Monday, 15 September 2014

57.In the Line of Fire

 In the Line of Fire (1993) : ഒരു ക്ലിന്റ് ഈസ്റ്റ്‌വുഡ് ചിത്രം.
 

Language: English
Genre: Crime-Action
Director: Wolfgang Petersen
Writer: Jeff Maguire
Stars: Clint Eastwood, John Malkovich, Rene Russo

ക്ലിന്റ് ഈസ്റ്റ്‌വുഡ് ഈ പേര് മാത്രം മതി ചിത്രം കാണാന്‍ അപ്പോള്‍ ട്രോയ്, എയര്‍ ഫോഴ്സ് വണ്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ വുള്‍ഫ്ഗാന്ഗ് പിറ്റേര്‍സണുമൊത്ത് ഒരു ക്രൈം ത്രില്ലെര്‍ ചിത്രത്തില്‍ എത്തുമ്പോള്‍ പ്രേക്ഷകനുണ്ടാകുന്ന പ്രതീക്ഷകളെ കുറിച്ചു പറയേണ്ടതിലല്ലോ ? ആ പ്രതീക്ഷകള്‍ക്കെല്ലാമൊത്ത് ഉയര്‍ന്ന ഒരു ചിത്രമാണ്‌ 1993ല്‍ ഇറങ്ങിയ In the Line of Fire. 2012ല്‍ പുറത്തിറങ്ങിയ Trouble with the Curve എന്ന ചിത്രത്തിനു മുന്‍പ് മറ്റൊരാള്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഈസ്റ്റ്‌വുഡ് നായകനായി അവസാനം അഭിനയിച്ചതും ഈ ചിത്രത്തിലായിരുന്നു

ഇനി ചിത്രത്തിലേക്ക് വരാം...

സിക്രട്ട് സര്‍വിസ് എജന്റ്റ് ഫ്രാങ്ക് ഹോറിഗന്‍റെ മനസ്സ് ഇന്നും  1963 നവംബര്‍ 22ലെ ആ ദിവസത്തിലാണ് പ്രസിഡന്റ്‌ കെന്നഡിയുടെ ജീവന്‍ അപഹരിച്ച ആ ഇരുണ്ട ദിനത്തില്‍, പ്രസിഡന്റ്‌ നേരിട്ട് തന്‍റെ സുരക്ഷയ്ക്കായി തിരഞ്ഞെടുത്ത എജെന്റ്റ് ആയിരുന്നിട്ട് കൂടി അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ തനിക്ക് കഴിഞ്ഞില്ല എന്ന കുറ്റബോധം ഇന്നും അയാളെ വേട്ടയാടുകയാണ് അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ പ്രസിഡന്റിനെ കൊലപാതകത്തിലുടെ നഷ്ട്ടമായ എജെന്റ്റ് എന്ന ദുഷ്പേരും ഏറിയാണ് അയാള്‍ ഇന്നു ജീവിക്കുന്നത്.

അങ്ങനെയിരിക്കെ ജോണ്‍ ബൂത്ത്‌ എന്ന ഒരാള്‍ വധിക്കാന്‍ ഒരുങ്ങുന്നു ഹോറിഗന്റെ ജീവിതത്തെ കുറിച്ചു നന്നായി അറിയാവുന്ന ജോണ്‍ ബൂത്ത്‌  പ്രസിഡന്റിനെ കൊലപെടുത്താനുള്ള തന്‍റെ ശ്രമത്തെ കുറിച്ച് ഹോറിഗനോട് പറയുകയും അയാളെ വെല്ലുവിളിക്കുകയും ചെയ്യുന്നു. ഒരിക്കല്‍ കൂടെ പ്രസിഡന്റിനെ നഷ്ടപെടുത്താന്‍ ഹോറിഗന്‍ തൈയ്യാറായിരുന്നില്ല, ജോണ്‍ ബൂത്ത്‌ ഏതു വിധേനയും തടയാനായി അയാള്‍ വീണ്ടും പ്രസിഡന്റിന്‍റെ സംരക്ഷണ ഉധ്യോഗസ്ഥന്‍മാരില്‍ ഒരാളായി മാറുന്നു. പ്രസിഡന്റിന് വേണ്ടി ഇത്തവണ തന്‍റെ ജീവന്‍ നല്‍കാനും ഹോറിഗന് ഇന്ന്‍ മടിയില്ല.

ജോണ്‍ ബൂത്തിനെ തടയാന്‍ ഹോറിഗന് സാധിക്കുമോ ? ജോണ്‍ ബൂത്ത്‌ എന്നത് അയാളുടെ യഥാര്‍ത്ഥ നാമം പോലുമല്ലാത്ത സാഹചര്യത്തില്‍ എങ്ങനെയാണു ഹോറിഗന്‍ അയാളെ കണ്ടെത്തുക ? അതോ ഒരിക്കല്‍ കൂടെ അയാള്‍ തോല്‍ക്കുമോ ? ഇതെല്ലാമാണ് ചിത്രം പിന്നീടു പറയുന്നത്...

