1 - Nenokkadine (2014) : അടി ഇടി പൊടിക്ക് പേര് കെട്ട തെലുഗുവില്‍ നിന്നും നല്ലൊരു സൈകൊളജിക്കല്‍ ത്രില്ലെര്‍.
Language: Telugu
Genre: Psychological Thriller
Director: Sukumar
Writers: Jakka Hariprasad, Hari Prasad Jakka, Sukumar
Stars: Mahesh Babu, Kriti Sanon, Nasser
Genre: Psychological Thriller
Director: Sukumar
Writers: Jakka Hariprasad, Hari Prasad Jakka, Sukumar
Stars: Mahesh Babu, Kriti Sanon, Nasser
റിലീസ് ചെയ്തപ്പോള്‍ മുതല്‍ വളരെ നല്ല അഭിപ്രായങ്ങള്‍ കേട്ടതിനെ തുടര്‍ന്ന്‍ വളരെയധികം പ്രതീക്ഷയുണ്ടായിരുന്നു ഈ ചിത്രത്തില്‍ പൂര്‍ണമായും ആ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും, ( കാരണം സൈകൊളജിക്കല്‍ ത്രില്ലെര്‍ എന്ന്‍ കേട്ടത് കൊണ്ട് കുറേക്കൂടി ഡാര്‍ക്ക് മൂഡില്‍ ഉള്ള ഒരു ചിത്രമാണ് ഞാന്‍ പ്രതീക്ഷിച്ചത്.) ചിത്രം ഞാന്‍ നന്നായി ആസ്വദിച്ചു എന്നു തന്നെ പറയാം.
തന്‍റെ മാതാപിതാക്കളെ കൊന്ന മൂന്ന് പേരെയും താന്‍ കൊന്നു എന്നു പറഞ്ഞു റോക്ക്സ്റ്റാര്‍ ഗൗതം പോലീസില്‍ കീഴടങ്ങുന്നു എന്നാല്‍ അതില്‍ ഒരാളെ ഗൗതം കൊല്ലുന്ന ദൃശ്യം മാധ്യമപ്രവര്‍ത്തക സമീറ പുറത്തു വിട്ടപ്പോള്‍ ഗൗതവും ലോകവും ഒരുപോലെ ഞെട്ടുന്നു. ദ്രിശ്യത്തില്‍ ഗൗതം മാത്രമേ ഉണ്ടായിരുന്നുള്ളൂ. യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒരു വെക്തിയെ അയാള്‍ സ്വയം സങ്കല്‍പ്പിച്ചു കൊല്ലുന്നതാണ് അവര്‍ ആ ദ്രിശ്യത്തില്‍ കണ്ടത്.
എന്താണ് തനിക്ക് സംഭവിച്ചത് എന്ന്‍ ഗൗതമിന് മനസില്ലാവുന്നതെയില്ല. തന്‍റെ മാതാപിതാക്കളെ മൂന്ന് പേര്‍ ചേര്‍ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ബസ്സില്‍ വെച്ച് കൊലപെടുത്തി എന്നയാള്‍ പറയുനുണ്ടെങ്കിലും അത് വിശ്വസിക്കാന്‍ ആരും തന്നെ തൈയ്യറാവുന്നില്ല. ഗൗതം ഒരു മനോരോഗിയാണെന്ന് ഡോക്ടര്‍മാര്‍ പോലും പറയുന്നു. എന്നാലിതൊന്നും വിശ്വസിക്കാന്‍ ഗൗതം തൈയ്യാറാവുന്നില്ല.
തന്‍റെ മാതാപിതാക്കളുടെ പേരോ നാടോ എന്തിനു രൂപം പോലും അയാളുടെ ഓര്‍മയില്‍ ഇല്ല, ഇപ്പോള്‍ താന്‍ കാണുന്നതും ചിന്തിക്കുന്നതും യാഥാര്‍ത്ഥ്യമൊ അതോ വെറും മിഥ്യയോ എന്നു പോലും അയാള്‍ക്കറിയില്ല എങ്കിലും തന്‍റെ ഭൂതകാലത്തെ അന്വേഷിച്ചുള്ള യാത്രെക്ക് ഒരുങ്ങുകയാണ് ഗൗതം അവനു കൂട്ടായി സമീറയും ഉണ്ട്.
തുടര്‍ന്ന്‍ ഗൗതത്തിന്‍റെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നാണ് ചിത്രം പറയുന്നത്.
വളരെ മികച്ച ഒരു സൈകൊളജിക്കല്‍ ത്രില്ലെര്‍ തന്നെയാണ് ഈ ചിത്രം. തെലുഗു ഇന്ഡസ്ട്ട്രിയില്‍ നിന്നും ഇതുപോലൊരു ചിത്രം ഒട്ടും തന്നെ പ്രതീക്ഷിച്ചില്ല. തെലുഗു പ്രേക്ഷകര്‍ക്ക് വേണ്ടി ആണെങ്കിലും സംവിധായകന്‍ സുകുമാര്‍ ഇത്തരം ഒരു ചിത്രത്തില്‍ ഇത്രയതികം ഗാനങ്ങള്‍ ഉപയോഗിക്കേണ്ടിയിരുന്നില്ല. ചിത്രത്തിന്‍റെ സുഖം നശിപ്പിക്കാന്‍ ഉപകരിച്ചു എന്നല്ലാതെ ശരാശരി നിലവാരം പോലും ദേവി ശ്രീ പ്രസാദിന്‍റെ ഗാനങ്ങള്‍ പുലര്‍ത്തിയില്ല എന്നാല്‍ പശ്ചാത്തല സംഗീതം വളരെ നന്നായിരുന്നു ചിത്രത്തിന്‍റെ അവസ്ഥക്ക് നന്നായി യോജിച്ചു.
സുകുമാറിന്റെ സംവിധാനം നന്നായിട്ടുണ്ട്, എങ്കിലും നേരത്തെ പറഞ്ഞ പോലെ ഗാനങ്ങളുടെ കാര്യത്തിലും അത് പോലെ തെലുഗു ആരാധകര്‍ക്കായി ഒരുക്കിയ ചില രംഗങ്ങളും കൂടെ ഒഴിവാക്കിയിരുനെങ്കില്‍ ചിത്രം കുറേക്കൂടി ഉയരത്തില്‍ എത്തിയേനെ എന്നാല്‍ ഒരു കാര്യം ചിന്തികുമ്പോള്‍ അദ്ധേഹത്തെ കുറ്റം പറയാനും കഴിയില്ല തെലുഗു ആരാധകര്‍ക്ക് ആവശ്യമായ ചേരുവകകള്‍ കൂട്ടി ചേര്‍ത്ത് ഒരുക്കിയിട്ടും ഈ ചിത്രം അവര്‍ സ്വീകരിച്ചില്ലെങ്കില്‍ അതു കൂടെ ഇല്ലതിരുന്നാലുള്ള അവസ്ഥ പറയേണ്ടതിലല്ലോ ?
എപ്പോഴത്തെയും പോലെ തന്‍റെ റോളില്‍ മഹേഷ് തിളങ്ങി എന്നാല്‍ നായിക കൃതി മേനി പ്രദര്‍ശനത്തിനു കൊള്ളാമെന്നല്ലാതെ അഭിനയത്തിന്‍റെ കാര്യത്തില്‍ ഇനിയും ഉയരാനുണ്ട്.
മഹേഷ് ബാബുവിന്‍റെ ഞാന്‍ ഇഷ്ടപെടുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇനി ഈ ചിത്രവും ഉണ്ടാകും.
No comments:
Post a Comment