The Merciless Bulhandang (original title) (2017) : The never ending twists makes the cliched Gangster story to an engaging Action Crime movie.
Language: Korean
Genre: Action, Crime, Drama
Director: Sung-hyun Byun
Writers: Sung-hyun Byun, Min-soo Kim
Stars: Kyung-gu Sol, Si-wan Im, Kyoung-Young Lee
Language: Korean
Genre: Action, Crime, Drama
Director: Sung-hyun Byun
Writers: Sung-hyun Byun, Min-soo Kim
Stars: Kyung-gu Sol, Si-wan Im, Kyoung-Young Lee
പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളും ഒട്ടും തന്നെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളുമാണ് കൊറിയൻ മിസ്റ്ററി ത്രില്ലർ ചിത്രങ്ങളുടെ പ്രത്യേകത, എന്നാൽ തുടക്കം മുതൽ അവസാനം വരെ ട്വിസ്റ്റുകൾ കൊണ്ട് സമ്പന്നമായൊരു അധോലോക ചിത്രമാണ് 2017 ൽ Byun Sung-hyun 'Sol Kyung-gu', 'Im Si-wan' എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി അണിയിച്ചൊരുക്കിയ The Merciless. കഥാപാത്രങ്ങളുടെ ഓരോ പ്രവർത്തിക്കു പിന്നിലും മറ്റൊരു ഉദ്ദേശം ഒളിഞ്ഞിരിക്കുന്നു, ചതിയുടെയും ക്രൂരതയുടെയും മൂർത്തീഭാവങ്ങളായി അവർ സിനിമയിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നു...
Jae-ho ജയിലിലെ അനധികൃത കച്ചവടങ്ങൾക്ക് എല്ലാം ചുക്കാൻ പിടിച്ചു കൊണ്ട് തടവുകാർക്കിടയിൽ രാജാവായി കഴിയുന്ന ഇയാൾ Ko Byung-Gab ൻ്റെ അധോലോക സംഘത്തിലെ രണ്ടാമനാണ് , അയാളുടെ വലം കൈ എന്ന് തന്നെ Jae-ho യെ വിശേഷിപ്പിക്കാം .. തികച്ചും യാദർശ്ചികമായാണ് അയാൾ ജയിലിലെ പുതിയ അംഗമായ Jo Hyun-Soo വിനെ പരിചയപ്പെടുന്നത്, ജയിലിലെ നിയമങ്ങൾക്ക് ഒന്നും തന്നെ വഴങ്ങാതെ നടക്കുന്ന Jo Hyun-Soo അധികം വൈകാതെ തന്നെ Jae-ho വുമായി സൗഹൃദത്തിലാവുന്നു.. ജയിലിൽ നിന്നും ആദ്യം പുറത്തിറങ്ങിയ Jae-ho Jo Hyun-Soo പുറത്തിറങ്ങുന്ന ദിവസം അവനെ രാജകിയമായി തന്നെ തൻ്റെ സംഘത്തിലേക്ക് സ്വാഗതം ചെയ്യുന്നു...
പുറമെ കണ്ടത് പോലെ തന്നെയാണോ യഥാർത്ഥത്തിൽ ഇവരുടെയെല്ലാം മനസ്സിലും ഉള്ളത് ? എന്താകാം Jo Hyun-Soo വിനെ തൻ്റെ സംഘത്തിലേക്ക് സ്വാഗതം ചെയ്യാൻ Jae-ho യെ പ്രേരിപ്പിച്ചത് ? അത് പോലെ തന്നെ Jo Hyun-Soo വിനെ Jae-ho യിലേക്ക് അടുപ്പിച്ച ഘടകം എന്തായിരിക്കാം ? ഇവർക്ക് ചുറ്റും ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന കണ്ണുകൾ ആരുടെയൊക്കെയാണ് എന്താണ് അവരുടെ ലക്‌ഷ്യം ?
ഓരോരുത്തർക്കും ഉണ്ടായിരുന്നു തങ്ങളുടേതായ നിഗൂഢ ലക്ഷ്യങ്ങൾ , പറയാൻ തങ്ങളുടേതായ കഥകൾ .. പുറമെ എടുത്തണിഞ്ഞിട്ടുള മുഖമൂടിക്ക് ഉള്ളിൽ അതീവ സ്വാർത്ഥരും, ഒട്ടും തന്നെ ദയാ ദാക്ഷിണ്യമില്ലാത്ത മുഖങ്ങളായിരുന്നു പലർക്കും ..
കഥ മുൻപോട്ടു പോകുംതോറും ഓരോ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കാൻ തുടങ്ങുന്നതിനോടൊപ്പം ആദ്യമേ പറഞ്ഞ ട്വിസ്റ്റുകളുടെ നീണ്ട പരമ്പര അവിടെ തുടങ്ങുകയാണ് , ചിത്രത്തിൻ്റെ അവസാനം വരെ അത്തരം ട്വിസ്റ്റുകൾ നിറഞ്ഞു നിൽക്കുന്നു എന്നത് തന്നെയാണ് ഒരുപാട് പറഞ്ഞു പഴകിയ കഥാഗതിയെ വളരെയധികം ആസ്വാദ്യകരമാക്കുന്നത്..
2017 Cannes Film Festival ൽ ചിത്രം പ്രദര്ശിപ്പിച്ചപ്പോൾ ഏഴു മിനുട്ടുകൾ നീണ്ട Standing ovation (കാണികള്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് കൈയടിച്ചംഗീകരിക്കുന്നത്) ആണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാവരും തന്നെ തങ്ങളുടെ വേഷങ്ങൾ ഒന്നിനൊന്ന് മികവുറ്റതാക്കിയിരിക്കുന്നു അത് കൊണ്ട് തന്നെ ആരുടെയും പേരുകൾ എടുത്ത് പറയുന്നില്ല...
സസ്പെൻസ് ക്രൈം ത്രില്ലർ ചിത്രങ്ങളുടെ ആരാധർക്ക് ഒരു വിരുന്ന് തന്നെയായിരിക്കും ഈ ചിത്രം എന്ന് നിസംശയം പറയാവുന്നതാണ്...
No comments:
Post a Comment