The Breakfast Club (1985) : ഇനിമുതല്‍ ഞാന്‍ ഏറ്റവും അധികം ഇഷ്ടപെടുന്ന കമിംഗ് ഓഫ് എജ് മൂവി.
Language: English
Genre: Coming Of Age
Director: John Hughes
Writer: John Hughes
Stars: Paul Gleason, Anthony Michael Hall, Judd Nelson, Molly Ringwald, Ally Sheedy
നമ്മുടെ ഒക്കെ വളര്‍ച്ചയുടെ സുപ്രധാനമായ ഒരു കാലഖട്ടമാണല്ലോ കൗമാരകാലം, നേര്‍വഴിക്ക് നയിചില്ലെങ്കില്‍ നാം വഴിതെറ്റി പോകും എന്നു മാതാപിതാക്കളും അദ്ധ്യാപകരും ഒരുപോലെ കരുതുന്ന കാലം. അതുകൊണ്ട് തന്നെ ഈ പ്രായത്തിലെ കുട്ടികളെ ആസ്പതമാക്കി ഒരുപാട് ചിത്രങ്ങള്‍ വന്നിട്ടുണ്ട്, അവയെല്ലാം നാം കമിംഗ് ഓഫ് എജ് മൂവിസ് എന്ന പേരില്‍ വിളിച്ചു. അതിലെല്ലാം കൂടുതലായും കാണുന്നത് ഒരേ ഇതിവൃത്തം തന്നെയാവും ആദ്യം വഴി തെറ്റി നടക്കുന്നു പിന്നീടു നേര്‍വഴിക്ക് വന്നു അല്ലൊരു ജീവിതം നയിക്കുന്നു എന്നാല്‍ ഈ ചിത്രം അവയില്‍ നിന്നും വെത്യസ്തമാണ് ഒരു ദിവസം മുഴുവന്‍ ഒരുമിച്ചു ചിലവഴിക്കേണ്ടി വന്ന അഞ്ചു കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്.
Brian, Andrew, Allison, Claire, John. പരസ്പരം യാതൊരുവിധ സാമ്യതകളും ഇല്ലാത്ത അഞ്ചു ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍, ഒരു ശനിയാഴ്ച മുഴുവനും സ്കൂള്‍ ലൈബ്രറിയില്‍ detention (ദുര്‍ഗ്ഗുണപരിഹാര പാഠശാല എന്നും പറയാം) ചിലവിടേണ്ടി വരുന്നു. രാവിലെ ഏഴുമണിക്ക് അവിടെ വെച്ച് അവര്‍ക്ക് പരസ്പരം പങ്കുവയ്ക്കാന്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നാല്‍ വൈകുനേരം നാലുമണിയോടെ അവര്‍ തങ്ങളുടെ ഹൃദയങ്ങള്‍ പരസ്പരം കൈമാറി ഉറ്റ സുഹൃത്തുക്കള്‍ ആയി തീര്‍ന്നിരുന്നു. പുറം ലോകത്തിന് അവര്‍ ഒരു ബുദ്ധിമാനും, ഒരു കായികാഭ്യാസിയും, ഒരു ഗുണവുമില്ലാത്തവളും, ഒരു രാജകുമാരിയും, ഒരു ക്രിമിനലും ഒക്കെ ആണ് എന്നാല്‍ പരസ്പരം അവര്‍ എപ്പോഴും ബ്രേക്ക്‌ഫാസ്റ്റ് ക്ലബ് ആയിരിക്കും.
എല്ലാവരും പറയാറുണ്ട് കൌമാരകാലത്തില്‍ മാതാപിതാക്കളും അദ്ധ്യാപകരും പറയുന്നതൊന്നും നമുക്ക് മനസിലാവില്ല എന്നു, അവരെ നാം മനസിലാക്കുന്നില്ല എന്നു, എന്നാല്‍ ഇവരെല്ലാം നമ്മളെ മനസിലാക്കുനുണ്ടോ ? അതോ അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നമ്മിലേക്ക് അടിചേല്‍പ്പികുകയാണോ അവര്‍ ചെയ്യുന്നത് ? യഥാര്‍ത്ഥത്തില്‍ ആര് ആരെയാണ് മനസിലാകാതെ പോകുന്നത് ? ആരാണ് ശെരി ? ഇതിനെ കുറിച്ചെല്ലാം ഈ ചിത്രം ചര്‍ച്ചചെയ്യുന്നുണ്ട്. അദ്ധ്യാപകര്‍ പറയുന്നത് എല്ലാം ശെരിയാണോ , നമ്മുടെ സ്കൂള്‍ ജീവിതത്തില്‍ നാം തന്നെ കണ്ടിരിക്കാം നമ്മുടെ അദ്ധ്യാപകരെക്കാളും നമ്മേ പഠിപ്പിക്കാന്‍ അര്‍ഹതയുള്ള അവിടുത്തെ താഴ്ന്ന ശ്രേണിയിലെ ജോലിക്കാരില്‍ ഒരാളെ, അങ്ങനെയൊരാളെ ഈ ചിത്രത്തില്‍ നമുക്ക് കാണാം.
ഈ ചിത്രം ഇറങ്ങിയത് എണ്‍പതുകളില്‍ ആണെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല കാരണം ഇതിലെ ഓരോ കഥാപാത്രത്തെയും അത് വിദ്യാര്‍ഥികള്‍ ആയാലും അദ്ധ്യാപകര്‍ ആയാലും മാതാപിതാക്കള്‍ ആയാലും ഇവരെയെല്ലാം ഇന്നത്തെ നമ്മുടെ സമൂഹത്തിലും നമുക്ക് കാണാന്‍ സാധിക്കും.
ചിത്രത്തിന്‍റെ തുടക്കത്തില്‍ കാണുന്നവരല്ല ചിത്രം അവസാനിക്കുമ്പോള്‍ നാം കാണുന്ന കഥാപാത്രങ്ങള്‍ ഓരോരുത്തരും വളരെയധികം മാറിയിരിക്കുന്നു ആ മാറ്റങ്ങളൊക്കെ വളരെ നന്നായി തന്നെ സംവിധായകന്‍ നമുക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയത്തിന്‍റെ കാര്യത്തില്‍ എല്ലാവരും നന്നായിരുന്നു എങ്കിലും ഒരുപടി മുന്നില്‍ നിന്നത് ജോണിനെ അവതരിപ്പിച്ച Judd Nelson ആയിരുന്നു.
ഈ ചിത്രം കാണുന്നതിനു മുന്‍പ് വരെ ഏറ്റവും ഇഷ്ടപെട്ട കമിംഗ് ഓഫ് എജ് മൂവി ഏതെന്ന്‍ ചോദിച്ചാല്‍ എന്‍റെ ഉത്തരം The Perks of Being a Wallflower എന്നായിരുന്നു എന്നാല്‍ ഇനിമുതല്‍ അത് The Breakfast Club ആയിരിക്കും. |
No comments:
Post a Comment