രാജാധിരാജ (2014) : വീര്യമില്ലാത്ത രാജ.
Language: Malayalam
Genre: Action
Director: Ajai Vasudev
Writers: Udayakrishna-Siby K. Thomas
Stars: Mammootty, Raai Laxmi
രാജാധിരാജ ഈ ചിത്രത്തെയാണോ മാസ്സ് എന്റര്‍ട്ടൈനെര്‍ എന്ന് പറയുന്നത് ? അപ്പോള്‍ രാജമാണിക്യം ബിഗ്‌ബി, ബ്ലാക്ക് എന്നി ചിത്രങ്ങളെ എന്താണ് വിളിക്കേണ്ടത് ? ക്ലാസ്സ് ചിത്രങ്ങള്‍ എന്നോ ? സിബി കെ തോമസ് ഉദയകൃഷ്ണ കൂട്ട്കെട്ടില്‍ നിന്നും ഒരു പ്രേക്ഷകനും ധ്രുവമോ ദേവാസുരമോ പ്രതീക്ഷിക്കില്ല പക്ഷെ ഈ ഓണകാലത്ത് മലയാളത്തിലെ മഹാനടനെ വെച്ചൊരു മാസ്സ് എന്റര്‍ട്ടൈനെര്‍ എന്ന ലേബലില്‍ ഒരു ചിത്രമൊരുക്കുമ്പോള്‍ ഇക്കയുടെ നല്ല രോമാഞ്ചം കൊള്ളിക്കുന്ന ഡയലോഗുഗളും ആക്ഷന്‍ രംഗങ്ങളും പ്രതീക്ഷിക്കാത്ത പ്രേക്ഷകര്‍ ആരും തന്നെ കാണില്ല എന്നാല്‍ ഓര്‍ത്ത് വെക്കാന്‍ ഒരു മികച്ച ഡയലോഗോ രോമാഞ്ചം കൊള്ളിക്കുന്ന ഒരു രംഗമോ ഈ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല...
ഇക്കയുടെ കടുത്ത ആരാധകരും സാധാരണ പ്രേക്ഷകരും ആകോഷമാക്കി തീര്‍ത്ത ഒരുപ്പാട് മാസ്സ് എന്റര്‍ട്ടൈനെര്‍സ് നാം ഇതിനു മുന്‍പ് പലവട്ടം കണ്ടിട്ടുണ്ട് മുകളില്‍ പറഞ്ഞ ചിത്രങ്ങള്‍ അവയില്‍ ചിലത് മാത്രം ആ ചിത്രങ്ങളുടെ പോലും അല്ലെങ്കില്‍ അവയുടെ ഏഴയലത്ത് പോലും നില്‍ക്കാനുള്ള നട്ടെല്ല് ഈ രാജക്കില്ല.
സാധാരണക്കാരനായി ജീവിക്കുന്ന നായകന്‍ അയാളുടെ ഭൂതകാല കഥ പുറത്തുവരുന്നതിനു ശേഷം ഉണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ഇറക്കുന്ന സ്ഥിരം പരിപാടി പക്ഷെ ഇത്തവണ വീഞ്ഞിനു തീരെ വീര്യമില്ലാതെ പോയി എന്ന് മാത്രം. ആദ്യ പകുതി മുഴുവനും നിറഞ്ഞു നിന്നത് ജോജുയുടെ അയ്യപ്പന്‍ എന്ന കഥാപാത്രമായിരുന്നു. എനിക്ക് പുള്ളിയാണ് യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തിലെ രാജ തിയറ്ററില്‍ ലഭിച്ച കൈയ്യടികള്‍ മുഴുവനും ഇദ്ദേഹത്തിനു തന്നെയായിരുന്നു. പിന്നീടു വന്ന രണ്ടാം പകുതിയില്‍ ഇക്കയുടെ രോമാഞ്ചം കൊള്ളുന്ന ഡയലോഗുഗള്‍ക്കായി കാത്തിരുന്ന ഞാന്‍ വീണ്ടും നിരാശനായി ഇടക്ക് ഇടക്ക് പ്രത്യക്ഷപെട്ട ജോജുവിന്‍റെ കോമഡികള്‍ തന്നെയാണ് അവിടെയും ആശ്വാസമായത്. ഒടുവില്‍ ഒരു പന്ജുമില്ലാത്ത ഒരു ക്ലൈമാക്സും
പ്രകടങ്ങളുടെ കാര്യത്തില്‍ എടുത്ത്പറയേണ്ട ഒരേയൊരു പേരെയുള്ളൂ ജോജു, വളരെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത് ചിത്രത്തിലെ ഓര്‍ത്തിരിക്കാവുന്ന രംഗങ്ങള്‍ എല്ലാം തന്നെ ഇദ്ദേഹത്തിന്റെതായിരുന്നു. മറ്റാരെ കുറിച്ചും എടുത്ത് പറയേണ്ട ആവശ്യകഥ ഉണ്ടെന്നു തോന്നുന്നില്ല.
ഉദയകൃഷ്ണ സിബികെ തോമസ് തങ്ങളുടെ തിരകഥകളില്‍ സ്ഥിരമായി ഉള്‍പെടുത്താറുള്ള ചളി കോമഡി ഇതില്‍ ഒഴിവാക്കിയിട്ടുണ്ട് സംവിധായകന്‍ അജയ് വാസുദേവ് ഇദ്ദേഹത്തിന്റെ വരുംകാല ചിത്രങ്ങള്‍ കൂടുതല്‍ നിലവാരം പുലര്‍ത്തട്ടെ.
ഈ ഓണകാലത്ത് മലയാളത്തിലെ രണ്ടു മെഗാസ്റ്റാറുകളുടെയും പുറത്തിറങ്ങിയ ചിത്രങ്ങള്‍ അവരുടെ ആരാധകരെ കൈയ്യിലെടുത് പണം വാരാം എന്ന ഒറ്റ ലക്ഷ്യത്തോടെ പുറത്തിറങ്ങിയവ ആണെന്ന് തോന്നുന്നു. ലാലേട്ടന്റെ പെരുച്ചാഴിയും ഏതാണ്ട് ഇങ്ങനെ തന്നെയായിരുന്നു അല്ല ഈ ചിത്രങ്ങളുടെയെല്ലാം കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ അങ്ങനെയാണല്ലോ നമ്മോട് പറയുന്നേ...
ഒരു തരത്തില്‍ നോക്കിയാല്‍ ആരാധകര്‍ക്ക് ആകോഷിക്കാനുള്ള എല്ലാ ചേരുവകളും ഇതിലുണ്ട് ഇക്കയെ അവര്‍ എങ്ങനെയാണോ കാണാന്‍ ആഗ്രഹിക്കുന്നത് ആ രീതിയില്‍ തന്നെ സിബികെ ഉദയകൃഷ്ണ ഇക്കയെ അവതരിപ്പിച്ചിരിക്കുന്നു എന്നാല്‍ ഇക്കയുടെ മാസ്സ് ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന എനിക്ക് ഇതിലെവിടെയും മാസ്സ് കാണാന്‍ സാധിച്ചില്ല പൂര്‍ണമായും നിരാശയാണ് എനിക്ക് ഈ ചിത്രം സമ്മാനിച്ചത്.
No comments:
Post a Comment