Happiness for Sale - "Mi-na moon-bang-goo" (original title) (2013) : Takes you on a journey back to your school life.
Language: Korean
Genre: Drama - Comedy - Feel Good
Director: Jung Ik-Hwan
Writer: Bae Se-Young, Jung Ik-Hwan
Stars: Choi Gang-Hee , Bong Tae-Gyu
സ്കൂള്‍ കാലഖട്ടം ചിലര്‍ക്ക് വളരെ പ്രിയപ്പെട്ട ഓര്‍മകളാണ് സമ്മാനിച്ചിട്ടുള്ളത്, സ്കൂളിലേക്ക് പോകുന്ന വേളയിലും മടക്കയാത്രയിലും എല്ലാവരും ഒന്നിച്ചുള്ള നടത്തവും, ബസ്സ് കാത്തു നിക്കലും, സ്കൂളിനോട് ചേര്‍ന്നുള്ള കടയില്‍ കയറി നിന്ന് സമയം കളയുന്നതും , അവിടെ ഇരുന്നുള്ള സിനിമ ലേബല്‍ കളിയുമൊക്കെ അവര്‍ എന്നും ഓര്‍ക്കാന്‍ ഇഷ്ടപെടുന്നു അതുപോലെതന്നെ ചിലര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു കാലകട്ടവുമാണിത് അധികം സുഹ്രത്തുക്കളില്ലാതെ ഒറ്റപെട്ട് സ്ക്കൂള്‍ ജീവിതം തള്ളി നീക്കിയവരും നമുക്കിടയിലുണ്ട് എന്തായാലും ആ കാലത്തിലേക്ക് ഒരിക്കല്‍ക്കൂടി നമ്മളെ കൂട്ടിക്കൊണ്ടു പോവുകയാണ് Happiness for Sale...
ടാക്സ് കളക്ടറായി സിയോളില്‍ ജോലി ചെയ്യുകയാണ് Mi Na. നാട്ടില്‍ അച്ഛന്‍ നടത്തിവരുന്ന സ്കൂളിനോട് ചേര്‍ന്നുള്ള തങ്ങളുടെ കോര്‍ണര്‍ ഷോപ്പ് (Stationary Shop) വില്‍ക്കാന്‍ അവള്‍ ബ്രോക്കറെ ഏല്‍pപിച്ചിട്ടു നാളുകള്‍ കുറെ കഴിഞ്ഞിരിക്കുന്നു... അച്ഛന്‍ അശുപത്രിയിലായതിനാല്‍ താന്‍ നേരില്‍ വന്നാല്‍ മാത്രമേ ഷോപ്പ് വില്‍ക്കാന്‍ സാധിക്കുവെന്ന് ബ്രോക്കര്‍ അവളോട് പറയുന്നു...
കുട്ടിക്കാലത്ത് അവളെ എല്ലാവരും കളിയാക്കിയിരുന്നത് തന്നെ ആ കോര്‍ണര്‍ ഷോപിന്റെ
പേരിലായിരുന്നു, അതിന്‍റെ പേരിലായിരുന്നു അവള്‍ അച്ഛനെ പിരിഞ്ഞു സിയോളിലേക്ക് പോന്നതും, അത് കൊണ്ട് തന്നെ അങ്ങോട്ട് തിരിച്ചുപോവുക എന്നത്
അവള്‍ക്ക് ചിന്തിക്കാന്‍ കുടി സാധിക്കില്ലായിരുന്നു... എന്നാല്‍ നികുതി അടയ്ക്കാതെ മുങ്ങി നടക്കുന്ന ഒരുവനെ പിടികുടാനുള്ള അവളുടെ ശ്രമം ചെന്നവസാനിച്ചത് രണ്ടു മാസത്തെ സസ്പെന്‍ഷനിലായിരുന്നു അത് കുടാതെ കാമുകന്‍ തന്നെ ചതിക്കുകയായിരുന്നു എന്നും അവള്‍ അറിയുന്നു, അങ്ങനെ ക്ഷിപ്രകോപിയും എടുത്ത് ചാട്ടക്കാരിയുമായ നമ്മുടെ നായിക ആകേ തളര്‍ന്നിരിക്കുമ്പോഴാണ്, അച്ഛന്‍ പണം നല്‍കാനുള്ളവര്‍ അവളെ വിളിക്കുന്നത് അങ്ങനെ മറ്റുവഴികളൊന്നുമില്ലാതെ ഷോപ്പ് വില്‍ക്കുന്നതിനായി അവള്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്നു...
കുറേകാലമായി അടച്ചിട്ടിരുന്നതിനെ തുടര്‍ന്ന്‍ വീണ്ടും നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ മാത്രമേ കട വില്‍ക്കാന്‍ സാധിക്കുവെന്നതിനാല്‍ Mi Na ഷോപ്പ് തുറക്കുന്നു എന്നനേക്കുമായി അടച്ചുപൂട്ടുവാന്‍ വേണ്ടി...
