Wednesday 10 December 2014

74.The Gifted Hands

The Gifted Hands - "Saikometeuri" (original title) (2013) : An Engaging Mystery Drama.


Language: Korean
Genre: Mystery - Drama - Sci-fi
Director: Ho-Young Kweon
Writers: Young-jong Lee, Jun-hee Han
Stars: Kang-woo Kim, Bum Kim, Esom


മികച്ച മിസ്റ്ററി, ത്രില്ലെര്‍ ചിത്രങ്ങള്‍ ഇഷ്ടപെടുന്നവരുടെ പ്രിയപ്പെട്ട സിനിമ ഇന്ഡസ്ട്ട്രിയായി കൊറിയന്‍ സിനിമ ഇന്ഡസ്ട്ട്രി മാറിയത് അവരുടെ മികച്ച അവതരണശൈലി കൊണ്ടാണ്. വളരെയധികം ദുരൂഹത നിറഞ്ഞ പശ്ചാത്തലത്തില്‍ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന കഥാ സന്ദര്‍ഭങ്ങളും, ഉത്തേകജനകമായ മുഹൂര്‍ത്തങ്ങളാലും സംഭന്നമായിരിക്കും ഇത്തരം ചിത്രങ്ങള്‍.അതുപോലെ അമാനുഷികത നിറഞ്ഞ കഥകള്‍ വളരെ വിശ്വസിനിയമായ രീതിയില്‍ അണിയിച്ചൊരുക്കുന്നതിലും ഇവര്‍ക്ക് മറ്റ് ഇന്ഡസ്ട്ട്രികളെ അപേക്ഷിച്ച് ഒരു പ്രത്യേക കഴിവുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്... 2013ല്‍ Ho-Young Kweon അണിയിച്ചൊരുക്കിയ The Gifted Hands എന്ന ചിത്രം കൊറിയന്‍ ത്രില്ലെര്‍ ചിത്രങ്ങളുടെ ഈ സവിശേഷതകളെല്ലാം നിറഞ്ഞ ഒരു ചിത്രമാണ്.

കരിയറില്‍ ഏറ്റവും മോശമായ റെക്കോര്‍ഡ്‌ ഉള്ള ഡിറ്റക്ട്ടീവാണ് Yang Choon-Dong (Kang-woo Kim). തന്‍റെ മകളെ കാണാനില്ല എന്ന്‍ പരാതിപ്പെട്ടുകൊണ്ട് ഒരു സ്ത്രീ പോലിസ് സ്റ്റേഷനില്‍ എത്തുന്നു. മറ്റുധ്യോഗസ്തര്‍ അതിനെ തള്ളികളയുമ്പോള്‍ അതൊരു തട്ടികൊണ്ടുപോകല്‍ ആകാമെന്ന് Yang Choon-Dong  സംശയിക്കുന്നു തുടര്‍ന്ന്‍ കേസ് ഒറ്റയ്ക്ക് അന്വേഷിക്കാന്‍ Yang Choon-Dongന് അനുമതി ലഭിക്കുന്നു...

ദിവസങ്ങള്‍ക്ക് ശേഷം കാണാതായ പെണ്‍കുട്ടിയുടെ മൃദുദേഹം പോലിസ് കണ്ടെത്തുന്നു... താന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് വഴിയരികിലെ മതിലില്‍ കണ്ട പെയിന്റിംന്ഗിലെ സ്ഥലത്ത് നിന്നു തന്നെയാണ് മൃദുദേഹം കണ്ടെത്തിയിരിക്കുന്നത് എന്ന്‍ തിരിച്ചറിയുന്ന Yang Choon-Dong ചിത്രം  വരച്ച Joonനു (Bum Kim) വേണ്ടിയുള്ള അന്വേഷണം ആരംഭിക്കുന്നു... ജൂണിനെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ അസാധാരണമായ കഴിവുള്ളവനാണ് ജൂണ്‍ എന്ന്‍ മനസിലാക്കുന്നു... തന്‍റെ വലത് കൈകൊണ്ട് ജീവനുള്ളതും ഇല്ലാത്തതുമായ എന്ത് വസ്തുവിനെ സ്പര്ശിചാലും അതിന്‍റെ ഭൂതകാലത്തെ കുറിച്ചറിയാന്‍ ജൂണിനു സാധിക്കുമായിരുന്നു... തന്‍റെ ഈ കഴിവൊരു ശാപമായി കരുതി ഇത്രയുംകാലം പുറംലോകത്ത് നിന്നും അകന്ന്‍ കഴിഞ്ഞ ജൂണ്‍ Yang Choon-Dong ന്‍റെ നിര്‍ബന്ധത്തെ തുടര്‍ന്ന്‍ യഥാര്‍ത്ഥ കുറ്റവാളിയെ പിടികുടാന്‍ പോലിസിനെ സഹായിക്കാന്‍ തൈയ്യാറാവുന്നു...എന്നാല്‍ പോലീസിന്റെ കണ്ണില്‍ കുറ്റവാളി ജൂണ്‍ ആയിരുന്നു...

