Sunday 27 July 2014

41.2 States

2 States (2014).




Language: Hindi
Genre: Romantic-Comedy
Director: Abhishek Varman
Writers: Chetan Bhagat, Abhishek Varman
Stars: Arjun Kapoor, Alia Bhatt, Amrita Singh

ചേതന്‍ ബഗത്തിന്റെ ഏറ്റവും മികച്ച നോവലുകളില്‍ മുന്നില്‍ നില്‍ക്കുന്ന 2 സ്റ്റേറ്റ്സിന്‍റെ ചലച്ചിത്രാവിഷ്കാരം വരുന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ കാതിരികുകയായിരുന്നു ഈ ചിത്രത്തിനായി തിയറ്ററില്‍ നിന്നും തന്നെ കാണണം എന്നുറപ്പിച്ചിരുന്ന ചിത്രമായിരുന്നു ഇത് എന്നാല്‍ ചിത്രം തിയറ്ററില്‍ നിന്നും കണ്ട സുഹ്രത്തുക്കളില്‍ നിന്നും ലഭിച്ച മോശം അഭിപ്രായങ്ങളെ തുടര്‍ന്ന്‍ അത് വേണ്ടെന്നു വെക്കുകയായിരുന്നു.

സാംസ്കാരികമായി വളരെയേറെ വൈരുധ്യമുള്ള കൃഷിന്റെയും അനന്യയുടെയും പ്രണയമാണ് ചിത്രം പറയുന്നത്..... അഹമ്മദാബാദ് IIM കോളേജില്‍ വെച്ച് പ്രണയത്തിലായ ഇവര്‍ പഠനശേഷം വിവാഹിതരാവാന്‍ തീരുമാനിക്കുന്നിടത്ത് നിന്നും പ്രശ്നങ്ങള്‍ തുടങ്ങുകയായി. ഇന്ത്യയുടെ വിവിധ സംസ്ഥാന്നങ്ങളില്‍ നിന്നുമുള്ളവരാണ് ഇരുവരും. ഡല്‍ഹിയില്‍ നിന്നുമുള്ള നോര്‍ത്തിഇന്ത്യന്‍ പഞ്ചാബി കുടുംബത്തില്‍ നിന്നുമാണ് കൃഷ്‌ വരുന്നത്, ചെന്നൈയിലെ തമിഴ് ബ്രാഹ്മണ കുടുംബത്തിലെ അംഗമാണ് അനന്യ. മാതാപിതാക്കളുടെ സമ്മതത്തോടെ തങ്ങളുടെ വിവാഹം നടക്കണമെന്നു ഇവര്‍ ആഗ്രഹിക്കുന്നു എന്നാല്‍ വിവിധ സംസ്കാരങ്ങള്‍ തമ്മിലുള്ള ഇരുവരുടെയും മാതാപിതാക്കള്‍ പരസ്പരം കണ്ടുമുട്ടുന്നതോടെ കാര്യങ്ങള്‍ എല്ലാം തലകീഴായി മറിയുന്നു. പിന്നീടു ഇരു കുടുംബങ്ങളുടെയും സംമ്മതത്തിനായുള്ള  ഇവരുടെ ശ്രമങ്ങളാണ് ചിത്രം പറയുന്നത്.

2 സ്റ്റേറ്റ്സ് എന്ന നോവലിന്റെ വലിയൊരു ആരാധകനാണ് ഞാന്‍ അത് കൊണ്ട് തന്നെ നോവലിനോട് എത്രമാത്രം ചിത്രത്തിനു നീതി പുലര്‍ത്താനായി എന്ന്‍ ചോദിച്ചാല്‍ ഞാന്‍ പൂര്‍ണമായും നിരാശനായി എന്ന്‍ പറയേണ്ടി വരും. ഒരു മികച്ച നോവല്‍ സിനിമയാക്കുമ്പോള്‍ സംഭവിക്കാവുന്ന പ്രശ്നങ്ങള്‍ തന്നെയാണ് ഈ ചിത്രത്തിലും സംഭവിച്ചിട്ടുള്ളത് 3 മണിക്കൂറില്‍ നോവല്‍ നല്‍കിയ അനുഭവം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണ് മികച്ച പല സന്ദര്‍ഭങ്ങളും ഒഴിവാക്കേണ്ടി വരും. ഉദാഹരണത്തിനു കൃഷിനെ അനന്യയുടെ അച്ഛന്‍ മുണ്ടുടുപ്പിക്കുന്ന ഒരു രംഗമുണ്ട് നോവലില്‍ പ്രേക്ഷകനില്‍ നന്നായി ചിരിഉണര്‍ത്തുന്ന രംഗമാണിത്, ഈ രംഗം ചിത്രീകരികുക
 കൂടി ചെയ്തതായിരുന്നു എന്നാല്‍ അവസാന നിമിഷം അവര്‍ അത് ഒഴിവാക്കുകയായിരുന്നു. ഇങ്ങനെ പല മനോഹര രംഗങ്ങളും ചിത്രത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. സമയപരിധി തന്നെയാണ് അണിയറപ്രവര്‍ത്തകരെ ഇതിനു പ്രേരിപ്പിച്ചത്.