ഈ സമയത്താണ് അവിടുത്തെ സ്കൂളില്‍ പുതിയ അദ്ധ്യാപകനായി Kang Ho എത്തുന്നത്, Kang Hoയും Mi Naയും തമ്മില്‍ ചില സാമ്യതകളുണ്ട് രണ്ടുപേരും കുട്ടിക്കാലത്ത് ഒറ്റപ്പെട്ടു വളര്‍ന്നവരാണ്, ഇരുവര്‍ക്കും കുട്ടിക്കാലം സമ്മാനിച്ചത് കുറെ മോശം ഓര്‍മകളാണ്... Kang Ho ആ ഓര്‍മകളെ വളരെ രസകരമായ നിമിഷങ്ങളായി എടുത്തപ്പോള്‍ Mi Naയെ അതെല്ലാം തളര്‍ത്തുകയാണ് ചെയ്തത് ഇന്നവള്‍ ഇങ്ങനെയൊക്കെ ആയിതീര്‍ന്നതിനും കാരണം ആ ഓര്‍മ്മകള്‍ തന്നെയാണ്...
എന്താണ് ഇനി Mi Naയുടെ ജീവിതത്തില്‍ ഉണ്ടാകാന്‍ പോകുന്നത് തന്നെ വേട്ടയാടുന്ന ഓര്‍മകളില്‍ നിന്നും ഒളിചോടുവാന്‍ അവള്‍ക്ക് സാധിക്കുമോ ? താനൊരിക്കലും ഇഷ്ടപെടാത്ത സ്ഥലത്ത് എത്രനാള്‍ പിടിച്ചു നില്‍ക്കാന്‍ അവള്‍ക്ക് സാധിക്കും ?
കാണുന്ന ഓരോ പ്രേക്ഷകനേയും അവന്‍റെ ബാല്യകാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ് ഈ ചിത്രം. തുടക്കം മുതല്‍ അവസാനം വരെ നമുക്ക് നല്ലൊരു അനുഭൂതി സമ്മാനിക്കുന്ന ചുരുക്കം ചില ചിത്രങ്ങളിലൊന്നാണ് Happiness for Sale.
ആദ്യം പറഞ്ഞത് പോലെ സ്കൂള്‍ ജീവിതം ഒരു ദുസ്വപ്നമായി കൊണ്ടു നടക്കുന്നവരും നമുക്കിടയിലുണ്ട്. സുഹ്രത്തുക്കളാല്‍ ഒറ്റപ്പെട്ടു അന്തര്‍മുഖനായി സ്കൂള്‍ ജീവിതം കഴിച്ചുകൂട്ടിയവര്‍,
Mi
Naയും Kang Hoയും ആ ഗണത്തില്‍പ്പെടുന്നവരായിരുന്നു ഒറ്റപ്പെട്ടു
സ്ക്കൂള്‍ ജീവിതം തള്ളിനീക്കിയവര്‍ അതിനാല്‍ തന്നെ തങ്ങളുടെ മുന്‍പിലെ
കുട്ടികളും അത്തരം സന്ദര്‍ഭങ്ങളിളുടെ കടന്നു പോകുമ്പോള്‍ അതവരെയും
ബാധിക്കുന്നു...തങ്ങളുടെ കുട്ടികാലത്തിലേക്ക് അവരും മടങ്ങിപോവുന്നു...
Mi
Naയെ കുടുതല്‍ അറിയാനും അവളിലേക്ക് കുടുതല്‍ ആഴത്തിലേക്ക് ഇറങ്ങി ചെല്ലാനും ഈ രംഗങ്ങള്‍ പ്രേക്ഷകനെ വളരെയധികം സഹായിക്കുന്നുണ്ട്...
സംവിധായകന്‍ Jung Ik-Hwan വളരെ മികച്ച രീതിയില്‍ തന്നെ Happiness for Sale അണിയിച്ചൊരുക്കിയിട്ടുണ്ട്. ആദ്യ രംഗം മുതല്‍ പ്രേക്ഷകനെ ചിത്രത്തിലേക്ക് ആകര്‍ഷിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. Mi
Naയുടെയും Kang Hoയുടെയും ബാല്യകാല ഓര്‍മ്മകളും വര്‍ത്തമാനകാലത്തിലെ കുട്ടികളുടെ അനുഭവങ്ങളും അദ്ദേഹം കൂട്ടിചേര്‍ത്തിരിക്കുന്നത് വളരെ ഭംഗിയോടെയാണ്...
Mi
Naയായി Kang-hee Choi വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത് കൊറിയന്‍ അഭിനയത്രികളില്‍ Ha Ji-won കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ടപെടുന്നത് ഇപ്പോള്‍ ഇവരെയാണ്, അതുപോലെ Kang-Ho യായി Bong Tae-Gyuവും നല്ല പ്രകടനമാണ് കഴ്ചവെച്ചിട്ടുള്ളത്, അതുപോലെ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കുട്ടികളുടെയും പ്രകടനം മികവുറ്റതായിരുന്നു...
ചുരുക്കത്തില്‍ നല്ലൊരു ഫീല്‍ ഗുഡ് ചിത്രം കാണാത്തവര്‍ കണ്ടു നോക്കുക.