Rust and Bone (2012) : വാക്കുകളില്ല ഈ ചിത്രത്തെ വര്‍ണിക്കാന്‍.
Genre: Drama, Romance
Language: French
Director: Jacques Audiard
Writers: Jacques Audiard, Thomas Bidegain,
Stars: Marion Cotillard, Matthias Schoenaerts, Armand Verdure
വൈകല്യങ്ങളില്ലാത്ത മനുഷ്യര്‍ വളരെ ചുരുക്കമാണ് ചിലര്‍ക്ക് ശാരീരികമാവം മറ്റുചിലര്‍ക്ക് മാനസികമായിട്ടാവം, എന്നാല്‍ ആ വൈകല്യങ്ങള്‍ എല്ലാം അതിജീവിച്ച് മുന്‍പോട്ടു പോകുമ്പോഴാണല്ലോ നമ്മുടെ ജീവിതം പൂര്‍ണമാവുന്നത്, ഇതിനു നമുക്ക് കരുത്തുപകരുന്നതാവട്ടെ നമ്മുടെ സ്വപ്നങ്ങളും .
യഥാര്‍ത്ഥത്തില്‍ നമ്മുടെ സ്വപ്‌നങ്ങള്‍ തന്നെയല്ലെ നമ്മെ മുന്‍പോട്ടു കൊണ്ടു പോകുനത് ? എന്നാല്‍ മുന്‍പേ പറഞ്ഞ വൈകല്യങ്ങള്‍ പലപ്പോഴും ആ സ്വപ്‌നങ്ങള്‍ സാക്ഷല്‍കരിക്കുന്നതിനു നമുക്ക് വിലങ്ങുതടിയാവാറുമുണ്ട്, അങ്ങനെയുള്ള രണ്ടു മനുഷ്യരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.
മകന്‍റെ പൂര്‍ണഉത്തരവാതിത്തം തന്‍റെ കയ്യില്‍ വന്നതിനെത്തുടര്‍ന്ന് ബെല്‍ജിയം ഉപേക്ഷിച് Alain Antibesല്‍ ഉള്ള തന്‍റെ സഹോദരിയുടെയും കുടുംബത്തിന്‍റെയും കൂടെ പുതിയൊരു ജീവിതം തുടങ്ങുന്നു. അപകടകാരിയായ തിമിംഗലങ്ങളുടെ പരിശീലിപ്പിക്കുന്നതിനിടയില്‍ ഇരു കാലുകളും നഷ്ടപ്പെട്ട സ്റ്റേഫനിയുമായി അയാള്‍ അടുക്കുന്നു. കാലുകിളില്ലാത്ത അവളോട് എന്തെങ്കിലും സഹായം വേണോ എന്ന്‍ ചോദിക്കുന്നിടത്ത് തന്‍റെ കൂടെ നീന്താന്‍ വരുന്നോ എന്നാണ് അവന്‍ ചോദിച്ചത്, ഒട്ടും തന്‍റെ വികാരദീനനകാതെയുള്ള അവന്‍റെ ആ പെരുമാറ്റം അവള്‍ക്ക് കരുത്തു പകരുകയായിരുന്നു...അവരറിയാതെ തന്നെ ഇരുവരും പരസ്പരം താങ്ങായി മാറുകയായിരുന്നു.
അതിമനോഹരം എന്നല്ലാതെ മറ്റൊരു രീതിയിലും ഈ ചിത്രത്തെ വിശേഷിപ്പിക്കുവാന്‍ കഴിയില്ല. സ്വഭാവത്തില്‍ യാതൊരു സാമ്യതകളും ഇല്ലാത്ത രണ്ടു മനുഷ്യര്‍ തമ്മിലുള്ള ബന്ധം വളരെ മനോഹരമായി സംവിധായകന്‍ വരച്ചുകാട്ടുന്നു. ഓരോ കഥാപാത്രത്തെയും പതുക്കെപ്പതുക്കെ ഉയര്‍ത്തികൊണ്ടു വരികയായിരുന്നു അദ്ദേഹം. അത് പൂര്‍ണമായും വിജയിച്ചു എന്നതിന് തെളിവാണ് കാനന്‍സ് ഫിലിം ഫെസ്ടിവലില്‍ നിന്നും ലഭിച്ച പത്തു മിനുട്ട് നീണ്ട Standing Ovationഉം വാരികൂട്ടിയ അവാര്‍ഡുകളും.
അഭിനയത്തിന്‍റെ കാര്യത്തില്‍ Marion Cotillard, Matthias Schoenaerts ഇരുവരും നന്നായിരുന്നു, എങ്കിലും Marion Cotillard ശെരിക്കും ഞെട്ടിച്ചു കളഞ്ഞു അവരുടെ ഓരോ നോട്ടത്തിനുമുണ്ടായിരുന്നു ഓരോ അര്‍ഥങ്ങള്‍ ഇതിനു മുന്‍പ് കണ്ട ഇവരുടെ രണ്ടു ചിത്രങ്ങളിലെയും അഭിനയം എന്നെ ആകര്‍ഷിച്ചിരുന്നു എന്നാല്‍ ഈ ചിത്രത്തിലെ പ്രകടനം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു.
തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളില്‍ ഒന്ന്‍ തന്നെയാണിത്.
No comments:
Post a Comment