Monday, 7 July 2014

30.Mar Adentro

Mar Adentro - The Sea Inside (2004) : കാണാതെ പോവരുത് ഈ മനോഹര ചിത്രം.


Language: Spanish
Genre: Biograpgy
Director: Alejandro Amenábar
Writers: Alejandro Amenábar, Mateo Gil
Stars: Javier Bardem, Belén Rueda, Lola Dueñas

ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ മനുഷ്യരുടെ കഥകള്‍ നാം ഒരുപാട് കേട്ടിടുണ്ട് എന്നാല്‍ അന്തസ്സോടെ മരിക്കാന്‍ വേണ്ടി പോരാടിയ മനുഷ്യന്‍റെ കഥ നാം കെട്ടു കാണില്ല. അത്തരത്തിലൊരു കഥയാണ് ഈ ചിത്രം പറയുന്നത്.

ഒരു  ഡൈവിംഗ് അപകടത്തെ തുടര്‍ന്ന്‍ ഇരു കൈകാലുകളുടെയും ചലന ശേഷി നഷ്ട്പെട്ട് തുടര്‍ന്നുള്ള ഇരുപത്തിയെട്ട് വര്‍ഷം പ്രതാപത്തോടെ മരിക്കാനുള്ള അനുമതിക്കായി നിയമത്തോട് പോരാടിയ സ്പാനിഷ്‌ വംശജനായ  Ramón Sampedro  ജീവിതകഥയാണ് ചിത്രം പറയുന്നത്.

ജൂലിയ, റോസ് എന്നി സ്ത്രികളോടുള്ള റെമോണിന്‍റെ അടുപ്പത്തിലൂടെയാണ് പ്രധാനമായും ചിത്രം കടന്നു പോവുന്നത്.റെമോണിന്‍റെ വക്കീല്‍ ആയ ജൂലിയ അവന്‍റെ ആഗ്രഹത്തിനൊപ്പം നില്‍കുമ്പോള്‍, വെറുമൊരു സാദാരണ പെണ്‍കുട്ടിയായ റോസ് റെമോണിനെ അവന്‍റെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ആണ് ശ്രമിക്കുന്നത്.  അവന്‍റെ സ്നേഹത്തിലുടെ ജീവിതത്തില്‍ ഒരിക്കലും സാധിക്കില്ല എന്നവര്‍ കരുതിയ കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് പ്രചോദനം ലഭികുകയാണ്. സ്വയം മരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും കണ്ടുമുട്ടിയ എല്ലാവരിലും ജീവിതത്തിന്‍റെ അര്‍ത്ഥവും മൂല്യവും എല്ലാം അവന്‍ പകര്‍ന്നു നല്‍കി. സ്വയം ചലിക്കുവാന്‍ സാധിക്കില്ലെങ്കിലും മറ്റുള്ളവരെ ചലിപ്പിക്കാനുള്ള ഒരപൂര്‍വ ശക്തി അവനുണ്ടായിരുന്നു.

മരണത്തെ വരിക്കാന്‍ റെമോണ് ആഗ്രഹികുമ്പോള്‍ തകര്‍ന്ന്‍ നില്‍ക്കുന്നത് അവന്‍റെ കുടുംബമാണ്, അമ്മയുടെ മരണ ശേഷം അവന്‍റെ കാര്യങ്ങളെല്ലാം നോക്കുന്ന അവന്‍റെ ജ്യേഷ്ഠഭാര്യ ഒരുമകനെ പോലെയാണ് അവര്‍ അവനെ സ്നേഹിക്കുന്നത്, താന്‍ ജീവിച്ചിരികുമ്പോള്‍ തന്‍റെ കുടുംബത്തില്‍ ആരും മരിക്കരുത് എനാഗ്രഹിക്കുന്ന അവന്‍റെ ജ്യേഷ്ടന്‍, മകന്‍റെ അവസ്ഥ കണ്ടു നിസഹായനായി നില്‍ക്കുന്ന റെമോണിന്റെ അച്ഛന്‍ അങ്ങനെ അവനെ സ്നേഹിക്കുന്ന ഒരുപ്പാട്‌ ആളുകള്‍ അവനു ചുറ്റും ഉണ്ട് എങ്കിലും മരിക്കാന്‍ തന്നെയാണ് അവന്‍ ആഗ്രഹിക്കുന്നത്.

മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന ചുരുക്കം ചില ചിത്രങ്ങളില്‍ ഒന്നാണിത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പതമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത് എന്നറിയുമ്പോള്‍ ഇതിനോടുള്ള അടുപ്പം കുറേക്കൂടി കൂടുന്നു.

 ജീവിക്കാന്‍ മാത്രമല്ല മരിക്കാനും ആഗ്രഹിക്കുന്ന മനുഷ്യര്‍ നമ്മുടെ ഇടയില്‍ ഉണ്ടെന്നു ഈ ചിത്രം നമ്മോട് പറയുന്നു. പല കാരണങ്ങളാലും സ്വന്തം ബന്ധുക്കളെ ഉപേക്ഷിച്ചു പോകുന്ന ധാരാളം മനുഷ്യരെ നാം കണ്ടിട്ടുണ്ട്, ചിലര്‍ രോഗിയായ ബന്ധുവിനെ സുസ്രൂഷിക്കുനത് ഒരു ബാധ്യതയായി തന്നെ കാണുന്നു എന്നാല്‍ ഇവിടെ റെമോണിന്റെ കുടുംബം മുഴുവനും അവനെ വളരെയധികം സ്നേഹിക്കുകയാണ് അവരുടെ സുഖത്തെക്കാള്‍ അവന്‍റെ സുഖത്തിനും സന്തോഷത്തിനും അവര്‍ പ്രാധാന്യം നല്‍കുന്നു.

സംവിധായകന്‍ Alejandro Amenábar എത്ര അഭിനന്ദിച്ചാലും മതിയാവില്ല അത്ര മനോഹരമായിട്ടാണ് അദ്ദേഹം ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. റെമോണ് ആയി നമുക്ക് മുന്നില്‍ ജീവിക്കുകയായിരുന്നു Javier Bardem. ചില സീനുകളില്‍ നാം സ്വയം ചിന്തിച്ചു പോകും എന്തിനാണ് ഇയാള്‍ക്ക് ഇങ്ങനെ ഒരു വിധി നല്‍കിയതെന്ന് അത്ര മനോഹരമയിരുന്നു അദ്ദേഹത്തിന്റെ അഭിനയം. അതുപോലെ ഇതിലെ ഓരോ കഥാപാത്രത്തെ അവതരിപ്പിച്ച ഓരോരുത്തരും വളരെ മികച്ച പ്രകടനങ്ങള്‍ തന്നെയാണ് കാഴ്ച വെച്ചത് എന്നു നിസംശയം പറയാം.

No comments:

Post a Comment