എപ്പോഴത്തെയും  പോലെ തന്‍റെ റോളില്‍ ഈസ്റ്റ്‌വുഡ് തകര്‍ത്തഭിനയിച്ചപ്പോള്‍ അദ്ദേഹത്തിനോടൊപ്പം നില്‍ക്കുന്നതായിരുന്നു ജോണ്‍ മാല്‍കൊവിചിന്റെ വില്ലന്‍ വേഷം. ഹോറിഗന്റെ  ഭൂതകാലത്തെക്കുറിച്ച് നന്നായി അറിയുന്ന ഫോണ്‍ ബൂത്ത്‌ അവയിലുടെ തന്നെ അയാളെ തളര്‍ത്താന്‍ ശ്രമികുമ്പോള്‍ ഒരിക്കല്‍ തനിക്ക് സംഭവിച്ച പിഴവ് ഇനി ഒരിക്കല്‍കൂടെ ആവര്‍ത്തിക്കാന്‍ പാടില്ല എന്ന വാശിയിലാണ് ഹോറിഗന്‍. ഇവിടെ തുടങ്ങുകയാണ്ത്രില്ലിംഗ് നിമിഷങ്ങള്‍ കൊണ്ട് നിറഞ്ഞ ഒരു കള്ളനും പോലീസും കളി ജയം ആര്‍ക്കൊപ്പം നില്‍ക്കും എന്ന്‍ മാത്രമാണ് ഇനി അറിയേണ്ടത്...

ക്ലിന്റ് ഈസ്റ്റ്‌വുഡ്, ജോണ്‍ മാല്‍കൊവിച് എന്നിവരെ കുടാതെ Rene Russo, Dylan McDermott എന്നിവരും ഈ ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.

ജെഫ് മാഗ്വയറിന്‍റെ തിരകഥയെ വളരെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിക്കാന്‍ സംവിധായകന്‍ പിറെര്‍സണിന് സാധിച്ചിട്ടുണ്ട്. ഒരു ക്രൈം ത്രില്ലെര്‍ ചിത്രത്തിനു വേണ്ട എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ട്. എല്ലതിലുംപരി ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്നാ നടന്‍ നിറഞ്ഞാടുമ്പോള്‍ അതില്‍ കൂടുതല്‍ എന്ത് വേണം പ്രേക്ഷകന് :)

 

Saturday, 13 September 2014

56.RajadhiRaja

രാജാധിരാജ (2014) : വീര്യമില്ലാത്ത രാജ.


Language: Malayalam
Genre: Action
Director:  Ajai Vasudev
Writers: Udayakrishna-Siby K. Thomas
Stars: Mammootty, Raai Laxmi

രാജാധിരാജ ഈ ചിത്രത്തെയാണോ മാസ്സ് എന്റര്‍ട്ടൈനെര്‍ എന്ന് പറയുന്നത് ? അപ്പോള്‍ രാജമാണിക്യം ബിഗ്‌ബി, ബ്ലാക്ക്‌ എന്നി ചിത്രങ്ങളെ എന്താണ് വിളിക്കേണ്ടത് ? ക്ലാസ്സ്‌ ചിത്രങ്ങള്‍ എന്നോ ? സിബി കെ തോമസ്‌ ഉദയകൃഷ്ണ കൂട്ട്കെട്ടില്‍ നിന്നും ഒരു പ്രേക്ഷകനും ധ്രുവമോ ദേവാസുരമോ പ്രതീക്ഷിക്കില്ല പക്ഷെ ഈ ഓണകാലത്ത് മലയാളത്തിലെ മഹാനടനെ വെച്ചൊരു മാസ്സ് എന്റര്‍ട്ടൈനെര്‍ എന്ന ലേബലില്‍ ഒരു ചിത്രമൊരുക്കുമ്പോള്‍ ഇക്കയുടെ നല്ല രോമാഞ്ചം കൊള്ളിക്കുന്ന ഡയലോഗുഗളും ആക്ഷന്‍ രംഗങ്ങളും പ്രതീക്ഷിക്കാത്ത പ്രേക്ഷകര്‍ ആരും തന്നെ കാണില്ല എന്നാല്‍ ഓര്‍ത്ത് വെക്കാന്‍ ഒരു മികച്ച ഡയലോഗോ രോമാഞ്ചം കൊള്ളിക്കുന്ന ഒരു രംഗമോ ഈ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല...

