State of Play (2009) : യാഥാര്‍ത്ഥ്യതോട് ചേര്‍ന്ന് നില്‍ക്കുന്ന മികച്ചൊരു ത്രില്ലെര്‍.
Language: English
Language: English
Genre: Political Thriller
Director: Kevin Macdonald
Writers: Matthew Michael Carnahan, Tony Gilroy
Stars: Russell Crowe, Rachel McAdams, Ben Affleck
Writers: Matthew Michael Carnahan, Tony Gilroy
Stars: Russell Crowe, Rachel McAdams, Ben Affleck
സമൂഹത്തില്‍ ഒരു പ്രശസ്ത വെക്തിയുടെ മരണം സംഭവിച്ചാല്‍ പ്രത്യേഗിച്ചും രാഷ്ട്രിയകാരുടെയോ അല്ലെങ്കില്‍ അവരുമായി അടുത്ത് നില്‍ക്കുന്നവരുടെയോ അതിന്‍റെ സത്യം തേടി പായുന്ന രണ്ടു കൂട്ടരുണ്ട് ഒന്ന്‍ നമ്മുടെ പോലീസും മറ്റൊന്ന് പത്രപ്രവര്‍ത്തകരും. സത്ത്തിന്‍റെ മുന്നിലേക്ക് പലപ്പോഴും ആദ്യം നടന്നു കയറുന്നത് പത്രപ്രവര്‍ത്തകര്‍ തന്നെയാവും എന്നാല്‍ ആ സത്യങ്ങള്‍ അതേപടി അവര്‍ സമൂഹത്തിന്‍റെ മുന്‍പിലേക്ക് കൊണ്ടുവരുനുണ്ടോ എന്നു ചോദിച്ചാല്‍ ? സമൂഹത്തിന്‍റെ എല്ലാ കോണുകളിലെക്കും അവരുടെ കണ്ണുകള്‍ എത്തിച്ചേരും. രാഷ്ട്രിയകാര്‍ക്കും പോലീസുകാര്‍ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കുമെല്ലാം ഇവരെ വേണം. സത്യത്തെ അസത്യമാക്കുവാനും നേരെ തിരിച്ചും ഇവര്‍ക്ക് കഴിയും സത്യങ്ങള്‍ വളച്ചൊടിക്കുന്ന മാധ്യമചേഷ്ടകള്‍ പലപ്പോഴും നാം കണ്ടിട്ടുമുണ്ട്, അങ്ങനെഎങ്കില്‍ സത്യത്തിന്‍റെ പുറകെ ആവേശത്തോടെ പായുന്ന രണ്ടു പത്രപ്രവര്‍ത്തകരുടെ കഥ ഒന്ന് കണ്ടു കളയാം
പ്രത്യക്ഷത്തില്‍ പരസ്പരം യാതൊരുവിധ സമ്പര്‍ക്കവുമില്ലാത്ത രണ്ടു മരണങ്ങള്‍, രാത്രിയുടെ മറവില്‍ ജോര്‍ജ്ടൌണിന്റെ ഇടനാഴിയില്‍ ഒരു കള്ളനെ ആരുടെയോ വെടിയേറ്റ് മരിക്കുന്നു, പിറ്റേദിവസം കോണ്‍ഗ്രെസ്സ്മാന്‍ (സാമാജികന്‍) Stephen Collins ന്‍റെ (Ben Affleck ) അസിസ്റ്റന്റ്റ് സോണിയ ബെക്കര്‍ സബ് വേയില്‍ വീണു മരിക്കുന്നു. എന്നാല്‍ ബ്രാഷ് ദിനപത്രത്തിന്റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ Cal McAffrey ക്ക് (Russell Crowe) അങ്ങനെയായിരുന്നില്ല മറനീക്കി പുറത്തുവരാനിരിക്കുന്ന ഒരു രാഷ്ട്രിയ ഗുഡാലോചനയുടെ ഫലമാണോ ഇതെന്ന സംശയമാണ് അയാള്‍ക്കുണ്ടായത്.
