Monday, 1 September 2014

53.Peruchazhi

പെരുച്ചാഴി (2014) : നാമെല്ലാം ഒരുപ്പാട് ഇഷ്ടപെടുന്ന കുസൃതികള്‍ നിറഞ്ഞ ഊര്‍ജസ്വലനായ ആ പഴയ ലാലേട്ടനെ കാണാന്‍ വേണ്ടി മാത്രം ഒരുതവണ കാണാം.


Language: Malayalam
Genre: Political Satire
Director:Arun Vaidyanathan
Writers: Arun Vaidyanathan
Stars: Mohanlal, Baburaj, Mukesh, Aju Varghese, Ragini Nandwani

റിലീസിനു ശേഷം നിരനിരയായി വന്ന മോശം അഭിപ്രായങ്ങളെ തുടര്‍ന്ന്‍ തിയറ്ററില്‍ നിന്നും കാണണ്ട എന്ന്‍ ഞാന്‍ ഉറപ്പിച്ചിരുന്ന ഒരു ചിത്രമായിരുന്നു പെരുച്ചാഴി എന്നാല്‍ ഇന്നത്തെ ദിവസം സമ്മാനിച്ച ടെന്‍ഷനുകളില്‍ നിന്നും ഒരു ആശ്വാസം തേടിയാണ് ഞാനും സുഹ്രത്തും ചിത്രത്തിനു കേറിയത്....

ലാലേട്ടന്റെ പഴേകാല ഹിറ്റ്‌ ഡയലോഗുള്‍ ചേര്‍ത്തുകൊണ്ട് ടൈറ്റിലുകള്‍ കാണിച് കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. കേരളരാഷ്ട്രിയത്തില്‍ പയറ്റിവിജയിച്ച കുറുക്കുവഴികളിലുടെ അമേരിക്കയിലെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോണ്‍ കെറിയെ വിജയിപ്പിക്കാന്‍ ശ്രമിക്കുന്ന ജഗന്‍നാഥന്റെയും കൂട്ടരുടേയും കഥയാണ് ചിത്രം പറയുന്നത്.  ലാലേട്ടന്റെ നല്ലൊരു ഇന്ട്രോ രംഗവും, അദ്ധേഹത്തിന്റെ പഴയകാല ചിത്രങ്ങളുടെ പുനരാവിഷ്കരണവും, ബാബുരാജിന്റെ തരികിട കോമഡി രംഗങ്ങളുമായി ആദ്യപകുതി കടന്നു പോയപ്പോള്‍ മനസ്സില്‍ തങ്ങി നിന്നത് ബാബുരാജ്‌ മാത്രം പഴയ സൂപ്പര്‍ഹിറ്റ്‌ ഗാനങ്ങളുടെ പുനരാവിഷ്കരണം മോഹന്‍ലാല്‍ എന്ന താരരാജാവിന്‍റെ ആരാധകരെ കയ്യിലെടുക്കാന്‍ കാണിച്ചതാണെങ്കില്‍ പോലും നിരാശ മാത്രമാണ് ആ രംഗങ്ങള്‍  സമ്മാനിച്ചത്.

നിരാശ സമ്മാനിച്ച ആദ്യപകുതിക്ക് ശേഷം വന്ന രണ്ടാം പകുതിയില്‍ നിറഞ്ഞു നിന്നത് ലാലേട്ടന്‍ ആയിരുന്നു പഴയ കാല മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്ന വിവിധ ഭാവപ്രകടനങ്ങള്‍ അദ്ധേഹത്തില്‍ നിന്നും ആരാധകര്‍ക്ക് ധാരാളം ലഭിച്ചു. ( അല്‍പ സമയം ഉള്ളുവെങ്കില്‍ പോലും തിയറ്റര്‍ മുഴുവന്‍ ഇളക്കി മറിച്ച പോ മോനെ ദിനേശാ എന്ന ഗാനരംഗത്തിലെ അദ്ദേഹത്തിന്റെ നിര്‍ത്തരംഗങ്ങള്‍ തന്നെയാണ് അതിനുത്തമ ഉദാഹരണം) എന്നാല്‍ രണ്ടാം പകുതിയില്‍ ലാലേട്ടന്‍ സ്ക്രീന്‍ നിറഞ്ഞു നിന്നെങ്കിലും ചിത്രം പൂര്‍ണമായും താഴേക്ക് പോവുകയായിരുന്നു ശരാശരിയിലും വളരെ താഴേ നില്‍ക്കുന്ന ക്ലൈമാക്സ്‌ അത് ഊട്ടിഉറപ്പിച്ചു.

