Wednesday, 27 August 2014

52.Rounders

Rounders (1998) : നല്ലൊരു ക്രൈം ഡ്രാമ.


Language: English
Genre: Crime-Drama
Director: John Dahl
Writers: David Levien, Brian Koppelman
Stars: Matt Damon, Edward Norton, Gretchen Mol

ഒരിക്കലെങ്കിലും ചീട്ടുകളിക്കാത്തവര്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല കൂടുതല്‍പേരും ഒരു നേരംപോക്ക് എന്ന രീതിയിലാണ് ഈ കളിയെ കാണുന്നത്. ഭാഗ്യമാണ് ഈ കളിയുടെ ഏറ്റവും വലിയ ഖടകമെന്നാണ് പലരും പറയുന്നത് അതുകൊണ്ട് തന്നെ പണംവെച്ച് കളിക്കാന്‍ പലര്‍ക്കും ഭയമാണ് ഭാഗ്യം തുണച്ചില്ലെങ്കില്‍ കയ്യിലെ പണം മൊത്തം പോകില്ലേ എന്നാണവര്‍ ചിന്തിക്കുന്നത്. എന്നാലിവിടെ നമ്മുടെ നായകന് ഭാഗ്യത്തില്‍ ഒട്ടും വിശ്വാസമില്ല കളിയിലെ കുറിച്ചുള്ള അറിവും സാമര്‍ത്യവുമാണ് വിജയത്തിനാധാരമെന്നാണ് അയാള്‍ കരുതുന്നത്

Mike McDermott ഒരിക്കല്‍ പോക്കര്‍ (ഒരു തരം ചീട്ടുകളി) കളിച്ചു തനിക്കുള്ളതെല്ലാം നഷ്ട്ടപെടുത്തിയതാണ് അതില്‍പ്പിന്നെ ഇന്ന് വരെ അയാള്‍ ചീട്ടു കൈകൊണ്ട് തോട്ടിട്ടില്ല. തന്‍റെ കാമുകി ജോയുമൊത്ത് ജീവിക്കുന്നയാള്‍ ഇന്നൊരു സാധാരണ ജീവിതം നയിക്കുകയാണ്. പകല്‍ സമയങ്ങളില്‍ മുടങ്ങിപോയ തന്‍റെ നിയമപഠനം തുടര്‍ന്നും, രാത്രി സമയങ്ങളില്‍ ചെറിയ ജോലികള്‍ ചെയ്തുമാണ് അയാള്‍ കഴിയുന്നത് എങ്കിലും ഇന്നും ആ മനസ്സില്‍ ചീട്ടുകളിയോടുള്ള അഭിനിവേശത്തിനു യാതൊരുവിധ കുറവും സംഭവിച്ചിട്ടില്ല. പോക്കര്‍ കളിയില്‍ ലോകചാമ്പ്യന്‍ ആവുക എന്നത് ഇന്നും അയാളുടെ സ്വപ്നമാണ്.

അങ്ങനെയിരിക്കെ മൈക്കിന്റെ മുന്‍കാല സുഹ്രത്ത്‌ മര്‍ഫി ജയിലില്‍ നിന്നും പുറത്തിറങ്ങുന്നു തന്നെ ഒറ്റികൊടുക്കാതെ സ്വയം കുറ്റമെല്ലാം ഏറ്റെടുത്ത് ജയിലില്‍ പോയ മര്‍ഫിക്ക് പുതിയൊരു ജീവിതം നല്‍കാന്‍ മൈക്ക് ശ്രമിക്കുന്നു എന്നാല്‍ എന്നും കുറുക്കു വഴികള്‍ മാത്രം സ്വീകരിചിട്ടുള്ള മര്‍ഫി ഇത്തവണയും അതിനു തന്നെ ശ്രമിക്കുന്നു. ഒടുവില്‍ മര്‍ഫി ഉണ്ടാക്കി വെച്ച കടബാദ്ധ്യധകളുടെ ഉത്തരവാദ്ധിത്വം മൈക്ക് ഏറ്റെടുക്കുന്നു. മൈക്കിനും മര്‍ഫിക്കും മുന്നില്‍ ഇനി വെറും അഞ്ചു ദിവസങ്ങള്‍ മാത്രമാണുള്ളത് അതിനുള്ളില്‍ കടംവീട്ടാന്‍ ആവശ്യമായ ഭീമമായ തുക അവര്‍ എങ്ങനെ കണ്ടെത്തും ? മൈക്ക് വീണ്ടും ചീട്ടുകളിയിലേക്ക് തിരിയുമോ ? ഇനിയും എന്തൊക്കെ കുഴപ്പങ്ങളിലാണ്‌ മര്‍ഫി ചെന്ന്‍ ചാടാന്‍ പോവുന്നത് ? അഞ്ചു ദിവസം കൊണ്ട് പണം കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കുമോ ? ഇതെല്ലാമാണ് ചിത്രം പറയുന്നത്.

ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന മികച്ചൊരു ക്രൈംഡ്രാമയാണ്  ഈ ചിത്രം. Matt Damon, Edward Norton എന്നിവരുടെ മികച്ച പ്രകടനമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.
തന്‍റെ കഴിവ് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കാതെ ആഗ്രഹങ്ങളെല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്ന മൈക്ക് ആയി മാറ്റ് ഡയ്മണ്‍ തകര്‍ത്തപ്പോള്‍ എന്തും ചതിയിലുടെ കരസ്ഥമാക്കാന്‍ ശ്രമിക്കുന്ന മര്‍ഫിയായി നോര്‍ട്ടനും സ്ക്രീനില്‍ നിറഞ്ഞു നിന്നു. ഇരുവരും മത്സരിച്ചഭിനയിക്കുകയായിരുന്നു എന്നു തന്നെ പറയാം.

ഒരു ക്രൈംഡ്രാമ എന്ന രീതിയിലാണ് ചിത്രം മുന്‍പോട്ടു പോവുന്നതെങ്കിലും അവസാന അരമണിക്കൂര്‍ ഒരു ത്രില്ലെര്‍ ചിത്രം കാണുന്ന അനുഭൂതിയാണ് പ്രേക്ഷകന് ലഭിക്കുന്നത്.  David Levien, Brian Koppelman എന്നിവരുടെ തിരകഥ നല്ലരീതിയില്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അണിയിചൊരുക്കാന്‍ സംവിധായകന്‍ John Dahlനു കഴിഞ്ഞിട്ടുണ്ട്.

Matt Damon, Edward Norton എന്നി നടന്മാരുടെ ആരാധകനാണ് നിങ്ങളെങ്കില്‍ ഒന്ന് കണ്ടുനോക്കു തീര്‍ച്ചയായും ഈ ചിത്രം നിങ്ങളെ തൃപ്തിപെടുത്തും.

No comments:

Post a Comment