കോളേജ് കാലം മുതലേ കോണ്‍ഗ്രെസ്സ്മാന്‍ സ്ടിഫന്റെ അടുത്ത സുഹ്രതായ കാള്‍, പത്രപ്രവര്‍ത്തന രംഗത്ത് തന്റേതായൊരു സ്ഥാനമുണ്ടാക്കാന്‍ ശ്രമിക്കുന്ന Della Frye (Rachel McAdams) യുമൊത്ത് തനിക്ക് കിട്ടിയ സൂചനകളെ പിന്തുടര്‍ന്ന്‍ എത്തിച്ചേര്‍ന്നത് കൊലയാളികളും ചാരന്മാരുമെല്ലാം നിറഞ്ഞ പോയിന്റ് കോര്‍പ്പ് എന്ന കമ്പനിയുടെ മുന്‍പിലേക്കായിരുന്നു.ഗവണ്മെന്റിനു വേണ്ടി സ്ടിഫനും സോണിയയും അന്വേഷിച്ചിരുന്ന സൈനീക ബന്ധമുള്ള അതെ കമ്പനി. പരമമായ സത്യത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന കാള്‍ തന്‍റെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന ഈ ജോലി ഇനി പൂര്‍ത്തികരിക്കണോ വേണ്ടയോന്ന് തീരുമാനിച്ചേ മതിയാകു.
BBC ചാനലില്‍ ആറു ഭാഗങ്ങളായി വന്ന സീരീസിന്‍റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഈ പൊളിറ്റിക്കല്‍ ത്രില്ലെര്‍. പത്രപ്രവര്‍ത്തകരെയും അവര്‍ സഞ്ചരിക്കുന്ന വഴികളെയും, ടെന്‍ഷന്‍ നിറഞ്ഞ ന്യൂസ്‌റുമുകളേയും ഇത്ര മനോഹരമായി ചിത്രീകരിച്ച ചിത്രങ്ങള്‍ വളരെ ചുരുക്കം മാത്രമേയുള്ളൂ. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒട്ടേറെ രംഗങ്ങള്‍ ഈ ചിത്രത്തിലുടനീളമുണ്ട്. 6 മണിക്കൂറുള്ള ടെലിവിഷന്‍ സീരീസ് 2 മണിക്കൂറിലേക്ക് ചുരുക്കിപ്പറഞ്ഞാല്‍ സ്വാഭാവികമായും അതിന്‍റെ ഭംഗി നഷ്ടപെടാനിടയുണ്ട് പ്രധാനമായ പല ഭാഗങ്ങളിലും സംവിധായകന് കത്രിക വെക്കേണ്ടി വരും എന്നാല്‍ ഇവിടങ്ങളില്‍ എല്ലാം സംവിധായകന്‍ Kevin Macdonald വിജയിച്ചു. Matthew Michael Carnahan ന്‍റെ മികച്ച തിരകഥ അതിനു അദ്ധേഹത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തെയും പ്രേക്ഷകനിലേക്ക് അടുപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
Russell Crowe, Rachel McAdams, Ben Affleck എനിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ മികച്ച അഭിനയമുഹൂര്‍ത്തങ്ങളില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ടതില്ല പൂര്‍ണമായും തങ്ങളുടെ കഥാപാത്രങ്ങളായി മാറുവാന്‍ ഇവര്‍ക്ക് സാധിച്ചു. അഭിനയിക്കാനറിയില്ല എന്നു പറഞ്ഞു ഒരിക്കല്‍ നിരൂപകര്‍ തള്ളിപറഞ്ഞ ബെന്‍ അഫ്ല്ലെക്ക് തന്‍റെ പൊളിറ്റിക്കല്‍ കരിയര്‍ ഉയര്‍ത്താനായി ചതുരംഗക്കളി നടത്തുന്ന രാഷ്ട്രിയ പ്രവര്‍ത്തകനായി നിറഞ്ഞാടിയപ്പോള്‍ അതിനോടൊപ്പം അല്ലെങ്കില്‍ അല്പം മുകളില്‍ നില്‍ക്കുന്നതായിരുന്നു രഷലിന്റെ പെര്‍ഫോമന്‍സ്, തന്റെടിയും ബുദ്ധിമാനുമായ കാള്‍ ആയി അദ്ദേഹം തന്‍റെ കരിയറിലെ മികച്ച പെര്‍ഫോമന്‍സുകളില്‍ ഒന്ന് തന്നെ സമ്മാനിച്ചു. കരിയറിലുടനീളം മികച്ച പ്രകടന്നങ്ങള്‍ സമ്മാനിച്ചിട്ടുള്ള റെച്ചല്‍ ഇത്തവണയും ശക്തമായ പ്രകടനം തന്നെയാണ് നടത്തിയത്.
എടുത്ത് പറയേണ്ട മറ്റൊന്ന് ചിത്രത്തിന്‍റെ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവുമാണ് ചിത്രത്തിനുടനീളം ഇവ രണ്ടും മികച്ചു നിന്നു.
No comments:
Post a Comment