Saturday 2 August 2014

46.All The President's Men

All The President's Men (1976) : തീര്‍ച്ചയായും കണ്ടിരിക്കേണ്ട പൊളിറ്റിക്കല്‍ ത്രില്ലെര്‍.


Language: English
Genre: Political Thriller
Director: Alan J. Pakula
Writers: Carl Bernstein, Bob Woodward, William Goldman
Stars: Dustin Hoffman, Robert Redford, Jack Warden

അമേരിക്കന്‍ രാഷ്ട്രിയത്തിനു ഏറ്റിട്ടുള്ള ഏറ്റവും വലിയ കളങ്കമാണ് അമേരിക്കയുടെ മുപ്പതിയെഴമാത് പ്രസിഡന്റ്‌ ആയിരുന്ന നിക്സന്‍റെ രാജി. അമേരിക്കന്‍ രാഷ്ട്രിയത്തിന്റെ ചരിത്രത്തില്‍ തന്നെ രാജിവെച്ചിറങ്ങി പോകേണ്ടിവന്ന ഏക പ്രസിഡന്ടാണു നിക്സണ്‍. നിക്സന്‍റെ രാജിയിലേക്ക് നയിച്ച വാട്ടര്‍ഗേറ്റ് സംഭവവും, അത് പുറത്തു കൊണ്ടു വന്ന രണ്ട് പത്രപ്രവര്‍ത്തകരുടേയും കഥയാണ് 1976ല്‍ പുറത്തിറങ്ങിയ ഈ ചിത്രം പറയുന്നത്. വാട്ടര്‍ഗേറ്റ് സംഭവം പുറത്തുകൊണ്ടു വന്ന Carl Bernstein ,Bob Woodwardനും ചേര്‍ന്നെഴുതി 1974ല്‍ പുറത്തിറങ്ങിയ ഇതേ പേരിലുള്ള പുസ്തകമായിരുന്നു ഈ സിനിമയുടെ പ്രചോദനം. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളില്‍ ഒന്ന്‍ തന്നെയാണ് All The President's Men.

വാഷിംഗ്‌ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടറായ Bob Woodward ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആസ്ഥാനത് അരങ്ങേറിയ കടന്നു കയറ്റത്തെ കുറിച്ച് അന്വേഷിക്കുന്നു. കള്ളന്മാര്‍ക്ക് വേണ്ടി രാജ്യത്തെ പ്രശസ്തരായ അഭിഭാഷകര്‍ ഹാജരാവുന്നത് അദ്ധേഹത്തെ ആശ്ചര്യപെടുത്തുന്നു. റിപബ്ലിക്കന്‍ ധനസംസ്ഥാപകരുടെ പേരുകളും മറ്റും കൂടെ പുറത്ത് വരുന്നതോടെ ഒരു കടന്നു കയറ്റത്തിനുമപ്പുറത്തെക്ക് വലുതാണിതെന്ന്‍ അയാള്‍ സംശയിക്കുന്നു. വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ എഡിറ്റര്‍ Ben Bradlee Bob Woodwardനോട് Carl Bernsteinനുമായി ചേര്‍ന്ന്‍ ഇതിന്‍റെ ആഴത്തിലേക്ക് ഇറങ്ങിചെന്ന്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ചുമതലപെടുതുന്നു. ഇരുവരുടേയും അന്വേഷണം റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉയര്‍ന്ന മേധാവികളിലെക്കും അവിടുന്ന്‍ വൈറ്റ് ഹൌസിലേക്കും നീളുകയായിരുന്നു.

ഒരു മികച്ച പൊളിറ്റിക്കല്‍ ത്രില്ലെര്‍ തന്നെയാണ് ഈ ചിത്രം. കമ്പ്യൂട്ടറും ഒളിക്യാമറയും മൊബൈല്‍ഫോണും മറ്റുമോന്നും ഇല്ലാതിരുന്ന ഒരു കാലത്ത് തൈയ്യാറാക്കുന്ന നോട്ട്സിന്‍റെ സഹായത്താല്‍ സത്യത്തിന്‍റെ പുറകെ പോയിരുന്ന മാധ്യമപ്രവര്‍ത്തനത്തെ മനോഹരമായി നമുക്ക് കാട്ടിതരുന്നുണ്ട് ഈ ചിത്രം. പ്രസിദ്ധീകരിക്കുന്ന വാര്‍ത്തയുടെ പൂര്‍ണതയ്ക്കായി സ്രോതസ്സുകള്‍ തേടിയുള്ള യാത്രകളൊക്കെ ചിത്രീകരിചിരിക്കുന്നതിനെയൊക്കെ എത്ര പ്രശംസിച്ചാലും മതിയാവില്ല. രാഷ്ട്രീയത്തിലും, ചരിത്രത്തിലും താല്പര്യം ഉള്ളവര്‍ തീര്‍ച്ചയായും ഈ ചിത്രം കണ്ടിരിക്കണം.

സാങ്കേതികമായി എല്ലാതരത്തിലും ചിത്രം മികച്ചുനില്‍ക്കുന്നു. Carl Bernstein, Bob Woodward എന്നിവരുടെ പുസ്തകത്തിന്‍റെ അടിസ്ഥാനത്തില്‍ William Goldman ഒരുക്കിയ തിരകഥ വളരെമികച്ച രീതിയില്‍ തന്നെ Alan J. Pakula  സംവിധാനം ചെയ്തിരിക്കുന്നു.Robert Redford, Dustin Hoffman എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ അതിമനോഹരമായി തന്നെ അവതരിപ്പിച്ചു എന്നാല്‍ മികച്ചു നിന്നത് Jason Robards ന്‍റെ പ്രകടനമായിരുന്നു അതിനു മികച്ച സഹനടനുള്ള അകാദമി അവാര്‍ഡും സ്വന്തമാക്കുകയുണ്ടായി. എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം Hal Holbrook ന്റെതാണ് ഇരുളില്‍ മറഞ്ഞു നിന്നു അദ്ദേഹം സംസാരികുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം നല്‍കുന്ന ഫീല്‍ ഓര്‍മിപ്പിച്ചത് മോര്‍ഗന്‍ ഫ്രീമാനെയാണ്.

മികച്ച കലാസംവിധാനത്തിനും മികച്ച ശബ്ദമിശ്രണത്തിനും, മികച്ച സഹനടനുമുള്ള അകാദമി അവാര്‍ഡുകള്‍ നേടിയ ഈ ചിത്രം മികച്ച ചിത്രതിനുള്‍പ്പടെ എട്ടോളം അവാര്‍ഡുകള്‍ക്ക് നാമകരണപെട്ടിരുന്നു.

ഒരു തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് All The President's Men.

No comments:

Post a Comment