Monday, 14 July 2014

33.Spellbound

My Girlfriend Can See Ghosts (Spellbound - O-ssak-han yeon-ae) (2011).


Genre: Romantic Comedy
Language: Korean
Director: In-ho Hwang
Writer: In-ho Hwang
Stars: Ye-jin Son, Min-ki Lee, Seong-hoon Sin

റൊമാന്റിക്‌ കോമഡി ജെനിയറില്‍ പെട്ട കൊറിയന്‍ ചിത്രങ്ങള്‍ കണ്ടിരിക്കാന്‍ എപ്പോഴും നല്ല രസമാണ്,വളരെ ചെറിയൊരു കഥ നല്ല രസകരമായ രീതിയില്‍ അവതരിപ്പിക്കാന്‍ ഒരു പ്രത്യേഗ കഴിവ് തന്നെ അവര്‍ക്കുണ്ട് ചിലതില്‍ ക്ലിഷേ രംഗങ്ങള്‍ ഒരുപ്പാടുണ്ടാകും, എങ്കിലും അവതരണ രീതിയില്‍ അവര്‍ കൊണ്ടുവരുന്ന വെത്യസ്തത കൊണ്ട് അത്തരം രംഗങ്ങള്‍ നമ്മെ മടുപ്പിക്കാറുമില്ല.

പെണ്‍കുട്ടി എത്ര സുന്ദരി ആണെങ്കിലും അവള്‍ക്ക് വല്ല വൈകല്യമൊ കുറവോ ഉണ്ടെങ്കില്‍ത്തനെ അവളെ സ്നേഹിക്കാന്‍ ആരും കാണില്ല  അപ്പോള്‍ പിന്നെ ആത്മാക്കള്‍ ശല്യം ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ അവസ്ഥ എന്തായിരിക്കും എന്നു പറയേണ്ടതുണ്ടോ ? അങ്ങനെ ഒരുവളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

ചെറുപ്പത്തില്‍ മരണത്തിന്‍റെ വക്കോളം എത്തി തിരിച്ചു വന്നതില്‍ പിന്നെ Kang Yeo-Ri യെ ആത്മാക്കള്‍ വേട്ടയാടുകയാണ് അവളെ സ്വസ്ഥമായി  ജീവിക്കാന്‍ അവര്‍ അനുവദിക്കുന്നേയില്ല അവളോട് അടുക്കുന്ന എല്ലാവരെയും അവര്‍ അപായപെടുതുന്നു. അങ്ങനെ ബന്ധുക്കളില്‍ നിന്നും സുഹ്രത്തുക്കളില്‍ നിന്നും എല്ലാം അകന്ന്‍ ഒറ്റെക്ക് ജീവിക്കുകയാണവള്‍. അങ്ങനയിരിക്കെ തന്‍റെ മാജിക്‌ ഷോ എങ്ങനെ മെച്ചപെടുത്താം എന്നാലോചിച്ചു കൊണ്ടിരുന്ന Jo-Goo വിന്‍റെ മുന്നില്‍ അവള്‍ ചെന്നെത്തുന്നു.

ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു, ഇന്നവള്‍ അവനോടൊത്ത് ജോലി ചെയ്യകയാണ്. ആരോടും അടുക്കാതെയും സംസാരിക്കാതെയും ഏതു നേരവും വിഷാദമുകത്തോടെയുള്ള അവളുടെ പെരുമാറ്റം അവര്‍ക്കെല്ലാം അത്ഭുതമായിരുന്നു. പതുക്കെപ്പതുക്കെ Jo-Goo അവളോട് അടുക്കുന്നു അതോടെ ആത്മാക്കള്‍ അവനേയും വേട്ടയാടാന്‍ തുടങ്ങുന്നു.

ഇവരുടെ ജീവിതത്തില്‍ തുടര്‍ന്നു സംഭവിക്കുന്ന രസകരമായ കാര്യങ്ങളാണ് ബാക്കി കഥ.

മറ്റെല്ലാ കൊറിയന്‍ റൊമാന്റിക്‌ കോമഡി ചിത്രങ്ങളെപോലെയും ഈ ചിത്രവും നമ്മളെ ഒരുപാടു ചിരിപ്പിക്കും. The Classic, A Moment to Remember എന്നി ചിത്രങ്ങളിലേത് പോലെ ഈ ചിത്രത്തിലും തന്‍റെ നിഷ്കളങ്കമായ ഭാവപ്രകടങ്ങള്‍ കൊണ്ട് നിറഞ്ഞു നിന്നു. കൂടുതലൊന്നും പറയാനില്ല മൈ സാസി ഗേള്‍ ഒക്കെ പോലെ തുടക്കം മുതല്‍ ഒടുക്കം വരെ രസിചിരുന്ന്‍ കാണാവുന്ന മറ്റൊരു കൊറിയന്‍ റൊമാന്റിക്‌ കോമഡി.

No comments:

Post a Comment