അതെ സമയം നോവലിനെ മാറ്റിനിര്‍ത്തി ഒരു ബോളിവുഡ് റൊമാന്റിക്‌ കോമഡി ആയി ഈ ചിത്രത്തെ സമീപിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ വെത്യസ്ഥമാണ്, വെത്യസ്ഥ സംസ്കാരങ്ങളില്‍ നിന്നും വന്നു പ്രണയത്തിലായവരുടെ കഥകള്‍ ഇതിനു മുന്‍പും നമുക്ക് മുന്‍പില്‍ എത്തിയിട്ടുണ്ട് കമലിന്‍റെ ഏക്‌ ദുജെ കെ ലിയെ, അരവിന്ദ് സ്വാമിയുടെ ബോംബെ തുടങ്ങിയ ചിത്രങ്ങളെല്ലാം ഈ വിഷയം മുന്‍പ് കൈകാര്യം ചെയ്തവയാണ്. അവയെല്ലാം പ്രേക്ഷകന്‍റെ മനസ്സു കീഴടക്കിയ ചിത്രങ്ങളുമാണ് ആ ഗണത്തിലേക്ക് തന്നെ നമുക്ക് 2 സ്റ്റേറ്റ്സിനെയും ഉള്‍പെടുത്താവുന്നതാണ്. ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന ഒരു റൊമാന്റിക്‌ കോമഡി ചിത്രം തന്നെയാണിത്. 

 Abhishek Varman ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 2 സ്റ്റേറ്റ്സ് അങ്ങനെ നോക്കുമ്പോള്‍ വളരെ നല്ല രീതിയില്‍ തന്നെ അദ്ദേഹം ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുണ്ട്. മൂന്നര മണിക്കൂര്‍വരെ ദൈര്‍ഖ്യമുള്ള പ്രണയകാവ്യങ്ങള്‍ ബോക്സ്‌ഓഫീസില്‍ ചരിത്രം സൃഷ്‌ടിച്ച ബോളിവുഡില്‍ 2 സ്റ്റേറ്റ്സ് പോലെയൊരു നോവലിനെ സിനിമയാക്കുമ്പോള്‍ അത് രണ്ടരമണിക്കൂറില്‍ ഒതുക്കിയതിനോട് മാത്രം എനിക്ക് യോജിക്കാനാവുന്നില്ല. (നോവലിലെ പല രംഗങ്ങളും സ്ക്രീനില്‍ കാണാനുള്ള എന്‍റെ ആഗ്രഹമാകാം ഇങ്ങനെ എന്നെ തോന്നിപ്പിച്ചത്).

Shankar–Ehsaan–Loy എന്നി ത്രിമൂര്‍ത്തികള്‍ അണിയിച്ചൊരുക്കിയ ഗാനങ്ങളില്‍ അല്പമെങ്കിലും ഇഷ്ടം തോന്നിയത് ആദ്യ ഗാനമായ "Locha-E-Ulfat"  ത്തിനോട് മാത്രമാണ്.

പ്രകടനങ്ങളുടെ കാര്യത്തില്‍ അര്‍ജുന്‍ കപൂര്‍ ആലിയ ഭട്ട് എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി എന്നാല്‍ ഇവരെക്കാളും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നത് കൃഷിന്റെ അമ്മ വേഷം ചെയ്ത അമൃത സിംഗാണ്. രേവതി  ശിവകുമാര്‍, റോണിത് എന്നിവരും നന്നായിരുന്നു.

ചുരുക്കത്തില്‍ നോവല്‍ വായിക്കാത്ത ഒരാളാണ് നിങ്ങള്‍ എങ്കില്‍ ഈ ചിത്രം നിങ്ങള്‍ക്ക് വളരെയധികം ഇഷ്ടപെടും എന്നതില്‍ തര്‍ക്കമില്ല മറിച്ചു നോവലിനെ മനസ്സില്‍ വെച്ചുകൊണ്ടു ചിത്രത്തെ സമീപിക്കുകയാണെങ്കില്‍ നിരാശയാവാം നിങ്ങള്‍ക്ക് ലഭിക്കുക.                                                  

No comments:

Post a Comment