Love Me If You Dare (2003) : വെത്യസ്തമായ ഒരു പ്രണയകഥ.
Language: Spanish
Genre: Romance
Director: Yann Samuell
Writer: Yann Samuell
Stars: Guillaume Canet, Marion Cotillard, Thibault
ബംഗ്ലൂര്‍ ഡെയ്സിന്‍റെ ആദ്യ പകുതി ഈ ചിത്രത്തിന്‍റെ കോപ്പി ആണെന്ന് പലരും പറഞ്ഞു കേട്ടതിനെ തുടര്‍ന്നാണ് ഞാന്‍ ഈ ചിത്രം കാണാന്‍ തീരുമാനിച്ചത്, കണ്ടു കഴിഞ്ഞപ്പോള്‍ ഒരു കാര്യം മനസിലായി ഇത് പറഞ്ഞവരൊന്നും ഈ ചിത്രം കണ്ടിട്ടേയില്ല എന്നു. ബംഗ്ലൂര്‍ ഡെയ്സുമായി സാമ്യപെടുതാവുന്ന ഒന്നും തന്നെ, അത് കഥാഗതി ആയാലും ഒരു ചെറിയ സീന്‍ ആയാലും ഒന്നും തന്നെ ഞാന്‍ ഈ ചിത്രത്തില്‍ കണ്ടില്ല.
ചെറുപ്രായത്തില്‍ തുടങ്ങി വെച്ച ഒരു കളി പരസ്പരം എന്തെങ്കിലും ചെയ്യാന്‍ മറ്റെയാളെ പ്രേരിപ്പിക്കുക അതില്‍ വിജയിച്ചാല്‍ അയാള്‍ക്ക് മ്യൂസിക് ബോക്സ് കൈമാറും പിന്നെ അടുത്ത ആളുടെ ഊഴമാണ് ഇതിങ്ങനെ തുടര്‍ന്ന്‍ കൊണ്ടേയിരിക്കും എന്നാല്‍ കുട്ടികള്‍ വളര്‍ന്നു യവ്വനത്തിലെത്തി നില്‍കുമ്പോള്‍ അവരുടെ കുട്ടികളി വളരെ അപകടം പിടിച്ച ഒരു കളി ആയി മാറിയിരിക്കുന്നു അതവരുടെ ജീവിതത്തെ ഏതൊക്കെ രീതിയിലാണ് ബാധിക്കുന്നത് എന്നാണ് ചിത്രം പറയുന്നത്.
ബാല്യത്തിലെയും പിന്നീടു കൌമാരത്തിലും ഇവര്‍ കാട്ടികൂട്ടുന്ന കുസൃതികള്‍ നന്നായി ചിരിപ്പിച്ചു എന്നാല്‍ മുതിര്‍ന്ന്‍ കഴിഞ്ഞു ഇവര്‍ കാട്ടികൂട്ടുന്ന കാര്യങ്ങള്‍ പൂര്‍ണമായും ഉള്‍കൊള്ളാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല.
ഒരുപരിധിവരെ ഞാന്‍ ഈ ചിത്രം ശെരിക്കും ആസ്വദിച്ചു എന്നു തന്നെ പറയാം. നിഷ്കളങ്കതയും ദയവില്ലാത്ത അതിക്രൂരതയുടെയും മിശ്രണമാണ് ചിത്രം. പ്രണയത്തിനു കണ്ണും മൂക്കും ഇല്ല എന്നല്ലേ പഴമക്കാര്‍ പറയുന്നത് ഈ ചിത്രം കണ്ടാല്‍ അത് സത്യമാണെന്ന് ആര്‍ക്കും തോന്നി പോകും. നേരത്തെ പറഞ്ഞ പോലെ എല്ലാവര്‍ക്കും ഈ ചിത്രം ഇഷ്ടമാവണമെന്നില്ല, അതറിയണമെങ്കില്‍ ഒരുതവണ ചിത്രം ഒന്ന് കണ്ടു നോക്കു.
No comments:
Post a Comment