Wednesday, 6 August 2014

48.Jigarthanda

ജിഗര്‍ തണ്ട (2014) : Entertainment At Its Peak.

Language: Tamil
Genre: Action-Comedy
Director: Karthik Subbaraj
Writer: Karthik Subbaraj
Stars: Siddharth, Lakshmi Menon, Simhaa

മനസ്സു വല്ലാത്തൊരു അവസ്ഥയിലുടെ കടന്നു പോയികൊണ്ടിരിക്കുന്നതുകൊണ്ട് ഒരല്‍പം ആശ്വാസം തേടിയാണ് ഇന്നു സിനിമ കാണാന്‍ ഇറങ്ങിയത് അങ്ങനെ  സുഹ്രത്തിനെയും കൂട്ടി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി. ജിഗര്‍ തണ്ട കാണുവാനായിരുന്നു എന്‍റെ പ്ലാന്‍ എന്നാല്‍ സുഹ്രത്ത്‌ എന്നെ ആദ്യം വിക്രമാദിത്യനു കയറ്റി ആ ചിത്രം അവസാനിച്ച ഉടനെ തന്നെ ഞങ്ങള്‍ ഈ ചിത്രത്തിനു കയറകയായിരുന്നു.ജിഗര്‍ തണ്ട ഈ ചിത്രത്തെ പറ്റി ആദ്യമായി ഞാന്‍ അറിയുന്നത് ഈ പെരുന്നാളിന് റിലീസ് ചെയ്യുന്ന ചിത്രങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് അപ്പോഴും ഇങ്ങനെ ഒരു പടം ഇറങ്ങുന്നുണ്ടെന്നും സിദ്ധാര്‍താണ് നായകന്‍ എന്നുമല്ലാതെ മറ്റൊന്നും അറിയിലായിരുന്നു...തിയ്യറ്ററില്‍ ആകെ ഉണ്ടായിരുന്ന ഇരുപത്തിയന്ജോളം വരുന്ന പ്രേക്ഷകര്‍ക്കിടയില്‍ ഇരുന്ന്‍ അങ്ങനെ ചിത്രം കാണാന്‍ തുടങ്ങി.

സിനിമ സംവിധായകനാവുക എന്ന മോഹവുമായി നടക്കുന്ന കാര്‍ത്തിക്കാണ് നമ്മുടെ കഥാനായകന്‍. നായകനെയും തളപതിയേം പോലെയുള്ള അധോലോകകഥയുമായി വന്നാല്‍ ചിത്രമെടുക്കാം എന്നു പറയുന്ന നിര്‍മാതാവിന്റെ വാക്ക് കെട്ടു ഒരു യഥാര്‍ത്ഥ ഗുണ്ടയുടെ ജീവിതം വീക്ഷിച്ചു അതിനെ ആസ്പദമാക്കി കഥയെഴുതുന്നതിനായി തന്‍റെ മധുരയിലുള്ള സുഹ്രത്തിന്‍റെ അടുതെത്തുന്നു. പിന്നീടു അവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന വിചിത്രമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്...

