Wednesday 30 July 2014

43.The Brain Man

The Brain Man - "Nô Otoko" (2013) : ശരാശരിക്ക് മുകളില്‍ നില്‍ക്കുന്നൊരു ജാപ്പനീസ് മിസ്‌റ്റെറി ത്രില്ലെര്‍. 


സന്തോഷം, ദുഖം, വേദന... അങ്ങനെയെല്ലാ വികാരങ്ങളും തിരിച്ചറിയാന്‍ കഴിയുന്ന മനുഷ്യര്‍ ഈ ഭുമിയില്‍ കാണിച്ചുകൂട്ടുന്ന കൊടുംക്രൂരധകള്‍ക്ക് കയ്യും കണക്കുമില്ല അപ്പോള്‍ യാതൊരു വികാരവും തിരിച്ചറിയാന്‍  കഴിയാത്ത മനുഷ്യന്‍ എന്തൊക്കെയാവും ചെയ്യുക ? 

ജപ്പാനിലെ ഒരു കൊച്ചു ടൌണില്‍ പലയിടങ്ങളിലായി ബോംബ്‌ സ്പോടനങ്ങള്‍ അരങ്ങേറുന്നു. കേസ് ഏറ്റെടുത്ത Midorikawa  ബ്രെയിന്‍ മാന്‍ എന്നറിയപെടുന്ന Ichiro Suzuki യെ കേസിലെ മുഖ്യ പ്രതിയായി കണ്ടെത്തുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ഇയാളുടെ അസ്വഭാവികമായ പെരുമ്മാറ്റത്തെ തുടര്‍ന്ന്‍ പ്രതിക്ക് മാനസികപ്രശ്നങ്ങള്‍ ഉണ്ടോ എന്ന്‍ എന്നറിയാന്‍ വൈദ്യപരിശോധനക്ക് വിധേയനാക്കുന്നു. വൈദ്യപരിശോധനയില്‍ അപാര ബുദ്ധിശക്തിയുള്ള ഇയാളില്‍ മനുഷ്യരില്‍ കാണുന്ന യാതൊരുവിധ വൈകാരിക ഭാവങ്ങളൊന്നും തന്നെയില്ല  എന്ന്‍ കണ്ടെത്തുന്നു.  ഇയാള്‍ തന്നെയാണോ യഥാര്‍ത്ഥത്തില്‍ സ്ഫോടനങ്ങളുടെ പിന്നിലെ കുറ്റകാരന്‍ എന്നു സംശയിക്കുന്ന ന്യുറോ സര്‍ജനായ Mariko Washiya അയാളുടെ ഭൂതകാലം തേടി യാത്ര തുടങ്ങുന്നു... Ichiro Suzuki യുമായി ബന്ധപെട്ട എന്തൊക്കെ രഹസ്യങ്ങളാകും ഇനി മറനീക്കി പുറത്തു വരിക ?യഥാര്‍ത്ഥ കുറ്റവാളി ഇയാള്‍ തന്നെയാണോ ?

Shudô Urio യുടെ രണ്ടായിരത്തില്‍ ഇതേ പേരില്‍ പ്രസിദ്ധീകരിച്ച നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. ഒരു നല്ല മിസ്‌റ്റെറി ചിത്രമായി തുടങ്ങിയ ചിത്രം പുരോഗമിച്ചു ശരാശരിക്കു മുകളില്‍ നില്‍കുന്ന ഒരു  ത്രില്ലെര്‍ ചിത്രമായി മാറുകയായിരുന്നു. തുടക്കത്തില്‍ നിറഞ്ഞു നിന്ന നിഗൂഢത പുറത്തേക്ക് വന്നപ്പോള്‍ ചിത്രത്തിന്‍റെ മൊത്തത്തിലുള്ള സുഖം അല്‍പം നഷ്ടപെട്ടെങ്കിലും  പിന്നീടു നല്ലൊരു ത്രില്ലെര്‍ ചിത്രമായിമാറുകയായിരുന്നു. അവസാനത്തിലേക്ക് അടുത്തപ്പോള്‍ നാടകീയമായ രംഗങ്ങള്‍ ഏറി വന്നെങ്കിലും ക്ലൈമാക്സിന് ആ കുറവുകളെല്ലാം നികത്താന്‍ സാധിച്ചു.

വികാരങ്ങളൊന്നും തിരിച്ചറിയാന്‍ കഴിയാത്ത മനുഷ്യനായി Tôma Ikuta മോശമല്ലാത്ത പ്രകടനം തന്നെ കാഴ്ച്ചവെച്ചിട്ടുണ്ട്. എങ്കിലും കുറേകൂടി മികച്ചു നിന്നത് ന്യുറോ സര്‍ജനായ Mariko Washiya യെ അവതരിപ്പിച്ച Yasuko Matsuyuki ആയിരുന്നു. അതുപോലെ അന്വേഷണോധ്യോഗസ്ഥനായ Midorikawa ആയി Yôsuke Eguchi യും നന്നായിരുന്നു, എന്നാല്‍ മറ്റുരണ്ടുപേരെയും അപേക്ഷിച്ച് ഈ കഥാപാത്രത്തിന്‍റെ തീവ്രത വളരെ കുറവായിരുന്നു.

മൊത്തത്തില്‍ ശരാശരിക്കു മുകളില്‍ നില്‍ക്കുന്നൊരു ജാപ്പനീസ് മിസ്‌റ്റെറി ത്രില്ലെര്‍.

No comments:

Post a Comment