Monday 15 September 2014

57.In the Line of Fire

 In the Line of Fire (1993) : ഒരു ക്ലിന്റ് ഈസ്റ്റ്‌വുഡ് ചിത്രം.
 

Language: English
Genre: Crime-Action
Director: Wolfgang Petersen
Writer: Jeff Maguire
Stars: Clint Eastwood, John Malkovich, Rene Russo

ക്ലിന്റ് ഈസ്റ്റ്‌വുഡ് ഈ പേര് മാത്രം മതി ചിത്രം കാണാന്‍ അപ്പോള്‍ ട്രോയ്, എയര്‍ ഫോഴ്സ് വണ്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ വുള്‍ഫ്ഗാന്ഗ് പിറ്റേര്‍സണുമൊത്ത് ഒരു ക്രൈം ത്രില്ലെര്‍ ചിത്രത്തില്‍ എത്തുമ്പോള്‍ പ്രേക്ഷകനുണ്ടാകുന്ന പ്രതീക്ഷകളെ കുറിച്ചു പറയേണ്ടതിലല്ലോ ? ആ പ്രതീക്ഷകള്‍ക്കെല്ലാമൊത്ത് ഉയര്‍ന്ന ഒരു ചിത്രമാണ്‌ 1993ല്‍ ഇറങ്ങിയ In the Line of Fire. 2012ല്‍ പുറത്തിറങ്ങിയ Trouble with the Curve എന്ന ചിത്രത്തിനു മുന്‍പ് മറ്റൊരാള്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഈസ്റ്റ്‌വുഡ് നായകനായി അവസാനം അഭിനയിച്ചതും ഈ ചിത്രത്തിലായിരുന്നു

ഇനി ചിത്രത്തിലേക്ക് വരാം...

സിക്രട്ട് സര്‍വിസ് എജന്റ്റ് ഫ്രാങ്ക് ഹോറിഗന്‍റെ മനസ്സ് ഇന്നും  1963 നവംബര്‍ 22ലെ ആ ദിവസത്തിലാണ് പ്രസിഡന്റ്‌ കെന്നഡിയുടെ ജീവന്‍ അപഹരിച്ച ആ ഇരുണ്ട ദിനത്തില്‍, പ്രസിഡന്റ്‌ നേരിട്ട് തന്‍റെ സുരക്ഷയ്ക്കായി തിരഞ്ഞെടുത്ത എജെന്റ്റ് ആയിരുന്നിട്ട് കൂടി അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ തനിക്ക് കഴിഞ്ഞില്ല എന്ന കുറ്റബോധം ഇന്നും അയാളെ വേട്ടയാടുകയാണ് അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ പ്രസിഡന്റിനെ കൊലപാതകത്തിലുടെ നഷ്ട്ടമായ എജെന്റ്റ് എന്ന ദുഷ്പേരും ഏറിയാണ് അയാള്‍ ഇന്നു ജീവിക്കുന്നത്.

അങ്ങനെയിരിക്കെ ജോണ്‍ ബൂത്ത്‌ എന്ന ഒരാള്‍ വധിക്കാന്‍ ഒരുങ്ങുന്നു ഹോറിഗന്റെ ജീവിതത്തെ കുറിച്ചു നന്നായി അറിയാവുന്ന ജോണ്‍ ബൂത്ത്‌  പ്രസിഡന്റിനെ കൊലപെടുത്താനുള്ള തന്‍റെ ശ്രമത്തെ കുറിച്ച് ഹോറിഗനോട് പറയുകയും അയാളെ വെല്ലുവിളിക്കുകയും ചെയ്യുന്നു. ഒരിക്കല്‍ കൂടെ പ്രസിഡന്റിനെ നഷ്ടപെടുത്താന്‍ ഹോറിഗന്‍ തൈയ്യാറായിരുന്നില്ല, ജോണ്‍ ബൂത്ത്‌ ഏതു വിധേനയും തടയാനായി അയാള്‍ വീണ്ടും പ്രസിഡന്റിന്‍റെ സംരക്ഷണ ഉധ്യോഗസ്ഥന്‍മാരില്‍ ഒരാളായി മാറുന്നു. പ്രസിഡന്റിന് വേണ്ടി ഇത്തവണ തന്‍റെ ജീവന്‍ നല്‍കാനും ഹോറിഗന് ഇന്ന്‍ മടിയില്ല.

ജോണ്‍ ബൂത്തിനെ തടയാന്‍ ഹോറിഗന് സാധിക്കുമോ ? ജോണ്‍ ബൂത്ത്‌ എന്നത് അയാളുടെ യഥാര്‍ത്ഥ നാമം പോലുമല്ലാത്ത സാഹചര്യത്തില്‍ എങ്ങനെയാണു ഹോറിഗന്‍ അയാളെ കണ്ടെത്തുക ? അതോ ഒരിക്കല്‍ കൂടെ അയാള്‍ തോല്‍ക്കുമോ ? ഇതെല്ലാമാണ് ചിത്രം പിന്നീടു പറയുന്നത്...

എപ്പോഴത്തെയും  പോലെ തന്‍റെ റോളില്‍ ഈസ്റ്റ്‌വുഡ് തകര്‍ത്തഭിനയിച്ചപ്പോള്‍ അദ്ദേഹത്തിനോടൊപ്പം നില്‍ക്കുന്നതായിരുന്നു ജോണ്‍ മാല്‍കൊവിചിന്റെ വില്ലന്‍ വേഷം. ഹോറിഗന്റെ  ഭൂതകാലത്തെക്കുറിച്ച് നന്നായി അറിയുന്ന ഫോണ്‍ ബൂത്ത്‌ അവയിലുടെ തന്നെ അയാളെ തളര്‍ത്താന്‍ ശ്രമികുമ്പോള്‍ ഒരിക്കല്‍ തനിക്ക് സംഭവിച്ച പിഴവ് ഇനി ഒരിക്കല്‍കൂടെ ആവര്‍ത്തിക്കാന്‍ പാടില്ല എന്ന വാശിയിലാണ് ഹോറിഗന്‍. ഇവിടെ തുടങ്ങുകയാണ്ത്രില്ലിംഗ് നിമിഷങ്ങള്‍ കൊണ്ട് നിറഞ്ഞ ഒരു കള്ളനും പോലീസും കളി ജയം ആര്‍ക്കൊപ്പം നില്‍ക്കും എന്ന്‍ മാത്രമാണ് ഇനി അറിയേണ്ടത്...

ക്ലിന്റ് ഈസ്റ്റ്‌വുഡ്, ജോണ്‍ മാല്‍കൊവിച് എന്നിവരെ കുടാതെ Rene Russo, Dylan McDermott എന്നിവരും ഈ ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.

ജെഫ് മാഗ്വയറിന്‍റെ തിരകഥയെ വളരെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിക്കാന്‍ സംവിധായകന്‍ പിറെര്‍സണിന് സാധിച്ചിട്ടുണ്ട്. ഒരു ക്രൈം ത്രില്ലെര്‍ ചിത്രത്തിനു വേണ്ട എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ട്. എല്ലതിലുംപരി ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്നാ നടന്‍ നിറഞ്ഞാടുമ്പോള്‍ അതില്‍ കൂടുതല്‍ എന്ത് വേണം പ്രേക്ഷകന് :)

 

No comments:

Post a Comment