Yang Choon-Dongനെ സംബന്ധിചിടത്തോളം യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താനുള്ള ഏക ഉപാധിയാണ് ജൂണ്‍ എന്നാല്‍ പോലിസ് അവനെ തന്നെ കുറ്റവാളിയായി കാണുന്ന ഈ സാഹചര്യത്തില്‍ ഇനി എന്താണ് Yang Choon-Dong ചെയ്യാന്‍ പോകുന്നത് ? യഥാര്‍ത്ഥ കുറ്റവാളി ആരാണ് ? ജൂണ്‍ നിരപരാധി തന്നെയാണോ ?

ഉത്തരമില്ലാത്ത ഈ ചോദ്യങ്ങളുടെയെല്ലാം ചുരുള്‍ അഴിയുകയാണ് മുന്‍പോട്ടുള്ള കഥാഗതിയില്‍...

കുട്ടികളുടെ തിരോധാനവും, കൊലപാതകവും, അമാനുഷികശക്തിയുമൊക്കെ കൊറിയന്‍ ചിത്രങ്ങളില്‍ നാം സ്ഥിരമായി കണ്ടുവരുന്ന ചേരുവകളാണ് എന്നാല്‍പോലും ഇത്തരം ചിത്രങ്ങളില്‍ എറിയവയും പ്രേക്ഷകന്റെ പ്രീതി നേടി എടുക്കുന്നതില്‍ വിജയം കാണാറുണ്ട് അത്തരത്തിലൊരു ചിത്രമാണ് The Gifted Hands.

കൊറിയന്‍ മിസ്റ്ററി ഡ്രാമകളില്‍ നിന്നും പൊതുവേ നാം പ്രതീക്ഷിക്കുന്ന തികച്ചും അപ്രതീക്ഷിതമായ വഴിത്തിരിവുകളാലും, ഉദ്ധെഗജനകമായ രംഗങ്ങളാലും സംഭന്നമാണ് The Gifted Hands. പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തിലുണ്ട്.

Ho-Young Kweon സംവിധായകനെന്ന നിലയില്‍ തന്‍റെ ജോലി വളരെ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്.  Yang Choon-dong, ജൂണ്‍ എന്നിവരുടെ ഭൂതകാല വിവരണവും,ചിത്രത്തിന്‍റെ ഒഴുക്ക് നഷ്ടപെടാതെ തന്നെ മികച്ച രീതിയില്‍ കോമഡി രംഗങ്ങളും  ഉള്‍പെടുത്തിയിരിക്കുന്നതുമൊക്കെ അദ്ദേഹത്തിന്റെ കഴിവ് എടുത്ത് കാണിക്കുന്നു. ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമാണെന്ന് വിശ്വസിക്കാനാവുന്നില്ല. ദി ചെയിസര്‍, മെമ്മറീസ് ഓഫ് മര്‍ഡര്‍.. തുടങ്ങിയ ചിത്രങ്ങളെ പോലെ തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് എന്നാല്‍ കഥപരമായി നോക്കിയാല്‍ ആ ചിത്രങ്ങളുടെത് പോലെ പൂര്‍ണമായും ദുരൂഹത നിറഞ്ഞുനില്‍ക്കുന്ന ഒരു ചിത്രമല്ല  The Gifted Hands...

 പ്രകടന്നങ്ങളുടെ കാര്യത്തില്‍ Kang-woo Kim, Bum Kim ഇരുവരും മികച്ചു നിന്നു. ഇരുവരുടെയും കഥാപാത്രങ്ങളിലേക്ക് പ്രേക്ഷകനെ കൂടുതല്‍ അടുപ്പിക്കുന്നതില്‍ ഇവരുടെ പ്രകടനങ്ങള്‍ക്ക് വലിയൊരു പങ്കുതന്നെയുണ്ട്.

മൊത്തത്തില്‍ അമാനുഷികത നിറഞ്ഞ മികച്ചൊരു കൊറിയന്‍ മിസ്റ്ററി ക്രൈം ത്രില്ലറാണ് The Gifted Hands.


No comments:

Post a Comment