Like Father, Like Son (2013) : ആറു വര്‍ഷം തന്‍റെതെന്നു കരുതി വളര്‍ത്തിയ മകനെയോ, അതോ സ്വന്തം ചോരയില്‍ പിറന്ന മകനെയോ, ആരെയാകും നിങ്ങള്‍ സ്വീകരിക്കുക്ക ?
Language: Japanese
Genre: Drama
Director: Hirokazu Koreeda
Writer: Hirokazu Koreeda
Stars: Masaharu Fukuyama, Machiko Ono, Yôko Maki, Keita Ninomiya
മകനെയോരുപ്പാട് സ്നേഹിക്കുന്ന അച്ഛന്റെ കഥകള്‍ നമ്മുടെ വെള്ളിത്തിരയില്‍ ഒരുപ്പാട് വന്നുപോയിട്ടുണ്ട്. അതില്‍ പപ്പയുടെ സ്വന്തം അപ്പുസും സൂര്യഗായത്രിയും നമുക്കെന്നും പ്രിയപ്പെട്ടവയാണ് ഇതില്‍ മകന്‍റെയൊപ്പം ഒട്ടും തന്നെ സമയം ചിലവിടാന്‍ സാധിക്കാത്ത ഒരച്ഛനെയും മകനോടൊപ്പം ഒരുപ്പാട് സമയം ചിലവിടുന്ന മറ്റോരച്ഛനെയും നമുക്ക് കാണാം ഈ രണ്ടച്ഛന്‍മാരെയും ഒരുമിച്ച് നമുക്ക് ഈ ചിത്രത്തില്‍ കാണാം.
Ryota ഇന്നനുഭവിക്കുന്ന സന്തോഷവും സുഖസൌകര്യങ്ങളുമെല്ലാം അയാളുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണ്. അതുകൊണ്ടുതന്നെ തന്‍റെ ഈ ജീവിതം തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് അയാള്‍ ഉറച്ചു വിശ്വസിക്കുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ആശുപത്രിയില്‍ നിന്നും Ryotaയേയും അയാളുടെ ഭാര്യ Midori യേയും തേടി ഒരു ഫോണ്‍ കാള്‍ എത്തുന്നു.ആറു വയസുള്ള അവരുടെ മകന്‍ Keita യഥാര്‍ത്ഥത്തില്‍ അവരുടെ മകനല്ലെന്നും ആശുപത്രിജീവനക്കാര്‍ക്ക് കുഞ്ഞിനെ മാറിപോയി എന്നും അവര്‍ അറിയുന്നു. തന്‍റെ ഇത്രയും കാലത്തേ ജീവിതം തലകീഴായി മറിക്കുന്ന ഒരു തീരുമാനമെടുക്കാന്‍ നിര്‍ബന്തിധനാവുകയാണയാള്‍. തന്‍റെ മകനല്ലെന്നുഅറിഞ്ഞിട്ടും അവനോടുള്ള സ്നേഹത്തില്‍ ഒരു കുറവുമില്ലാതെ അവനെ പരിപാലിക്കുന്ന Midori യെയും തന്‍റെ സ്വന്തം മകനെ കഴിഞ്ഞാറുക്കൊല്ലം വളര്‍ത്തിയ പരുക്കരും അതുപോലെ സ്നേഹനിധിയായ കുടുംബത്തെയും കാണുമ്പോള്‍ ആ മനുഷ്യന്‍ സ്വയം ചോദിച്ചുപോവുകയാണ് ഇത്രയും നാള്‍ താനൊരു നല്ല അച്ചനായിരുന്നോ ?
മക്കളെ പരസ്പരം കൈമാറാണോ വേണ്ടയോ എന്നറിയാതെ പകച്ചുനില്‍ക്കുന്ന രണ്ടു രക്ഷിതാക്കളുടെ മനോവേദന അത് കാണുന്ന നമ്മിലെക്കും എത്തിക്കാന്‍ ഈ ചിത്രത്തിനു സാധിക്കുന്നു. അതേസമയം തന്നെ ഒന്നുമറിയാത്ത അവരുടെ മക്കളുടെ മനോവിചാരങ്ങളിലെക്കും നമ്മെ കൊണ്ടുപോകാന്‍ ചിത്രത്തിനാവുന്നു.
ഒരു നല്ല രക്ഷിതാവ് എങ്ങനെയായിരിക്കണം എന്നതിനെപറ്റി ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായങ്ങളുണ്ട്. ചിലര്‍ കൂട്ടിലടച്ച കിളിയെപോലെ മക്കളെ വളര്‍ത്തുമ്പോള്‍ മറ്റു ചിലര്‍ തങ്ങളുടെ മക്കളെ പറന്നുയരാന്‍ അനുവദിക്കുന്നു. ഇതിലേതാണ് അവര്‍ക്ക് ഏറ്റവും അനുയോജ്യം ? സംങ്കിര്‍ണ്ണമായ കഥാഗതിയിലൂടെ ചിത്രം മുന്‍പോട്ടു പോവുന്നതിനിടയില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും നമുക്ക് ലഭിക്കുന്നു, എന്നത് ചിത്രത്തിന്‍റെ മേന്മകളില്‍ ഒന്നാണ്.
തന്‍റെ കരിയറിലുടനീളം മികച്ച കുടുംബ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകന്‍ Hirokazu Koreeda ഈ പ്രാവശ്യവും മികച്ചൊരു ചിത്രവുമായിതന്നെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. സാധാരണ ഇത്തരം ചിത്രങ്ങള്‍ വികാരപരമായ ഒരുപ്പാട് ക്ലിഷെ രംഗങ്ങള്‍ കൊണ്ട് നിറയാറാണു പതിവ് എന്നാല്‍ അത്തരം രംഗങ്ങള്‍ ഒഴിവാക്കുവാന്‍ ഇവിടെ സംവിധായകന് സാധിച്ചിരിക്കുന്നു.ഒരേ സമയം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കണ്ണീരലിയിക്കുകയും ചെയ്യുന്ന ഒരു മികച്ച ചിത്രമാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുള്ളത്.
അഭിനയത്തിന്‍റെ കാര്യത്തില്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ മികച്ചു നിന്നു എങ്കിലും ചിത്രമാവസനികുമ്പോള്‍ നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നത് Masaharu Fukuyama യും Keita Ninomiya യും അവതരിപ്പിച്ച Ryota യും മകന്‍ Keitaയുമാണ്.
കാനന്‍സ് ഫിലിം ഫെസ്റ്റിവല്‍ റ്റൊരോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവല്‍ തുടങ്ങി നിരവധി വേദികളില്‍ പ്രദര്‍ശിപ്പിക്കുകയും അവിടെ നിന്നെല്ലാം മികച്ചഭിപ്രായങ്ങളും അവാര്‍ഡുകളും ഈ ചിത്രം നേടി.
കുട്ടികളെ പ്രധാനകഥാപാത്രങ്ങളാക്കി വരുന്ന ഇത്തരം കുടുംബ ചിത്രങ്ങളുടെ ആരാധകനാണ് നിങ്ങളെങ്കില്‍ ഈ ചിത്രം കാണാതെ പോവരുത്.
No comments:
Post a Comment