെല്ലാം ..
തിരിച്ചെത്തിയ അവൾ അമ്മയിൽ നിന്നും സ്വായക്തമാക്കിയ പാചക നൈപുണ്യം കൊണ്ട് പുതിയ പുതിയ വിഭവങ്ങൾ പാചകം ചെയ്യുകയും അവ തൻ്റെ സുഹൃത്തുക്കളുമൊത്തു പങ്ക് വെച്ചും സമയം ചിലവിടുന്നു .. അവളുണ്ടാക്കുന്ന ഓരോ വിഭവത്തിനും പങ്കുവെക്കാനുള്ളത് അമ്മയോടൊപ്പമുള്ള ഓർമ്മകൾ മാത്രമാവുമ്പോൾ അവൾ ഏറ്റവുമധികം വെറുക്കുന്ന അമ്മയുടെ പാചകരീതികളും ഓർമകളും തന്നെ ഓരോ തവണ മടങ്ങി പോകാൻ ഒരുങ്ങുമ്പോഴും അവളെ ആ കൊച്ചു ഗ്രാമത്തിൽ തന്നെ പിടിച്ചു നിർത്താൻ കാരണമായി മാറുന്നു ...
എന്താണ് അവൾക്ക് നഗരജീവിതത്തിൽ സംഭവിച്ചത് ? എവിടെയാണ് അവൾക്ക് കാലിടറി പോയത് ? എന്തിനാണ് ഒരുവാക്ക് പോലും പറയാതെ 'അമ്മ അവളെ ഉപേക്ഷിച്ചു പോയത് ? ഇതിനെല്ലാമുള്ള ഉത്തരങ്ങളാണ് മുന്പോട്ടുള്ള ചിത്രത്തിൻ്റെ കഥ പറയുന്നത് ..
ഇതേ പേരിൽ 2002 ൽ Daisuke Igarashi എഴുതിയ ജാപ്പനീസ് Manga Series നെ ആസ്പദമാക്കി Yim Soon-rye അണിയിച്ചൊരുക്കി ഈ വർഷം പുറത്തിറങ്ങിയ ചിത്രമാണ് Little Forest .ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളോ , അല്ലെങ്കിൽ വൈകാരികമായ രംഗങ്ങളോ , എന്തിനധികം ഒരു വില്ലൻ കഥാപാത്രം പോലുമില്ലാത്ത ഒരു കൊച്ചു കൊറിയൻ ചിത്രമാണ് Little Forest. തുടക്കം മുതൽ അവസാനം വരെ കൊറിയൻ ഗ്രാമീണ ഭംഗിയും , വായിൽ വെള്ളമൂറിക്കുന്ന വിഭവങ്ങളും , മനസ്സിൽ നന്മ മാത്രം സൂക്ഷിക്കുന്ന സാധാരണക്കാരായ കുറച്ചു മനുഷ്യരുടെ ജീവിതവും കണ്ടു ആസ്വദിക്കാവുന്ന ഒരു കൊച്ചു നല്ല ചിത്രം ..
ചിലപ്പോഴൊക്കെ വിട്ടു കളയുന്നിടത്താണ് നാം ആഗ്രഹിച്ചത് നമുക്ക് ജീവിതത്തിൽ കിട്ടുന്നത് എന്നൊരു സന്ദേശം പ്രേക്ഷകനിലേക്ക് എത്തിക്കാൻ ശ്രമിച്ചിരിക്കുന്നു സംവിധായകൻ .. എല്ലാത്തരം പ്രേക്ഷകനെയും ഈ ചിത്രം തൃപ്തി പ്പെടുത്തുമോ എന്നറിയില്ല , ഫീൽ ഗുഡ് ഡ്രാമ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവരാണ് നിങ്ങൾ എങ്കിൽ ഈ ചിത്രം നിങ്ങൾക്കുള്ളതാണ് ..

For Spanish And Korean Movies
ReplyDeleteJoin Telegram Channels ��
⭐ T.me/spanishmovieuniverse
⭐ T.me/koreanmovieshub