The Life of David Gale (2003) : വളരെ മികച്ചൊരു ത്രില്ലെര്‍.
Language: English
Genre: Crime Thriller
Director: Alan Parker
Writer: Charles Randolph
Stars: Kevin Spacey, Kate Winslet
Writer: Charles Randolph
Stars: Kevin Spacey, Kate Winslet
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മുന്നറിയിപ്പ് എന്ന ചിത്രം The Life of David Gale എന്ന ചിത്രത്തിന്‍റെ കോപ്പി ആണ് എന്ന്‍ ഇവിടെ കണ്ട ചില പോസ്റ്റുകളാണ് ഈ ചിത്രം കാണാന്‍ എന്നെ പ്രേരിപ്പിച്ചത് മലയാളി മുന്‍പ് ഇങ്ങനെ പറഞ്ഞു കണ്ട ചിത്രങ്ങള്‍ എല്ലാം തന്നെ വളരെ മികച്ചതായതിനാല്‍ ഈ ചിത്രവും അങ്ങനെയൊന്നാവും എന്നതില്‍ എനിക്ക് ഒട്ടും സംശയമുണ്ടായിരുന്നില്ല, മാത്രമല്ല എപ്പോഴത്തെയും പോലെ ഈ ചിത്രവും മുന്നറിയിപ്പും തമ്മില്‍ യാതൊരു ബന്ധവുമില്ല, നല്ല ചിത്രങ്ങളെ കോപ്പിയടിചവ എന്ന്‍ പറയുന്ന മലയാളിയുടെ രീതി ഇനിയും തുടരണം എന്ന അപേക്ഷയെ ഉള്ളു, എങ്കിലല്ലേ ഞങ്ങളെ പോലുള്ളവര്‍ക്ക് ഇനിയും ഇത്തരം നല്ല ചിത്രങ്ങള്‍ കാണാന്‍ സാധിക്കു...
ഇനി ചിത്രത്തിലേക്ക് വരാം...
വധശിക്ഷക്ക് വിധിക്കപ്പെട്ടവനാണ് ഡേവിഡ് ഗേല്‍, വധശിക്ഷ നിരോധനത്തിനായി തന്നോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന കോണ്‍സ്റ്റന്‍സ് ഹാരവേയെ കൊന്നു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. ഗേലിന്റെ വധശിക്ഷ നടപ്പാക്കുന്നതിന് ഇനി നാലു ദിവസം മാത്രമേ അവശേഷികുന്നുള്ളു ഇവിടെ നിന്നുമാണ് കഥ തുടങ്ങുന്നത്. തന്‍റെ ശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് ഗേല്‍ അയാളുടെ കഥ പത്രപ്രവര്‍ത്തകയായ ബിറ്റ്സി ബ്ലൂമിനോട് പറയുന്നു. ഗേലിന്റെ ഭൂതകാലത്തിലൂടെയും വര്‍ത്തമാനകാലത്തിലുടെയും പിന്നീടുചിത്രം സഞ്ചരിക്കുന്നു... ദിവസവും രണ്ടു മണിക്കൂര്‍ മാത്രമാണ് ഗേല്‍ ബിറ്റ്സിയോട് തന്‍റെ കഥ പറഞ്ഞിരുന്നത് ബാക്കിയുള്ള സമയങ്ങളില്‍ ബിറ്റ്സി ഗേല്‍ പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥയെ കുറിച്ചുള്ള അന്വേഷണത്തില്‍ മുഴുകുന്നു. അവള്‍ കണ്ടെത്തിയ സത്യങ്ങള്‍ എന്തായിരിക്കും ? ഗേല്‍ യഥാര്‍ത്ഥത്തില്‍ കുറ്റകാരനാണോ ? അയാളുടെ വധശിക്ഷ നടപ്പിലാവുമോ ? ഇതെല്ലാമാണ് ചിത്രം പിന്നീടു പറയുന്നത്...