ഇക്കയുടെ കടുത്ത ആരാധകരും സാധാരണ പ്രേക്ഷകരും ആകോഷമാക്കി തീര്‍ത്ത ഒരുപ്പാട്‌ മാസ്സ് എന്റര്‍ട്ടൈനെര്‍സ് നാം ഇതിനു മുന്‍പ് പലവട്ടം കണ്ടിട്ടുണ്ട് മുകളില്‍ പറഞ്ഞ ചിത്രങ്ങള്‍ അവയില്‍ ചിലത് മാത്രം ആ ചിത്രങ്ങളുടെ പോലും അല്ലെങ്കില്‍ അവയുടെ ഏഴയലത്ത് പോലും നില്‍ക്കാനുള്ള നട്ടെല്ല് ഈ രാജക്കില്ല.

സാധാരണക്കാരനായി ജീവിക്കുന്ന നായകന്‍ അയാളുടെ ഭൂതകാല കഥ പുറത്തുവരുന്നതിനു ശേഷം ഉണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ഇറക്കുന്ന സ്ഥിരം പരിപാടി പക്ഷെ ഇത്തവണ വീഞ്ഞിനു തീരെ വീര്യമില്ലാതെ പോയി എന്ന് മാത്രം. ആദ്യ പകുതി മുഴുവനും നിറഞ്ഞു നിന്നത് ജോജുയുടെ അയ്യപ്പന്‍ എന്ന കഥാപാത്രമായിരുന്നു. എനിക്ക്  പുള്ളിയാണ് യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തിലെ രാജ   തിയറ്ററില്‍ ലഭിച്ച കൈയ്യടികള്‍ മുഴുവനും ഇദ്ദേഹത്തിനു തന്നെയായിരുന്നു. പിന്നീടു വന്ന രണ്ടാം പകുതിയില്‍ ഇക്കയുടെ രോമാഞ്ചം കൊള്ളുന്ന ഡയലോഗുഗള്‍ക്കായി കാത്തിരുന്ന ഞാന്‍ വീണ്ടും നിരാശനായി ഇടക്ക് ഇടക്ക് പ്രത്യക്ഷപെട്ട ജോജുവിന്‍റെ കോമഡികള്‍ തന്നെയാണ് അവിടെയും ആശ്വാസമായത്. ഒടുവില്‍ ഒരു പന്ജുമില്ലാത്ത ഒരു ക്ലൈമാക്സും

പ്രകടങ്ങളുടെ കാര്യത്തില്‍ എടുത്ത്പറയേണ്ട ഒരേയൊരു പേരെയുള്ളൂ  ജോജു, വളരെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത് ചിത്രത്തിലെ ഓര്‍ത്തിരിക്കാവുന്ന രംഗങ്ങള്‍ എല്ലാം തന്നെ ഇദ്ദേഹത്തിന്റെതായിരുന്നു. മറ്റാരെ കുറിച്ചും എടുത്ത് പറയേണ്ട ആവശ്യകഥ ഉണ്ടെന്നു തോന്നുന്നില്ല.

ഉദയകൃഷ്ണ സിബികെ തോമസ്‌ തങ്ങളുടെ തിരകഥകളില്‍ സ്ഥിരമായി ഉള്‍പെടുത്താറുള്ള ചളി കോമഡി ഇതില്‍ ഒഴിവാക്കിയിട്ടുണ്ട് സംവിധായകന്‍ അജയ് വാസുദേവ് ഇദ്ദേഹത്തിന്റെ വരുംകാല ചിത്രങ്ങള്‍ കൂടുതല്‍ നിലവാരം പുലര്‍ത്തട്ടെ.

ഈ ഓണകാലത്ത് മലയാളത്തിലെ രണ്ടു മെഗാസ്റ്റാറുകളുടെയും പുറത്തിറങ്ങിയ ചിത്രങ്ങള്‍ അവരുടെ ആരാധകരെ കൈയ്യിലെടുത് പണം വാരാം എന്ന ഒറ്റ ലക്ഷ്യത്തോടെ പുറത്തിറങ്ങിയവ ആണെന്ന് തോന്നുന്നു. ലാലേട്ടന്റെ പെരുച്ചാഴിയും ഏതാണ്ട് ഇങ്ങനെ തന്നെയായിരുന്നു അല്ല ഈ ചിത്രങ്ങളുടെയെല്ലാം കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ അങ്ങനെയാണല്ലോ നമ്മോട് പറയുന്നേ...

ഒരു തരത്തില്‍ നോക്കിയാല്‍ ആരാധകര്‍ക്ക് ആകോഷിക്കാനുള്ള എല്ലാ ചേരുവകളും ഇതിലുണ്ട് ഇക്കയെ അവര്‍ എങ്ങനെയാണോ കാണാന്‍ ആഗ്രഹിക്കുന്നത് ആ രീതിയില്‍ തന്നെ സിബികെ ഉദയകൃഷ്ണ ഇക്കയെ അവതരിപ്പിച്ചിരിക്കുന്നു എന്നാല്‍ ഇക്കയുടെ മാസ്സ് ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന എനിക്ക് ഇതിലെവിടെയും മാസ്സ് കാണാന്‍ സാധിച്ചില്ല പൂര്‍ണമായും നിരാശയാണ് എനിക്ക് ഈ ചിത്രം സമ്മാനിച്ചത്.

