Monday, 15 December 2014

75. The Hobbit: The Battle of the Five Armies

The Hobbit: The Battle of the Five Armies (2014) : Best in the Trilogy and a Treat to Hobbit Fans.


Language: English
Genre: Fantasy - Adventure
Director: Peter Jackson
Writers: Fran Walsh, Philippa Boyens,
Stars: Martin Freeman, Ian McKellen, Richard Armitage

1937ല്‍ പുറത്തിറങ്ങിയ J. R. R. Tolkien ന്‍റെ The Hobbit എന്ന നോവലിനെ അസ്പതമാക്കി Peter Jackson  അണിയിച്ചൊരുക്കിയ സിനിമാത്രയത്തിലെ അവസാനഭാഗമാണ് The Hobbit: The Battle of the Five Armies. Middle Earthല്‍ Smaug എന്ന ഡ്രാഗണ്‍ അടക്കിപ്പിടിച്ചിരിക്കുന്ന നിധി തേടിയുള്ള ഹോബിറ്റ് Bilbo Baggins ന്‍റെ യാത്രയാണ് ഈ മൂന്ന് ചിത്രങ്ങളും പറയുന്നത്.

ഹോബിറ്റ് കഥകളുടെ തുടര്‍ച്ചയായി 1954ല്‍ പുറത്തിറങ്ങിയ J. R. R. Tolkien ന്‍റെ
The lord The Lord of the Rings എന്ന നോവലിന്‍റെ ചലച്ചിത്രാവിഷ്കാരത്തിലുടെയാണ് Peter Jackson പ്രേക്ഷക ഹൃദയങ്ങള്‍ ആദ്യം കീഴടക്കിയത്. The Lord of the Rings സിനിമാത്രയത്തിലെ ചിത്രങ്ങളായ  The Lord of the Rings: The Fellowship of the Ring (2001), The Lord of the Rings: The Two Towers (2002), The Lord of the Rings: The Return of the King (2003) എന്നി ചിത്രങ്ങള്‍ ഫാന്റസിയുടെ ഒരു പുത്തന്‍ ലോകം തന്നെയാണ് പ്രേക്ഷകനു സമ്മാനിച്ചത്. ഫാന്റസി ചിത്രങ്ങള്‍ ഇഷ്ടപെടുന്ന ഏതൊരു സിനിമ ആസ്വാദകന്റെയും പ്രിയ ചിത്രങ്ങളില്‍ മുന്‍പന്തിയിലാണ് The Lord of the Rings സിനിമാത്രയത്തിന്റെ സ്ഥാനം.

 The Lord of the Rings ഇറങ്ങി ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് Peter Jackson ഹോബിറ്റ് സിനിമാത്രയത്തിലെ ആദ്യ ചിത്രമായ The Hobbit: An Unexpected Journey എന്ന ചിത്രവുമായി വീണ്ടും പ്രേക്ഷകനു മുന്നിലെക്കെത്തിയത്, The Lord of the Ringsലെ സംഭവങ്ങള്‍ക്ക് മുന്‍പുള്ള കഥ പറഞ്ഞ ഈ ചിത്രവും പ്രേക്ഷകന് ഭാവനയുടെയും ദ്രിശ്യവിസ്മയത്തിന്റെയും പുതിയൊരു ലോകം സമ്മാനിച്ചുവെങ്കിലും  The Lord of the Rings ചിത്രങ്ങളുടെ നിലവാരത്തിലേക്ക് ഹോബിറ്റ് ത്രയത്തിലെ ആദ്യ ചിത്രമെത്തിയില്ല എന്ന പരാതി നിരൂപകര്‍ക്കും ആരാധകര്‍ക്കുമിടയില്‍ പരക്കെയുണ്ടായിരുന്നു എങ്കിലും ഫാന്റസി ചിത്രങ്ങള്‍ വളരെയധികം ഇഷ്ടപെടുന്ന ചിത്രം എനിക്ക് നന്നായി ഇഷ്ടപെട്ടിരുന്നു.

അടുത്ത വര്‍ഷമിറങ്ങിയ  The Hobbit: The Desolation of Smaug എന്ന ചിത്രവും ഞാന്‍ നന്നായി ആസ്വദിച്ചു ആദ്യ ഭാഗത്തേക്കാള്‍ മികച്ച അഭിപ്രായമാണ് രണ്ടാംഭാഗം നിരൂപകര്‍ക്കിടയിലും ആരാധര്‍ക്കിടയിലും നേടിയത്. അങ്ങനെ ഈ വര്‍ഷം ഹോബിറ്റ് ത്രയത്തിലെ അവസാന ചിത്രമായ The Hobbit: The Battle of the Five Armies മായി Peter Jackson എത്തുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു അതുകൊണ്ട് തന്നെയാണ് മുന്‍ഭാഗങ്ങളെ പോലെ ഡിവിഡി റിപ്പ് വരുന്നത് വരെ കാത്തിരിക്കാതെ തിയറ്ററില്‍ നിന്നും തന്നെ ചിത്രം കാണാന്‍ തീരുമാനിച്ചത്...

