Thursday 31 July 2014

45.Ferris Bueller's Day Off

Ferris Bueller's Day Off (1986) :  Life moves pretty fast. If you don't stop and look around once in a while, you could miss it.


Language: English
Genre: Coming Of Age
Director: John Hughes
Writer: John Hughes
Stars: Matthew Broderick, Alan Ruck, Mia Sara

ജീവിതത്തില്‍ നാം ഏറ്റവുമധികം സന്തോഷിച്ചിട്ടുള്ള നിമിഷങ്ങളില്‍ കൂടുതലും നമ്മുടെ പഠനകാലത്തായിരിക്കും പ്രത്യേഗിച്ചും ഹൈസ്കൂള്‍ പഠനകാലത്ത്. ആദ്യമായി ക്ലാസ്സ്‌ കട്ട്‌ ചെയ്തു സുഹ്രത്തുക്കള്‍ക്കൊപ്പം സിനിമക്ക് പോയതും, പിടിക്കപെടാതിരിക്കാന്‍ അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും മുന്നില്‍ കള്ളങ്ങളുടെ ഒരു കൂമ്പാരം തന്നെ നിരത്തിയതും, ചിലര്‍ കള്ളം പറയാന്‍ പഠിച്ചത് പോലും ഹൈസ്കൂള്‍ ജീവിതതിനിടയിലാവും,  ആദ്യമായി പ്രണയത്തിന്‍റെ ലോകത്തിലേക്ക് വഴുതി വീണതും ഈ കാലകട്ടത്തില്‍ തന്നെ. ഇതെല്ലാം കൊണ്ട് ഹൈസ്കൂള്‍ ജീവിതത്തിലെ ഓര്‍മകളും അവിടെ നിന്നും ലഭിച്ച സുഹ്രത്ത്‌ ബന്ധങ്ങളും നമുക്കെന്നും പ്രിയപ്പെട്ടതാണ്...ആ മനോഹര ഓര്‍മകളിലേക്ക് നമ്മെ കൂട്ടി കൊണ്ട് പോവുന്നു ഈ ചിത്രം...

Ferris Beuller (Matthew Broderick) കുരുത്തക്കേടുകള്‍ ഒപ്പിക്കാന്‍ മിടുക്കനാണിവന്‍ എന്നാല്‍ ഒരിക്കല്‍പോലും പിടിക്കപെട്ടിട്ടില്ല മാത്രമല്ല ഹൈസ്കൂളില്‍ ഇവനെ അറിയാത്തവരായി ആരുംതന്നെയില്ല അത്ര പ്രശ്തനാണിവന്‍. അങ്ങനെയിരിക്കെ ഒരുദിവസം സ്കൂളില്‍ പോവാതിരിക്കാന്‍ ഫെറിസ് തീരുമാനിക്കുന്നു...തുടര്‍ന്ന്‍ തന്‍റെ ഉറ്റ സുഹ്രത്തും രോഗങ്ങളുടെ സ്ഥിരം തോഴനുമായ Cameron Frye (Alan Ruck) നെ വിളിച്ചു കാറുമായി തന്‍റെയടുത്തെക്ക് വരാന്‍ പറയുന്നു. ഫെറിസിനു സ്വന്തമായി വാഹനമൊന്നുമില്ല മാത്രമല്ല ഹൈസ്കൂള്‍ അവസാനിക്കുന്നതിനു മുന്‍പ് എന്നെന്നും ഓര്‍ത്തിരിക്കാന്‍ കഴിയുന്നവിധം നല്ലൊരു ദിവസം അവനു സമ്മാനിക്കണം എന്ന ലക്ഷ്യവും ഫെറിസിനുണ്ട്. അതുപോലെ ഫെറിസിനു ഒരു വ്യാജ ഫോണ്‍ ചെയ്യണമെങ്കില്‍ അതിനു പറ്റിയ ആളും കാമറൂണ്‍ തന്നെ ആരുടെ ശബ്ദവും അവനു പെട്ടന്ന്‍ അനുകരിക്കാന്‍ കഴിയും...തുടര്‍ന്ന്‍ ഇരുവരും ചേര്‍ന്ന്‍ ഫെറിസിന്റെ ഗേള്‍ഫ്രണ്ട്  Sloane Peterson (Mia Sara) ന്‍റെ മുത്തശ്ശി മരണമടഞ്ഞു എന്ന കാരണം പറഞ്ഞു അവളെയും സ്കൂളില്‍ നിന്നും ചാടിക്കുന്നു... പ്രിന്‍സിപ്പല്‍ Ed Rooney (Jeffrey Jones) യുടെ കണ്ണിലെ കരടാണ് ഫെറിസ് അവന്‍റെ കള്ളത്തരങ്ങള്‍ കൈയ്യോടെ പിടികൂടാന്‍ പലപ്പോഴായി ശ്രമിച്ചു കൊണ്ടിരിക്കുകയാണിയാള്‍ എന്നാല്‍ എല്ലായിപ്പോഴും റൂണിയെക്കാള്‍ ഒരുപ്പടി മുന്നില്‍ നില്‍ക്കുന്ന ഫെറിസിന്റെ മുന്നില്‍ പരാജയം മാത്രമായിരുന്നു ഫലം. ഈ പ്രാവശ്യം എന്ത് വന്നാലും ഫെറിസിനെ കൈയ്യോടെ പിടികൂടണം എന്ന വാശിയിലാണ് റൂണി...ഇതേ സമയം കാമറൂണിന്‍റെ അച്ഛന്റെ ഫെറാറി കാറില്‍ തങ്ങളുടെ ദിവസം അടിച്ചുപൊളിക്കുകയാണ് ഈ മൂവര്‍ സംഗം...