Friday, 12 September 2014

55.Sapthamashree Thaskaraha

സപ്തമശ്രീ തസ്ക്കരാ (2014) : അമിത പ്രതീക്ഷ വിനയായി.

Language: Malayalam
Genre: Heist
Director:  Anil Radhakrishnan Menon
Writers:  Anil Radhakrishnan Menon
Stars: Prithviraj, Asif Ali, Nedumudi Venu, Chemban Vinod

തിരുവോണത്തിന്റെ അന്ന് കണ്ടതാണ് ഈ ചിത്രം പക്ഷെ ഇപ്പോഴാണ് ഒരു റിവ്യൂ തട്ടികൂട്ടാന്‍ സാധിച്ചത്....
നോർത്ത് 24 കാതത്തിനു ശേഷം അനിൽ രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം, പ്രിത്വിരാജ്, ആസിഫ് അലി, ചെമ്പന്‍ വിനോദ്, നെടുമുടി വേണു അങ്ങനെ ഒരു വന്‍ താര നിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തില്‍ വളരെ വലിയൊരു പ്രതീക്ഷ തന്നെ ഞാന്‍ വെച്ചിരുന്നു ആ പ്രതീക്ഷകള്‍ക്കൊത്ത് ഈ ചിത്രം ഉയര്‍ന്നോ എന്ന്‍ ചോദിച്ചാല്‍ ഇല്ല എന്നേ പറയാന്‍ കഴിയു. എന്നാല്‍ ഒരിക്കലും ഇതൊരു മോശം ചിത്രമല്ല, ഈ ഓണകാലത്ത് സുഹ്രത്തുക്കളുമൊത്ത് ഒരു തവണ ആസ്വദിക്കാം ഈ തസ്കരന്‍മാരെ.

വിയ്യൂര്‍ ജയിലില്‍ വെച്ച് കണ്ടുമുട്ടുന്ന ഏഴുപേര്‍ അവര്‍ക്കൊരോരുതര്‍ക്കും അവിടെ എത്തിയതിനെ കുറിച്ചു ഓരോ കഥയുണ്ട് പറയാന്‍, അവര്‍ പറഞ്ഞ കഥകളില്‍ പലതിലും വില്ലന്‍ ഒരാള്‍ തന്നെയാണ് അങ്ങനെ തങ്ങളുടെ പൊതു ശത്രുവിനെതിരെ ഇവരൊന്നിച്ചു നടത്തുന്ന പടയോട്ടമാണ് ചിത്രം പറയുന്നത്.

ഓരോരുത്തരുടെയും കഥകളിലുടെ ആദ്യ പകുതി വളരെ വളരെ രസകരമായി കടന്നു പോയി പിന്നീടു വന്ന രണ്ടാംപകുതി അവസനതോടു അടുക്കുംതോറും എനിക്ക് സമ്മാനിച്ചത്‌ നിരാശയായിരുന്നു വളരെയധികം ആവേശം തുളുമ്പുന്ന ക്ലൈമാക്സ്‌ രംഗങ്ങള്‍ പ്രതീക്ഷിച്ച ഞാന്‍ പൂര്‍ണമായും നിരാശനായി മാത്രമല്ല പല രംഗങ്ങളും മുന്‍പ് കണ്ട പല വിദേശ ചിത്രങ്ങളുമായി വളരെ സാമ്യം അനുഭവ പെടുകയും ചെയ്തു.(അതൊരു കുറ്റമല്ല പക്ഷെ എന്നിലെ പ്രേക്ഷകന്‍ അതായിരുന്നില്ല പ്രതീക്ഷിച്ചത്) അതുപോലെ വില്ലന്മാര്‍ക്ക് ഏല്‍ക്കുന്ന തിരിച്ചടി അത്ര ശക്തമായിരുന്നില്ല എന്നും അനുഭവപ്പെട്ടു.