മോഹന്‍ലാല്‍ ബാബുരാജ്‌ രമേഷ് പിഷാരടി എന്നിവരുടെ പ്രകടനങ്ങള്‍മാത്രമാണ് ചിത്രത്തിന്‍റെ നല്ല വശങ്ങള്‍ എന്ന രീതിയില്‍ എടുത്ത് പറയാനുള്ളത്. ലാലേട്ടനും മുകേഷും ഒരുമിച്ച രംഗങ്ങള്‍ മികച്ച കോമഡി സീനുകള്‍ ഏതൊരു പ്രേക്ഷകനെപോലെ ഞാനും പ്രതീക്ഷിച്ചു എങ്കിലും നിരാശയായിരുന്നു ഫലം അവര്‍ ഒരുമിച്ചുള്ള രംഗങ്ങളെക്കാള്‍ മികച്ചതായിരുന്നു മുകേഷും രമേഷ് പിഷാരടിയും ചേര്‍ന്നുള്ള രംഗങ്ങള്‍. പോസ്റ്ററുകളിലും ട്രൈലറിലും കണ്ടപോലെ അജു വര്‍ഗിസിന്റെ കഥാപാത്രത്തിന് ചിത്രത്തില്‍ വലിയ പ്രാധാന്യമില്ല മാത്രമല്ല ലാലെട്ടനോടും ബാബുരാജിനോടും ചേര്‍ന്ന്‍ നിക്കാന്‍ ഒട്ടും തന്നെ അദ്ദേഹത്തിന് സാധിക്കുനുണ്ടായിരുന്നില്ല. നായികയായ രാഗിണിക്ക് പ്രേത്യേഗിച്ചു ചെയ്യാന്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മറ്റു കഥാപാത്രങ്ങള്‍ അവരുടെ വേഷങ്ങള്‍ കൊഴപ്പമില്ലാതെ തന്നെ ചെയ്തിട്ടുണ്ട്.

ഒരു നല്ല എന്റര്‍ടൈനര്‍ എന്നതില്‍ അപ്പുറം മറ്റൊന്നും തന്നെ പെരുച്ചാഴിയില്‍ നിന്നും ഒരു പ്രേക്ഷകനും പ്രധീക്ഷിച്ചു കാണില്ല അങ്ങനെയൊരു പ്രതീതി തന്നെയാണ് പോസ്റ്ററുകളും ട്രെയിലറും സമ്മാനിച്ചത് എന്നാല്‍ ആ കാര്യത്തില്‍ പോലും ചിത്രം അന്‍പേ പരാജയപ്പെട്ടു പോവുകയായിരുന്നു മോശമായ തിരകഥയും അതിനെ ഉയര്‍ത്തികൊണ്ട് വരാന്‍ സാധിക്കാതെപോയ സംവിധാനവുമാണ് ചിത്രത്തിന്‍റെ പരാജയകാരണം. ഇതിനെല്ലാം ഇടയിലും അല്‍പമെങ്കിലും പ്രേക്ഷകന്‍ ഈ ചിത്രം ആസ്വദിച്ചുവെങ്കില്‍ അതിനൊരു കാരണമേയുള്ളൂ "മോഹനലാല്‍" ചിത്രത്തിനെ പൂര്‍ണമായും തന്‍റെ ചുമലില്‍ താങ്ങിനിര്‍ത്തുകയായിരുന്നു അദ്ദേഹം അത് കൊണ്ട് തന്നെ കടുത്ത മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഒരു പക്ഷെ ചിത്രം സാധാരണ പ്രേക്ഷകനെക്കാള്‍ കൂടുതലായി ആസ്വദിക്കാന്‍ സാധിച്ചു എന്ന് വന്നേക്കാം.

No comments:

Post a Comment