ഫെറിസിനെ പിടികൂടാനുള്ള റൂണിയുടെ ശ്രമങ്ങളും അതില്‍ നിന്നെല്ലാം അതിവിതക്തമായി രക്ഷപ്പെടുന്ന ഫെറിസുമായി ചിത്രം മുന്നോട്ട് പോകുന്നു...ചിത്രത്തില്‍ പ്രധാനമായും ചിരിപടര്‍ത്തുന്ന രംഗങ്ങളും ഇവതന്നെയാണ്. മടുപ്പിക്കുന്ന ക്ലാസ്സുകളുടെ അവസ്ഥയെ ചിത്രത്തിലുടനീളം നന്നായി പരിഹസിക്കുന്നുണ്ട്...ഇതിനെല്ലാം പുറമേ ചിത്രത്തെ കൂടുതല്‍ രസകരമാക്കുന്ന മറ്റുചില കഥാപാത്രങ്ങളുമുണ്ട്, സ്കൂള്‍ സെക്രെടറി  ഗ്രെയിസ്, ഫെറിസിനോട് കടുത്ത അസൂയയും ദേഷ്യവുമുള്ള അവന്‍റെ ചേച്ചി ജീനീ തുടങ്ങിയവര്‍ അതില്‍ പ്രധാനികളാണ്

കമിംഗ് ഓഫ് ഏജ് ജെനിയര്‍ ചിത്രങ്ങളിലെ ഒരു ക്ലാസ്സിക്‌ തന്നെയാണ് 1986ല്‍ ഇറങ്ങിയ ഈ ചിത്രം. തുടക്കത്തിലൊരു കോമഡി ചിത്രമായി തോന്നുമെങ്കിലും അതിനെല്ലാമപ്പുറത്താണ്  ഈ ചിത്രം... Matthew Broderick എന്ന നടന്‍റെ അഭിനയജീവിതത്തിലെ എന്നെന്നും നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമായി മാറുകയായിരുന്നു ഫെറിസ് അദ്ദേഹത്തെ ഇന്നും ആളുകള്‍ തിരിച്ചറിയുന്നതും ഈ കഥാപാത്രത്തിന്‍റെ പേരില്‍ തന്നെയാണ്. Alan Ruck, Mia Sara എന്നിവരുടെയും കാര്യം വെത്യസ്തമല്ല ഇവരുടെയല്ലാം അഭിനയജീവിതത്തിലെ വലിയൊരു നാഴികക്കല്ല് തന്നെയായിരുന്നു ഈ ചിത്രം...കാലമിത്ര കഴിഞ്ഞിട്ടും ഇന്നും ഈ ചിത്രത്തിനുള്ള പ്രേക്ഷകപ്രീതി ഈ ചിത്രത്തിന്‍റെ മികവിനെ എടുത്ത് കാട്ടുന്നു. 

തന്‍റെ കാരിയറിലുടനീളം മികച്ച കമിംഗ് ഓഫ് ഏജ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകന്‍ John Hughes ന്‍റെ ഏറ്റവും മികച്ച സൃഷ്ടികളില്‍ ഒന്നാണ് ഈ ചിത്രം. അദ്ദേഹത്തിന്‍റെ തന്നെ സംവിധാനത്തില്‍ 1985ല്‍ പുറത്തിറങ്ങിയ The Breakfast Club എന്ന ചിത്രം ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച കമിംഗ് ഓഫ് ഏജ് ചിത്രമാണ്‌.

No comments:

Post a Comment