പ്രകടന്നങ്ങളുടെ കാര്യത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ സ്ക്രീന്‍ നിറഞ്ഞു നിന്ന ചെമ്പന്‍ വിനോദും, നീരജും, സുധീറും ഒക്കെയാണ്. പിന്നെ മജീഷ്യനെ അവതരിപ്പിച്ച സലാം ബുഖാരിയേയും അദ്ദേഹത്തിന്റെ കാമുകിയായി അഭിനയിച്ച ഫ്ളവര്‍ ബാറ്റ്ല്‍സ്റ്റഗിനേയും വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല എന്ന്‍ തോന്നി പ്രത്യേഗിച്ചും ക്ലൈമാക്സ്‌ രംഗങ്ങളില്‍. സനുഷയുടെയും ലിജോ ജോസ് പള്ളിശേരിയുടെയും പ്രകടന്നങ്ങള്‍ അതുപോലെ എടുത്ത് പറയേണ്ടവയാണ്. കുറച്ചു ഭാഗമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ചിത്രത്തില്‍ ആകര്‍ഷിച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു റീനു മാത്യുസിന്‍റെ കഥാപാത്രം. പ്രിത്വിരാജ് അസിഫ് അലി നെടുമുടിവേണു എന്നിവരുടെ പ്രകടനങ്ങളെ കുറിച്ചു പ്രത്യേഗിച്ച് എടുത്ത് പറയേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.

മൊത്തത്തില്‍ ഒരുതവണ കണ്ടിരിക്കാവുന്ന ഒരു നല്ല ഹീസ്റ്റ് ചിത്രം

Tuesday, 2 September 2014

54.The Life of David Gale

The Life of David Gale (2003) : വളരെ മികച്ചൊരു ത്രില്ലെര്‍.


Language: English
Genre: Crime Thriller
Director: Alan Parker
Writer: Charles Randolph
Stars: Kevin Spacey, Kate Winslet

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മുന്നറിയിപ്പ് എന്ന ചിത്രം The Life of David Gale എന്ന ചിത്രത്തിന്‍റെ കോപ്പി ആണ് എന്ന്‍ ഇവിടെ കണ്ട ചില പോസ്റ്റുകളാണ് ഈ ചിത്രം കാണാന്‍ എന്നെ പ്രേരിപ്പിച്ചത് മലയാളി മുന്‍പ് ഇങ്ങനെ പറഞ്ഞു കണ്ട ചിത്രങ്ങള്‍ എല്ലാം തന്നെ വളരെ മികച്ചതായതിനാല്‍ ഈ ചിത്രവും അങ്ങനെയൊന്നാവും എന്നതില്‍ എനിക്ക് ഒട്ടും സംശയമുണ്ടായിരുന്നില്ല, മാത്രമല്ല എപ്പോഴത്തെയും പോലെ ഈ ചിത്രവും മുന്നറിയിപ്പും തമ്മില്‍ യാതൊരു ബന്ധവുമില്ല, നല്ല ചിത്രങ്ങളെ കോപ്പിയടിചവ എന്ന്‍ പറയുന്ന മലയാളിയുടെ രീതി ഇനിയും തുടരണം എന്ന അപേക്ഷയെ ഉള്ളു, എങ്കിലല്ലേ ഞങ്ങളെ പോലുള്ളവര്‍ക്ക് ഇനിയും ഇത്തരം നല്ല ചിത്രങ്ങള്‍ കാണാന്‍ സാധിക്കു...

ഇനി ചിത്രത്തിലേക്ക് വരാം...

വധശിക്ഷക്ക് വിധിക്കപ്പെട്ടവനാണ് ഡേവിഡ്‌ ഗേല്‍, വധശിക്ഷ നിരോധനത്തിനായി തന്നോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന കോണ്‍സ്റ്റന്‍സ് ഹാരവേയെ കൊന്നു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. ഗേലിന്റെ വധശിക്ഷ നടപ്പാക്കുന്നതിന് ഇനി  നാലു ദിവസം മാത്രമേ അവശേഷികുന്നുള്ളു ഇവിടെ നിന്നുമാണ് കഥ തുടങ്ങുന്നത്. തന്‍റെ ശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് ഗേല്‍ അയാളുടെ കഥ പത്രപ്രവര്‍ത്തകയായ ബിറ്റ്സി ബ്ലൂമിനോട് പറയുന്നു. ഗേലിന്റെ ഭൂതകാലത്തിലൂടെയും വര്‍ത്തമാനകാലത്തിലുടെയും പിന്നീടുചിത്രം സഞ്ചരിക്കുന്നു... ദിവസവും രണ്ടു മണിക്കൂര്‍ മാത്രമാണ് ഗേല്‍ ബിറ്റ്സിയോട് തന്‍റെ കഥ പറഞ്ഞിരുന്നത് ബാക്കിയുള്ള സമയങ്ങളില്‍ ബിറ്റ്സി ഗേല്‍ പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥയെ കുറിച്ചുള്ള അന്വേഷണത്തില്‍ മുഴുകുന്നു. അവള്‍ കണ്ടെത്തിയ സത്യങ്ങള്‍ എന്തായിരിക്കും ? ഗേല്‍ യഥാര്‍ത്ഥത്തില്‍ കുറ്റകാരനാണോ ? അയാളുടെ വധശിക്ഷ നടപ്പിലാവുമോ ? ഇതെല്ലാമാണ് ചിത്രം പിന്നീടു പറയുന്നത്...