Bilbo Baggins ഉം, Thorin Oakenshield ഉം മറ്റു ദ്വാര്‍വ്സും ഇപ്പോഴും ലോണ്‍ലി പര്‍വതത്തില്‍ നില്‍ക്കുകയാണ്,   ലേക്ക് ടൌണ്‍ ചിന്നഭിന്നമാക്കാനായി Smaug പറന്നുയര്‍ന്ന്‍ കഴിഞ്ഞു.. ഇനി എന്താണ് സംഭവിക്കുക ?  ഇവിടെ വെച്ചാണ് രണ്ടാം ഭാഗമായ The Hobbit: The Desolation of Smaug അവസാനിച്ചത് അവിടെ നിന്നു തന്നെയാണ് ചിത്രം തുടങ്ങുന്നത്...  ഭാവനയുടെ മായാലോകം തുറന്നു തരുന്ന ഈ ചിത്രത്തിന്‍റെ കഥാഗതി വിവരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല  കഥാഗതി അറിഞ്ഞാല്‍ ചിലപ്പോള്‍ പൂര്‍ണമായും നിങ്ങള്‍ക്ക് ഈ ചിത്രം ആസ്വദിക്കാന്‍ കഴിഞ്ഞുവെന്നു വരില്ല...

ഹോബിറ്റ് സിനിമ ത്രയത്തിലെ ഏറ്റവും മികച്ച ചിത്രമെന്നു നമുക്ക് The Hobbit: The Battle of the Five Armies നെ വിശേഷിപ്പിക്കാം അത്ര മനോഹരമാണ് ഈ ചിത്രം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചിത്രത്തിന്‍റെ തൊണ്ണൂറ് ശതമാനവും യുദ്ധമാണ് ഇത് പലരും ഒരു പോരായ്മയായി പറഞ്ഞു കാണുകയുണ്ടായി എന്നാല്‍ നോവലിനേയും ഹോബിറ്റ് ചിത്രങ്ങളെയും നന്നായി അറിയാവുന്ന ഒരു പ്രേക്ഷകനും ഇങ്ങനെയൊരു അഭിപ്രായമുണ്ടാവുമെന്നു തോന്നുന്നില്ല കാരണം നോവലിന്‍റെ അവസാനഭാഗമത്രയും യുദ്ധം തന്നെയാണ് അതല്ലാതെ മറ്റൊന്നും തന്നെ ചിത്രത്തില്‍ കാണിക്കാന്‍ സാധിക്കില്ലലോ ? പിന്നെ ചോദ്യം അതെങ്ങനെ ദ്രിശ്യവല്‍കരിച്ച് എന്നതിലാണ്... മുന്‍പ് പറഞ്ഞപോലെ തന്നെ പ്രേക്ഷകരെ മുഴുവന്‍ Middle Earthന്‍റെ ഈ മഹായുദ്ധത്തിലേക്ക് കൂട്ടികൊണ്ടുപോകാന്‍ സംവിധായകന്‍ ജാക്സനു സാധിച്ചിട്ടുണ്ട് അത്ര മനോഹരമായിട്ടാണ് അദ്ദേഹം ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത്...  കഥ,   അഭിനയ പ്രകടനങ്ങള്‍,  ചായാഗ്രഹണം,  പശ്ചാത്തല സംഗീതം,  മികച്ച ഗ്രാഫിക്സ്,  സംഖട്ടന രംഗങ്ങള്‍, അങ്ങനെ   എല്ലാ തലങ്ങളിലും ചിത്രം മികച്ചു നില്‍ക്കുന്നു എല്ലാ വശങ്ങളും മികച്ചു നില്‍ക്കുന്നതിനാല്‍ ഓരോരോ  വശങ്ങളെയും പ്രത്യേകം എടുത്ത് പറയേണ്ട ആവശ്യമുണ്ടെന്ന്‍ കരുതുന്നില്ല .

 ഹോബിറ്റ് ചിത്രങ്ങളുടെ കടുത്ത ആരാധകനായ എനിക്ക് ആകെ തോന്നിയ കുറവ് Smaug മായുള്ള Bainന്‍റെ യുദ്ധം കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിലെന്നു ആശിച്ചുപോയി അതുപോലെ മുന്‍കാല ചിത്രങ്ങളെ അപേക്ഷിച്ച് ചിത്രത്തിന്‍റെ ദൈര്‍ഖ്യം കുറച്ചതും എനിക്ക് സഹിച്ചില്ല.

മൊത്തത്തില്‍ ഹോബിറ്റ് ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഒരു വിരുന്ന്‍ തന്നെയാണ് The Hobbit: The Battle of the Five Armies.

No comments:

Post a Comment