Saturday, 12 July 2014

32.Blast from the Past

Blast from the Past (1999) : ചിരിക്കാന്‍ ഇതിലും നല്ലൊരു ചിത്രമില്ല.


Genre: Romantic Comedy
Language: English
Director: Hugh Wilson
Writers: Bill Kelly, Bill Kelly
Stars: Brendan Fraser, Alicia Silverstone, Christopher Walken

ജനനം മുതല്‍ നീണ്ട മുപ്പത്തിയഞ്ചു കൊല്ലം ഭുമിക്കടിയില്‍ ജീവിച്ചിട്ട് പുറം ലോകം കണ്ടാല്‍ എന്തായിരിക്കും ഒരു മനുഷ്യന്‍റെ അവസ്ഥ  ? അത്തരത്തില്‍ ഒരാളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

 1960ലെ ശീതയുദ്ധസമയത്താണ് കഥ തുടങ്ങുന്നത് Calvin Webber വളരെ ബുദ്ധിമാനായ ഒരു ശാസ്ത്രഞ്ജന്‍ ആണ്. അണുബോംബ് ആക്രമത്തെ കുറിച്ചുള്ള അയാളുടെ പരിധിവിട്ട ഭയത്തെ തുടര്‍ന്ന്‍ തന്‍റെ വീടിനടിയില്‍ എല്ലാ സൗകര്യങ്ങളും ഉള്ള  വലിയൊരു ഷെല്‍റ്റര്‍ അയാള്‍ പണിതിരുന്നു. കുബ്യന്‍ മിസൈല്‍ ക്രൈസിസ് തുടങ്ങിയ സമയം തന്‍റെ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയേയും കൂട്ടി അയാള്‍ തന്‍റെ ഷെല്‍റ്ററിലേക്ക് മാറുന്നു. ഇതേ സമയത്ത് തന്നെ ഒരു അമേരിക്കന്‍ വിമാനം നിയന്ത്രണം വിട്ടു ഇവരുടെ വീടിനു മുകളില്‍ പതിക്കുന്നു. ഇത് നുക്ക്ക്ലിയര്‍ ആക്രമണം ആണെന്ന് തെറ്റിദ്ധരിച്ച കാല്‍വിന്‍ ഇനിയുള്ള നീണ്ട മുപ്പത്തിയഞ്ചു വര്‍ഷത്തേക്ക് ഷെല്‍റ്ററില്‍ തന്നെ കഴിയാന്‍ തീരുമാനിക്കുന്നു.

കാല്‍വിന്റെ ഭാര്യ ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കുന്നു അവര്‍ അതിനു ആഡം എന്നു വിളിക്കുന്നു പിന്നീടുള്ള മുപ്പത്തിയഞ്ചു വര്‍ഷം പുറം ലോകം മാറിയതറിയാതെ ആ കുടുംബം ആ ഷെല്‍റ്ററില്‍ തന്നെ ജീവിച്ചു.

ഷെല്‍റ്ററിലെ സാധനങ്ങള്‍ എല്ലാം തീര്‍ന്നു തുടങ്ങിയിരിക്കുന്നു  ആവശ്യമായ സാധനങ്ങള്‍ എല്ലാം വാങ്ങുന്നതിനായി ആഡം തന്‍റെ ജീവിതതിലാധ്യമായി പുറം ലോകത്തേക്ക് വരികയാണ് , ഇനി എന്തായിരിക്കും ഈ ചെറുപ്പക്കാരന്‍റെ ജീവിതത്തില്‍ സംഭവിക്കുക്ക കണ്ടു തന്നെ അറിയുക.

ജീവിതത്തില്‍ ഇത്രയധികം ചിരിപ്പിച്ച ചിത്രങ്ങള്‍ വളരെ കുറച്ചു മാത്രമേയുള്ളൂ. പുറം ലോകത്ത് എത്തിപെടുന്ന ആഡം ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം വളരെ രസകരമായി തന്നെ സംവിധായകന്‍ അവതരിപ്പിചിരിക്കുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ചിരിക്കാവുന്ന ഒരു നല്ല ചിത്രം. ആഡം ആയി ബ്രെണ്ടന്‍ ഫ്രെസര്‍ നിറഞ്ഞാടുകയായിരുന്നു. 2 മണിക്കൂര്‍ ചിരിച്ചു കളയാന്‍ ഇതിലും നല്ലൊരു ചിത്രമില്ല.  

No comments:

Post a Comment