ഒരേ സമയം ഗേലിന്റെ ഭൂതകാലത്തിലുടെയും വര്‍ത്തമാനകാലത്തിലെ ബിറ്റ്സിയുടെ അന്വേഷണത്തിലുടെയുമുള്ള കഥാഗതി ഒരു മികച്ച ത്രില്ലെര്‍ ചിത്രത്തിന്‍റെ എല്ലാ അനുഭൂതികളും പ്രേക്ഷകനു സമ്മാനിക്കുന്നു. ടെക്സസിലെ ഓസ്റ്റിന്‍ സര്‍വ്വകലാശാലയിലെ അദ്ധ്യാപകനും വധശിക്ഷനിരോധനത്തിനായി പോരാടിയിമിരുന്ന ഡേവിഡ്‌ ഗേല്‍ ഇന്ന് തന്‍റെ സുഹ്രത്തും സഹപ്രവര്‍ത്തകയുമായിരുന്ന കോണ്‍സ്റ്റന്‍സ് ഹാരവേയെ പീഡിപ്പിച്ചുകൊന്നു എന്ന കുറ്റത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുകയാണ് ഒന്നും രണ്ടുമല്ല മൂന്ന് കോടതികളാണ് അയാള്‍ കുറ്റകാരനാണ് എന്ന്‍ വിധിയെഴുതിയത്. വിചാരണയുടെ സമയത്തൊന്നും തന്നെ പ്രതികരിക്കാതിരുന്നയാള്‍ മരണത്തിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ താന്‍ നിരപരാധിയാണെന്ന് ബ്ലിറ്റ്സിയോട് പറയുമ്പോള്‍ എന്താണ് അയാള്‍ അവളില്‍ നിന്നും പ്രതീക്ഷിക്കുന്നത് ? യഥാര്‍ത്ഥകുറ്റവാളിയെ കണ്ടെത്തി അയാളെ രക്ഷിക്കണമെനാണോ അയാള്‍ ആഗ്രഹിക്കുന്നത് ? എന്താണ് യഥാര്‍ത്ഥത്തില്‍ അയാള്‍ക്ക് സംഭവിച്ചത് ? ബ്ലിറ്റ്സിയുടെ കണ്ടെത്തലുകള്‍ അയാളുടെ പ്രസ്താവനയെ പിന്താങ്ങുന്നുണ്ടോ ? ഇത്തരം കാര്യങ്ങള്‍ പ്രേക്ഷകനെ ചിത്രത്തിലുടനീളം മുള്‍മുനയില്‍ നിര്‍ത്തുന്നു ഒടുവില്‍ അതിമനോഹരമായൊരു ക്ലൈമാക്സ്‌ എല്ലാ ചോദ്യങ്ങല്‍ക്കുമുള്ള ഉത്തരം നല്‍കുന്നു.

ഗേല്‍ ആയി കെവിന്‍ സ്പേസി എപ്പോഴത്തെയും പോലെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിരിക്കുന്നു,എന്നാല്‍ ബ്ലിറ്റ്സി ആയുള്ള  ക്യേറ്റ് വിന്‍സ്ല്ലെറ്റിന്റെ പ്രകടനമാണ് കൂടുതല്‍ മികച്ചു നിന്നത്. ഓരോ സെക്കന്ടിലും മാറിമറിയുന്ന അവരുടെ ഭാവങ്ങളും ശബ്ധത്തില്‍ കൊണ്ടുവന്ന വെത്യാസങ്ങളും ഏറെ പ്രശംസ അര്‍ഹിക്കുന്നു. ചിത്രത്തിലേക്ക് പ്രേക്ഷകനെ കൂടുതല്‍ ആകര്‍ഷിക്കുന്ന ഖടഗങ്ങളില്‍ ഒന്ന്‍ ഇവരുടെ പ്രകടനം തന്നെയാണ്.

സംവിധായകന്‍ അലെന്‍ പാര്‍ക്കര്‍ തന്‍റെ കയ്യില്‍ കിട്ടിയ ശക്തമായ തിരകഥയെ മികച്ച അഭിനയതാക്കളുടെ തിരഞ്ഞെടുപ്പിന്റെ കൂടെ പിന്‍ബലത്തില്‍ വളരെ മികച്ച രീതിയില്‍ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നു. വര്‍ത്തമാനകാലത്തില്‍ നിന്നും ഭൂതകാലത്തിലേക്കുള്ള ചിത്രത്തിന്‍റെ സഞ്ചാരത്തിനിടയില്‍ സത്യം മരണം ശക്തി സ്നേഹം എന്നിങ്ങനെയുള്ള വാക്കുകള്‍ ഗ്രാഫിക്കിന്റെ പിന്‍ബലത്തില്‍ കാണിക്കുന്നതൊക്കെ വളരെ നന്നായിരുന്നു. അതുപോലെ ക്ലൈമാക്സ്‌ രംഗങ്ങള്‍  ദ്രിശ്യവല്‍ക്കരിചിരിക്കുന്നതൊക്കെ അദ്ദേഹത്തിന്റെ കഴിവ് എടുത്ത് കാട്ടുന്നു.

