Abhiyum Naanum (2008) : ഒരുപ്പാട് വൈകി ഈ മനോഹര ചിത്രം കാണാന്‍.
Language: Tamil
Genre: Drama
Director: Radha Mohan
Writers: Radha Mohan
Stars: Prakash Raj, Trisha Krishnan, Aishwarya
മക്കള്‍ എത്ര വലുതായാലും മാതാപിതാക്കള്‍ക്ക് എന്നും അവര്‍ കുട്ടികളാണ്. അവരുടെ ബാല്യവും കൌമാരവുമെല്ലാം അവരെക്കാള്‍ നന്നായി ഓര്‍തിരിക്കുന്നതും മാതാപിതാക്കള്‍ തന്നെ. മാതാപിതാക്കളുടെ ചിറകിനടിയില്‍ നിന്നും പുറത്തു വന്നു അവര്‍ പറന്നുയര്‍ന്ന്‍ തങ്ങളുടെതായ പുതിയൊരു ജീവിതത്തിലേക്ക് കടകുമ്പോള്‍ അത് പൂര്‍ണമായും ഉള്‍കൊള്ളാന്‍ ചില അച്ഛനമ്മമാര്‍ക്ക് സാധിച്ചെന്നു വരില്ല, ഒരു നിമിഷ നേരത്തേക്ക് പോലും മക്കളെ പിരിയുക എന്നത് അത്ര വേദനാജനകമായ കാര്യമാണ് അവര്‍ക്ക്. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്ന ചിത്രങ്ങള്‍ ഒരുപ്പാട് ഇതിനു മുന്‍പും കണ്ടിട്ടുണ്ട് അവയില്‍ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ച രണ്ടു ചിത്രങ്ങളായിരുന്നു മിറാക്കിള്‍ ഇന്‍ സെല്‍ നമ്പര്‍ 7 എന്ന കൊറിയന്‍ ചിത്രവും, തമിഴ് ചിത്രം ദൈവതിരുമകളും ആ കൂട്ടത്തിലേക്ക് ഇപ്പോള്‍ ഏതാ മറ്റൊന്ന് കൂടെ.
പാര്‍ക്കിലൂടെയുള്ള നടത്തത്തിനിടയില്‍ തന്‍റെ മകളോടൊപ്പം കളിക്കുന്ന സുധാകറില്‍ രഘുറാമിന്റെ കണ്ണുകള്‍ ഉടക്കുന്നു. തന്നെ തന്നെയായിരുന്നു അയാള്‍ സുധാകറില്‍ കണ്ടത്. അവര്‍ പരസ്പരം സംസാരിക്കാന്‍ തുടങ്ങുന്നു. തന്‍റെ ