സപ്തമശ്രീ തസ്ക്കരാ (2014) : അമിത പ്രതീക്ഷ വിനയായി.
Language: Malayalam
Genre: Heist
Director: Anil Radhakrishnan Menon
Writers: Anil Radhakrishnan Menon
Writers: Anil Radhakrishnan Menon
Stars: Prithviraj, Asif Ali, Nedumudi Venu, Chemban Vinod
തിരുവോണത്തിന്റെ അന്ന് കണ്ടതാണ് ഈ ചിത്രം പക്ഷെ ഇപ്പോഴാണ് ഒരു റിവ്യൂ തട്ടികൂട്ടാന്‍ സാധിച്ചത്....
നോർത്ത് 24 കാതത്തിനു ശേഷം അനിൽ രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം, പ്രിത്വിരാജ്, ആസിഫ് അലി, ചെമ്പന്‍ വിനോദ്, നെടുമുടി വേണു അങ്ങനെ ഒരു വന്‍ താര നിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തില്‍ വളരെ വലിയൊരു പ്രതീക്ഷ തന്നെ ഞാന്‍ വെച്ചിരുന്നു ആ പ്രതീക്ഷകള്‍ക്കൊത്ത് ഈ ചിത്രം ഉയര്‍ന്നോ എന്ന്‍ ചോദിച്ചാല്‍ ഇല്ല എന്നേ പറയാന്‍ കഴിയു. എന്നാല്‍ ഒരിക്കലും ഇതൊരു മോശം ചിത്രമല്ല, ഈ ഓണകാലത്ത് സുഹ്രത്തുക്കളുമൊത്ത് ഒരു തവണ ആസ്വദിക്കാം ഈ തസ്കരന്‍മാരെ.
വിയ്യൂര്‍ ജയിലില്‍ വെച്ച് കണ്ടുമുട്ടുന്ന ഏഴുപേര്‍ അവര്‍ക്കൊരോരുതര്‍ക്കും അവിടെ എത്തിയതിനെ കുറിച്ചു ഓരോ കഥയുണ്ട് പറയാന്‍, അവര്‍ പറഞ്ഞ കഥകളില്‍ പലതിലും വില്ലന്‍ ഒരാള്‍ തന്നെയാണ് അങ്ങനെ തങ്ങളുടെ പൊതു ശത്രുവിനെതിരെ ഇവരൊന്നിച്ചു നടത്തുന്ന പടയോട്ടമാണ് ചിത്രം പറയുന്നത്.
ഓരോരുത്തരുടെയും കഥകളിലുടെ ആദ്യ പകുതി വളരെ വളരെ രസകരമായി കടന്നു പോയി പിന്നീടു വന്ന രണ്ടാംപകുതി അവസനതോടു അടുക്കുംതോറും എനിക്ക് സമ്മാനിച്ചത് നിരാശയായിരുന്നു വളരെയധികം ആവേശം തുളുമ്പുന്ന ക്ലൈമാക്സ് രംഗങ്ങള്‍ പ്രതീക്ഷിച്ച ഞാന്‍ പൂര്‍ണമായും നിരാശനായി മാത്രമല്ല പല രംഗങ്ങളും മുന്‍പ് കണ്ട പല വിദേശ ചിത്രങ്ങളുമായി വളരെ സാമ്യം അനുഭവ പെടുകയും ചെയ്തു.(അതൊരു കുറ്റമല്ല പക്ഷെ എന്നിലെ പ്രേക്ഷകന്‍ അതായിരുന്നില്ല പ്രതീക്ഷിച്ചത്) അതുപോലെ വില്ലന്മാര്‍ക്ക് ഏല്‍ക്കുന്ന തിരിച്ചടി അത്ര ശക്തമായിരുന്നില്ല എന്നും അനുഭവപ്പെട്ടു.
പ്രകടന്നങ്ങളുടെ കാര്യത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ സ്ക്രീന്‍ നിറഞ്ഞു നിന്ന ചെമ്പന്‍ വിനോദും, നീരജും, സുധീറും ഒക്കെയാണ്. പിന്നെ മജീഷ്യനെ അവതരിപ്പിച്ച സലാം ബുഖാരിയേയും അദ്ദേഹത്തിന്റെ കാമുകിയായി അഭിനയിച്ച ഫ്ളവര്‍ ബാറ്റ്ല്‍സ്റ്റഗിനേയും വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല എന്ന്‍ തോന്നി പ്രത്യേഗിച്ചും ക്ലൈമാക്സ് രംഗങ്ങളില്‍. സനുഷയുടെയും ലിജോ ജോസ് പള്ളിശേരിയുടെയും പ്രകടന്നങ്ങള്‍ അതുപോലെ എടുത്ത് പറയേണ്ടവയാണ്. കുറച്ചു ഭാഗമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ചിത്രത്തില്‍ ആകര്‍ഷിച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു റീനു മാത്യുസിന്‍റെ കഥാപാത്രം. പ്രിത്വിരാജ് അസിഫ് അലി നെടുമുടിവേണു എന്നിവരുടെ പ്രകടനങ്ങളെ കുറിച്ചു പ്രത്യേഗിച്ച് എടുത്ത് പറയേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.
മൊത്തത്തില്‍ ഒരുതവണ കണ്ടിരിക്കാവുന്ന ഒരു നല്ല ഹീസ്റ്റ് ചിത്രം

No comments:
Post a Comment