എന്ത് കൊണ്ടും മികച്ചൊരു ത്രില്ലെര്‍ എന്ന്‍ നിസംശയം പറയാവുന്ന ഈ ചിത്രത്തെ നിരൂപകര്‍ പൂര്‍ണമായും തള്ളികളഞ്ഞതിന്റെ കാരണം ഇപ്പോഴും മനസിലാവുന്നില്ല. മരണശിക്ഷയെ കുറിച്ചും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ചുമെല്ലാം നമുക്കുള്ള കാഴ്ചപ്പാടുകളെ ഒരു നിമിഷത്തെക്കെങ്കിലും ചിത്രം നമ്മെ ചിന്തിപ്പിക്കുന്നു.      

Monday, 1 September 2014

53.Peruchazhi

പെരുച്ചാഴി (2014) : നാമെല്ലാം ഒരുപ്പാട് ഇഷ്ടപെടുന്ന കുസൃതികള്‍ നിറഞ്ഞ ഊര്‍ജസ്വലനായ ആ പഴയ ലാലേട്ടനെ കാണാന്‍ വേണ്ടി മാത്രം ഒരുതവണ കാണാം.


Language: Malayalam
Genre: Political Satire
Director:Arun Vaidyanathan
Writers: Arun Vaidyanathan
Stars: Mohanlal, Baburaj, Mukesh, Aju Varghese, Ragini Nandwani

റിലീസിനു ശേഷം നിരനിരയായി വന്ന മോശം അഭിപ്രായങ്ങളെ തുടര്‍ന്ന്‍ തിയറ്ററില്‍ നിന്നും കാണണ്ട എന്ന്‍ ഞാന്‍ ഉറപ്പിച്ചിരുന്ന ഒരു ചിത്രമായിരുന്നു പെരുച്ചാഴി എന്നാല്‍ ഇന്നത്തെ ദിവസം സമ്മാനിച്ച ടെന്‍ഷനുകളില്‍ നിന്നും ഒരു ആശ്വാസം തേടിയാണ് ഞാനും സുഹ്രത്തും ചിത്രത്തിനു കേറിയത്....

ലാലേട്ടന്റെ പഴേകാല ഹിറ്റ്‌ ഡയലോഗുള്‍ ചേര്‍ത്തുകൊണ്ട് ടൈറ്റിലുകള്‍ കാണിച് കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. കേരളരാഷ്ട്രിയത്തില്‍ പയറ്റിവിജയിച്ച കുറുക്കുവഴികളിലുടെ അമേരിക്കയിലെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോണ്‍ കെറിയെ വിജയിപ്പിക്കാന്‍ ശ്രമിക്കുന്ന ജഗന്‍നാഥന്റെയും കൂട്ടരുടേയും കഥയാണ് ചിത്രം പറയുന്നത്.  ലാലേട്ടന്റെ നല്ലൊരു ഇന്ട്രോ രംഗവും, അദ്ധേഹത്തിന്റെ പഴയകാല ചിത്രങ്ങളുടെ പുനരാവിഷ്കരണവും, ബാബുരാജിന്റെ തരികിട കോമഡി രംഗങ്ങളുമായി ആദ്യപകുതി കടന്നു പോയപ്പോള്‍ മനസ്സില്‍ തങ്ങി നിന്നത് ബാബുരാജ്‌ മാത്രം പഴയ സൂപ്പര്‍ഹിറ്റ്‌ ഗാനങ്ങളുടെ പുനരാവിഷ്കരണം മോഹന്‍ലാല്‍ എന്ന താരരാജാവിന്‍റെ ആരാധകരെ കയ്യിലെടുക്കാന്‍ കാണിച്ചതാണെങ്കില്‍ പോലും നിരാശ മാത്രമാണ് ആ രംഗങ്ങള്‍  സമ്മാനിച്ചത്.