ഒരേ സമയം ഗേലിന്റെ ഭൂതകാലത്തിലുടെയും വര്‍ത്തമാനകാലത്തിലെ ബിറ്റ്സിയുടെ അന്വേഷണത്തിലുടെയുമുള്ള കഥാഗതി ഒരു മികച്ച ത്രില്ലെര്‍ ചിത്രത്തിന്‍റെ എല്ലാ അനുഭൂതികളും പ്രേക്ഷകനു സമ്മാനിക്കുന്നു. ടെക്സസിലെ ഓസ്റ്റിന്‍ സര്‍വ്വകലാശാലയിലെ അദ്ധ്യാപകനും വധശിക്ഷനിരോധനത്തിനായി പോരാടിയിമിരുന്ന ഡേവിഡ് ഗേല്‍ ഇന്ന് തന്‍റെ സുഹ്രത്തും സഹപ്രവര്‍ത്തകയുമായിരുന്ന കോണ്‍സ്റ്റന്‍സ് ഹാരവേയെ പീഡിപ്പിച്ചുകൊന്നു എന്ന കുറ്റത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുകയാണ് ഒന്നും രണ്ടുമല്ല മൂന്ന് കോടതികളാണ് അയാള്‍ കുറ്റകാരനാണ് എന്ന്‍ വിധിയെഴുതിയത്. വിചാരണയുടെ സമയത്തൊന്നും തന്നെ പ്രതികരിക്കാതിരുന്നയാള്‍ മരണത്തിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ താന്‍ നിരപരാധിയാണെന്ന് ബ്ലിറ്റ്സിയോട് പറയുമ്പോള്‍ എന്താണ് അയാള്‍ അവളില്‍ നിന്നും പ്രതീക്ഷിക്കുന്നത് ? യഥാര്‍ത്ഥകുറ്റവാളിയെ കണ്ടെത്തി അയാളെ രക്ഷിക്കണമെനാണോ അയാള്‍ ആഗ്രഹിക്കുന്നത് ? എന്താണ് യഥാര്‍ത്ഥത്തില്‍ അയാള്‍ക്ക് സംഭവിച്ചത് ? ബ്ലിറ്റ്സിയുടെ കണ്ടെത്തലുകള്‍ അയാളുടെ പ്രസ്താവനയെ പിന്താങ്ങുന്നുണ്ടോ ? ഇത്തരം കാര്യങ്ങള്‍ പ്രേക്ഷകനെ ചിത്രത്തിലുടനീളം മുള്‍മുനയില്‍ നിര്‍ത്തുന്നു ഒടുവില്‍ അതിമനോഹരമായൊരു ക്ലൈമാക്സ് എല്ലാ ചോദ്യങ്ങല്‍ക്കുമുള്ള ഉത്തരം നല്‍കുന്നു.
ഗേല്‍ ആയി കെവിന്‍ സ്പേസി എപ്പോഴത്തെയും പോലെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിരിക്കുന്നു,എന്നാല്‍ ബ്ലിറ്റ്സി ആയുള്ള ക്യേറ്റ് വിന്‍സ്ല്ലെറ്റിന്റെ പ്രകടനമാണ് കൂടുതല്‍ മികച്ചു നിന്നത്. ഓരോ സെക്കന്ടിലും മാറിമറിയുന്ന അവരുടെ ഭാവങ്ങളും ശബ്ധത്തില്‍ കൊണ്ടുവന്ന വെത്യാസങ്ങളും ഏറെ പ്രശംസ അര്‍ഹിക്കുന്നു. ചിത്രത്തിലേക്ക് പ്രേക്ഷകനെ കൂടുതല്‍ ആകര്‍ഷിക്കുന്ന ഖടഗങ്ങളില്‍ ഒന്ന്‍ ഇവരുടെ പ്രകടനം തന്നെയാണ്.
സംവിധായകന്‍ അലെന്‍ പാര്‍ക്കര്‍ തന്‍റെ കയ്യില്‍ കിട്ടിയ ശക്തമായ തിരകഥയെ മികച്ച അഭിനയതാക്കളുടെ തിരഞ്ഞെടുപ്പിന്റെ കൂടെ പിന്‍ബലത്തില്‍ വളരെ മികച്ച രീതിയില്‍ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നു. വര്‍ത്തമാനകാലത്തില്‍ നിന്നും ഭൂതകാലത്തിലേക്കുള്ള ചിത്രത്തിന്‍റെ സഞ്ചാരത്തിനിടയില്‍ സത്യം മരണം ശക്തി സ്നേഹം എന്നിങ്ങനെയുള്ള വാക്കുകള്‍ ഗ്രാഫിക്കിന്റെ പിന്‍ബലത്തില്‍ കാണിക്കുന്നതൊക്കെ വളരെ നന്നായിരുന്നു. അതുപോലെ ക്ലൈമാക്സ് രംഗങ്ങള്‍ ദ്രിശ്യവല്‍ക്കരിചിരിക്കുന്നതൊക്കെ അദ്ദേഹത്തിന്റെ കഴിവ് എടുത്ത് കാട്ടുന്നു.
എന്ത് കൊണ്ടും മികച്ചൊരു ത്രില്ലെര്‍ എന്ന്‍ നിസംശയം പറയാവുന്ന ഈ ചിത്രത്തെ നിരൂപകര്‍ പൂര്‍ണമായും തള്ളികളഞ്ഞതിന്റെ കാരണം ഇപ്പോഴും മനസിലാവുന്നില്ല. മരണശിക്ഷയെ കുറിച്ചും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ചുമെല്ലാം നമുക്കുള്ള കാഴ്ചപ്പാടുകളെ ഒരു നിമിഷത്തെക്കെങ്കിലും ചിത്രം നമ്മെ ചിന്തിപ്പിക്കുന്നു.
No comments:
Post a Comment