Miss Granny "Su-sang-han geu-nyeo" (original title) (2014) : A feel good entertainer.
Language: Korean
Genre: Comedy-Fnatasy
Director: Dong-hyuk Hwang
Writers: Dong-ik Shin, Yoon-jeong Hong
Stars: Eun-kyung Shim, Mun-hee Na, In-hwan Park
നീണ്ട നാളത്തെ ഇടവേളക്ക് ശേഷം കൊറിയയില്‍ തിരിച്ചെത്തിയപ്പോള്‍ ആദ്യം കേട്ടത്, തന്‍റെ എഴുപത്തിനാലാം വയസ്സില്‍ അഞ്ജാതമായ ഏതോ വഴിയിലുടെ യൗവനം നേടിയെടുത്ത് വീണ്ടും ഇരുപതുകരിയായി മാറിയ മുത്തശ്ശിയെ കുറിച്ചാണ് പിന്നെ ഒട്ടും അമാന്തിച്ചില്ല ഉടനെ തന്നെ മുത്തശ്ശിയെ ചെന്ന്‍ അങ്ങ് കണ്ടു...
രസകരമായൊരു കൊച്ചുകഥയാണ് മുത്തശ്ശിക്ക് പറയാനുണ്ടായിരുന്നത്, 74 കാരിയായ Oh Mal-soon മകനോടും കുടുംബത്തോടുമൊപ്പമാണ് കഴിയുന്നത്, തന്റേടിയും അശ്ലീലവാദിയുമായ മുത്തശ്ശിയും, മരുമോള്‍ Ae-ja തമ്മില്‍ അത്ര രസത്തിലല്ല കഴിയുന്നത്. ആരുടേയും സഹായമില്ലാതെ മകനെ വളര്‍ത്തി വലുതാക്കി നല്ല നിലയില്‍ എത്തിക്കാന്‍ സാധിച്ചു എന്നതില്‍ നന്നായി അഹങ്കരിച്ചാണ് മുത്തശ്ശിയുടെ നടപ്പ്. അങ്ങനെയിരിക്കെ Ae-ja സുഘമില്ലാതെ ആശുപത്രിയിലാവുന്നു ഡോക്ടര്‍മാര്‍ Mal-soonല്‍ നിന്നും അവരെ അകറ്റിനിര്‍ത്തുന്നതാണ് നല്ലത് എന്ന്‍ നിര്‍ദ്ദേശിക്കുന്നു...
അങ്ങനെയിരിക്കെ തന്‍റെ മകന്‍ തന്നെ ഒരു നഴ്സിംഗ് ഹോമില്‍ ആക്കാന്‍ പോവുകയാണ് എന്നവര്‍ അറിയുന്നു അതില്‍ വിഷമിച്ച് നഗരത്തിലുടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടയില്‍ യൌവനത്തിലെ നല്ല നിമിഷങ്ങള്‍ പകര്‍ത്തി എടുക്കുന്ന ഒരു ഫോട്ടോ സ്റ്റുഡിയോ അവര്‍ കാണുകയും മരിക്കാന്‍ അധികം നാള്‍ ബാക്കിയില്ലാത്ത താന്‍ എടുക്കുന്ന അവസാന ഫോട്ടോ ആയിരിക്കും ഇതെന്ന് കരുതികൊണ്ട് ഒരു ഫോട്ടോ എടുക്കുന്നു എന്നാല്‍ സ്റ്റുഡിയോയില്‍ നിന്നും തിരിച്ചിറങ്ങുന്ന Mal-soon കണ്ണാടിയില്‍ കണ്ട തന്‍റെ മുഖം കണ്ടു ഞെട്ടിതരിച്ചുപോയി അവര്‍ ഒരു ഇരുപതുകാരിയായി മാറിയിരിക്കുന്നു....
ഇനി എന്തൊക്കെയാണ് നമ്മുടെ മുത്തശ്ശിയുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോവുന്നത് എന്നതാണ് ചിത്രത്തിന്‍റെ ബാക്കി കഥ...
തീര്‍ത്തും അവിശ്വസനീയമായ കഥകള്‍ ഏതൊരു പ്രേക്ഷകനെയും രസിപ്പിക്കുന്ന രീതിയില്‍ ഒരുക്കാനുള്ള കൊറിയക്കാരുടെ കഴിവ് എന്നെ പലപ്പോഴും അത്ഭുതപെടുത്തിയിട്ടുണ്ട് അതിവിടെയും ആവര്‍ത്തിച്ചുവെന്ന് പറയാം. കാണുന്ന ഏതൊരു പ്രേക്ഷകനേയും പിടിചിരുത്താനുള്ള കഴിവ് ഈ മുത്തശ്ശിക്കുണ്ട്.
ചിരിക്കുന്നതിനൊപ്പം അല്‍പം ചിന്തിക്കാനുമുണ്ട് ചിത്രത്തില്‍, വാര്‍ദ്ധക്യം ബാധിച്ച മാതാപിതാക്കളോടുള്ള മക്കളുടെ പെരുമാറ്റം , നല്ല കാലത്ത് മക്കള്‍ക്ക് വേണ്ടി ജീവിക്കുകയും പിന്നീട് പ്രായമായികഴിയുമ്പോള്‍ തനിക്കൊരു താങ്ങായി മാറും എന്ന്‍ വിശ്വസിച്ച മക്കള്‍ തന്നെ ഉപേക്ഷിക്കുകയും ചെയ്യുമ്പോള്‍ അവര്‍ അനുഭവിക്കുന്ന വേദനയൊക്കെ ചിത്രത്തില്‍ നന്നായി ചിത്രീകരിച്ചിട്ടുണ്ട്.
മുത്തശ്ശിയുടെ യൗവനകാലവും വാര്‍ദ്ധക്യകാലവും അവതരിപ്പിച്ച Eun-kyung Shim, Mun-hee Na എന്നിവരുടെ പ്രകടനമാണ് ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്‍, ഇരുവരും വളരെ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും തങ്ങളുടെ കഥാപാത്രങ്ങളെ നല്ല രീതിയില്‍തന്നെ അവതിപ്പിച്ചിട്ടുണ്ട്.
കൂടുതലൊന്നും പറയുന്നില്ല കൊറിയന്‍ കോമഡി ചിത്രങ്ങള്‍ ഇഷ്ടപെടുന്നവരാണ് നിങ്ങളെങ്കില്‍ ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല എന്നത് തീര്‍ച്ച.
No comments:
Post a Comment