വിക്രമാദിത്യന്‍ (2014) : പ്രതീക്ഷകള്‍ക്കൊത്തുയരാതെപോയ ഒരു ശരാശരി ചിത്രം.
Language: Malayalam
Genre: Coming of Age
Genre: Coming of Age
Director: Lal Jose
Writers: Iqbal Kuttippuram
Stars: Dulquer Salmaan, Unni Mukundanand Namitha Pramod
ആദ്യ ദിവസങ്ങളില്‍ തന്നെ വന്ന മോശം അഭിപ്രായങ്ങളെ തുടര്‍ന്ന്‍ തിയറ്ററില്‍ നിന്നും കാണണ്ട എന്ന്‍ കരുതിയ ചിത്രമായിരുന്നു വിക്രമാദിത്യന്‍ എന്നാല്‍ സുഹ്രത്തിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ഒട്ടും താല്‍പര്യമില്ലാതെയാണ് ഇന്ന്‍ ഈ ചിത്രം കാണാനിരുന്നത്.
ചെറുപ്പം മുതല്‍ പരസ്പരം മത്സരിച്ചു വളര്‍ന്നു വന്നവരാണ് വിക്രമനും ആദിത്യനും അവരെ തമ്മില്‍ എന്നും അടുപ്പിച്ചിരുന്ന ഏക കണ്ണി ഇരുവരുടെയും കളികൂട്ടുകാരി ദീപികയായിരുന്നു.ഇവര്‍ മൂന്ന് പേരുടെയും കഥയാണിത്...വിക്രമന്റെയും ആദിത്യന്റെയും പരസ്പരമുള്ള മത്സരങ്ങളും അതിന്‍റെ ഫലങ്ങള്‍ അവരുടെയും അവര്‍ക്ക് ചുറ്റുമുള്ള ദീപിക അടക്കമുള്ളവരുടെയും ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു ഇതൊക്കെയാണ് ചിത്രം പറയുന്നത്...
ക്ലിഷേ ഫ്ലാഷ് ബാക്ക് രംഗങ്ങള്‍ കൊണ്ട് നിറഞ്ഞ ആദ്യഭാഗത്തില്‍ പലയിടങ്ങളിലും ലാഗ് നന്നായി അനുഭവപ്പെട്ടു എന്നാല്‍ വേഗതയോടെ മുന്‍പോട്ടു പോയ രണ്ടാം പകുതി ആദ്യപകുതിയെക്കാള്‍ ഒരുപ്പാട് നന്നായിരുന്നു. ഒടുവില്‍ ഇങ്ങനെ ഒരു ചിത്രത്തില്‍ നിന്നും പ്രതീക്ഷിച്ച അതെ ക്ലൈമാക്സ് തന്നെ ചിത്രം സമ്മാനിച്ചുവെങ്കിലും നിരാശപ്പെടുത്തിയില്ല.
ലാല്‍ ജോസ് ചിത്രങ്ങളുടെ നിലവാരത്തിലേക്ക് ചിത്രം ഉയര്‍ന്നില്ല എന്നത് സത്യം തന്നെയാണ് അതുപോലെ ബിജിപാലിന്‍റെ സംഗീതം 2 ഗാനങ്ങള്‍ മാത്രമാണ് അല്‍പമെങ്കിലും ഇഷ്ടപെട്ടത് എന്നാല്‍ മനസ്സിനെ തട്ടിയ ഗാനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ ജോമോന്റെ ഛായാഗ്രഹണം നന്നായിരുന്നു.
പ്രകടനങ്ങളുടെ കാര്യത്തില്‍ എല്ലാവരും മോശമല്ലാരുന്നു എന്നെ പറയാനുള്ളു പ്രത്യേഗിച്ച് എടുത്ത് പറയേണ്ട പ്രകടനം ആരില്‍ നിന്നും കണ്ടില്ല. ദുല്‍ക്കര്‍, ഉണ്ണി, നമിത, ലെന, അനൂപ് മേനോന്‍, സന്തോഷ്, അവസാന രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട നിവിന്‍ എല്ലാവരും അവരവരുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി.
ആകെ മൊത്തം ലാല്‍ ജോസ് - ഇക്ബാല്‍ കൂട്ടുക്കെട്ടില്‍ നിന്നും പ്രതീക്ഷിച്ച ഒരു നിലവാരം ചിത്രത്തിനു നല്‍കാന്‍ കഴിഞ്ഞില്ല എന്നാല്‍ പ്രതീക്ഷകള്‍ ഒന്നും വെക്കാതെ കണ്ടാല്‍ ഒരു തവണ ആസ്വദിക്കാനുള്ളതൊക്കെ ചിത്രത്തിലുണ്ട്.
No comments:
Post a Comment