നിരാശ സമ്മാനിച്ച ആദ്യപകുതിക്ക് ശേഷം വന്ന രണ്ടാം പകുതിയില്‍ നിറഞ്ഞു നിന്നത് ലാലേട്ടന്‍ ആയിരുന്നു പഴയ കാല മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്ന വിവിധ ഭാവപ്രകടനങ്ങള്‍ അദ്ധേഹത്തില്‍ നിന്നും ആരാധകര്‍ക്ക് ധാരാളം ലഭിച്ചു. ( അല്‍പ സമയം ഉള്ളുവെങ്കില്‍ പോലും തിയറ്റര്‍ മുഴുവന്‍ ഇളക്കി മറിച്ച പോ മോനെ ദിനേശാ എന്ന ഗാനരംഗത്തിലെ അദ്ദേഹത്തിന്റെ നിര്‍ത്തരംഗങ്ങള്‍ തന്നെയാണ് അതിനുത്തമ ഉദാഹരണം) എന്നാല്‍ രണ്ടാം പകുതിയില്‍ ലാലേട്ടന്‍ സ്ക്രീന്‍ നിറഞ്ഞു നിന്നെങ്കിലും ചിത്രം പൂര്‍ണമായും താഴേക്ക് പോവുകയായിരുന്നു ശരാശരിയിലും വളരെ താഴേ നില്‍ക്കുന്ന ക്ലൈമാക്സ്‌ അത് ഊട്ടിഉറപ്പിച്ചു.

മോഹന്‍ലാല്‍ ബാബുരാജ്‌ രമേഷ് പിഷാരടി എന്നിവരുടെ പ്രകടനങ്ങള്‍മാത്രമാണ് ചിത്രത്തിന്‍റെ നല്ല വശങ്ങള്‍ എന്ന രീതിയില്‍ എടുത്ത് പറയാനുള്ളത്. ലാലേട്ടനും മുകേഷും ഒരുമിച്ച രംഗങ്ങള്‍ മികച്ച കോമഡി സീനുകള്‍ ഏതൊരു പ്രേക്ഷകനെപോലെ ഞാനും പ്രതീക്ഷിച്ചു എങ്കിലും നിരാശയായിരുന്നു ഫലം അവര്‍ ഒരുമിച്ചുള്ള രംഗങ്ങളെക്കാള്‍ മികച്ചതായിരുന്നു മുകേഷും രമേഷ് പിഷാരടിയും ചേര്‍ന്നുള്ള രംഗങ്ങള്‍. പോസ്റ്ററുകളിലും ട്രൈലറിലും കണ്ടപോലെ അജു വര്‍ഗിസിന്റെ കഥാപാത്രത്തിന് ചിത്രത്തില്‍ വലിയ പ്രാധാന്യമില്ല മാത്രമല്ല ലാലെട്ടനോടും ബാബുരാജിനോടും ചേര്‍ന്ന്‍ നിക്കാന്‍ ഒട്ടും തന്നെ അദ്ദേഹത്തിന് സാധിക്കുനുണ്ടായിരുന്നില്ല. നായികയായ രാഗിണിക്ക് പ്രേത്യേഗിച്ചു ചെയ്യാന്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മറ്റു കഥാപാത്രങ്ങള്‍ അവരുടെ വേഷങ്ങള്‍ കൊഴപ്പമില്ലാതെ തന്നെ ചെയ്തിട്ടുണ്ട്.

ഒരു നല്ല എന്റര്‍ടൈനര്‍ എന്നതില്‍ അപ്പുറം മറ്റൊന്നും തന്നെ പെരുച്ചാഴിയില്‍ നിന്നും ഒരു പ്രേക്ഷകനും പ്രധീക്ഷിച്ചു കാണില്ല അങ്ങനെയൊരു പ്രതീതി തന്നെയാണ് പോസ്റ്ററുകളും ട്രെയിലറും സമ്മാനിച്ചത് എന്നാല്‍ ആ കാര്യത്തില്‍ പോലും ചിത്രം അന്‍പേ പരാജയപ്പെട്ടു പോവുകയായിരുന്നു മോശമായ തിരകഥയും അതിനെ ഉയര്‍ത്തികൊണ്ട് വരാന്‍ സാധിക്കാതെപോയ സംവിധാനവുമാണ് ചിത്രത്തിന്‍റെ പരാജയകാരണം. ഇതിനെല്ലാം ഇടയിലും അല്‍പമെങ്കിലും പ്രേക്ഷകന്‍ ഈ ചിത്രം ആസ്വദിച്ചുവെങ്കില്‍ അതിനൊരു കാരണമേയുള്ളൂ "മോഹനലാല്‍" ചിത്രത്തിനെ പൂര്‍ണമായും തന്‍റെ ചുമലില്‍ താങ്ങിനിര്‍ത്തുകയായിരുന്നു അദ്ദേഹം അത് കൊണ്ട് തന്നെ കടുത്ത മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഒരു പക്ഷെ ചിത്രം സാധാരണ പ്രേക്ഷകനെക്കാള്‍ കൂടുതലായി ആസ്വദിക്കാന്‍ സാധിച്ചു എന്ന് വന്നേക്കാം.