പിസ്സ എന്ന ഒരൊറ്റ ചിത്രത്തിലുടെ തന്നെ പ്രേക്ഷ പ്രീതി കൈവരിച്ച കാര്‍ത്തിക് ഇത്തവണ അതിമനോഹരമായൊരു ചിത്രവുമായാണ് വീണ്ടും എത്തിയത്. നല്ല കെട്ടുറപ്പുള്ള തിരകഥ മികച്ച രീതിയില്‍ അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നു. തിയറ്ററിലെ ആളൊഴിഞ്ഞ സീറ്റുകളും കൂവലും ചിത്രത്തിന്‍റെ ആദ്യ രംഗങ്ങളും കണ്ടപ്പോള്‍ പണി പാളിയോ എന്നു തോന്നി കൂടെ വന്ന സുഹ്രത്തും മുറുമുറുത്തു തുടങ്ങിയിരുന്നു എന്നാല്‍ അല്‍പ നേരം കഴിഞ്ഞപ്പോള്‍ ഞങ്ങളെല്ലാം ചിത്രത്തിലേക്ക് ലയിക്കാന്‍ തുടങ്ങി പിന്നീടു അങ്ങോട്ട്‌ എല്ലാം മറന്നിരുന്ന്‍ അങ്ങ് കാണുകയായിരുന്നു ഇന്റര്‍വല്‍ ആയത് അറിഞ്ഞതു പോലുമില്ല. ആദ്യപകുതി അവസാനിപ്പിച്ച രീതിയൊക്കെ ഗംഭീരമായിരുന്നു. രണ്ടാം പകുതി മുതല്‍ ചിത്രം മറ്റൊരു തലത്തിലേക്ക് ഉയരുകയായിരുന്നു ആദ്യപകുതിയെക്കാള്‍ ഒരുപ്പാട്‌ മുകളില്‍ നില്‍ക്കുന്ന രണ്ടാംപകുതി അടുത്തത് എന്ത് സംഭവിക്കും എന്ന്‍ ആകാംക്ഷയോടെ നോക്കിക്കണ്ട നിമിഷങ്ങളായിരുന്നു പിന്നീടു അങ്ങോട്ട്‌. മൂന്ന് മണിക്കൂര്‍ പോയത് അറിഞ്ഞതേയില്ല...

ഗവേമിക്കിന്റെ ഛായാഗ്രഹണവും ഹര്‍ഷന്റെ ചിത്രസംയോജനവും ഏറെ പ്രശംസ അര്‍ഹിക്കുന്നു ചില രംഗങ്ങള്‍ നല്‍കുന്ന അനുഭൂതി ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട് അതുപോലെ ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്ന സന്തോഷ്‌ നാരായണന്‍റെ പാശ്ചാത്തലസംഗീതം ഗാനങ്ങളെക്കാള്‍ മനസിനെ കൂടുതല്‍ സ്പര്‍ശിചത് അവയായിരുന്നു.

അഭിനയത്തിന്‍റെ കാര്യത്തില്‍ ബോബി സിംഹയെ എത്ര പ്രശംസിച്ചാലും മതിയാവില്ല എല്ലാ വികാരങ്ങളും അയാളുടെ ഒറ്റ കഥാപാത്രത്തിലുടെ കടന്നുപോവുന്നുണ്ട് എഴുന്നേറ്റു നിന്നു കൈയ്യടിക്കണമെന്നു തോന്നിയ പല രംഗങ്ങളും ഉണ്ടായിരുന്നു അതുപോലെ മനസ്സറിഞ്ഞു ചിരിച്ച രംഗങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. പിന്നെ കാര്‍ത്തിക് എല്ലായിപ്പോഴും പോലെ തന്‍റെ ഭാഗം വളരെ വൃത്തിയായി അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നു. ലക്ഷ്മി മേനോന്‍ മോശമാക്കിയില്ല പിന്നെ ഇഷ്ടപെട്ട രണ്ടു കഥാപാത്രങ്ങള്‍ കാര്‍ത്തിക്കിന്റെ സുഹ്രത്തായി അഭിനയിച്ച കരുണാകരനെയും പിന്നെ സിംഹയുടെ കൂട്ടുകരിലെ ഒരു തടിയന്‍ അദ്ദേഹത്തിന്റെ പേരറിയില്ല പക്ഷെ ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളില്‍ ഒന്ന് അദ്ദേഹത്തിന്റെദാണ്.

അങ്ങനെ മൊത്തത്തില്‍ ഒരു ഉഗ്രന്‍ ചിത്രം, തീര്‍ച്ചയായും ഇതു തിയറ്ററില്‍ നിന്നും തന്നെ കാണണം

No comments:

Post a Comment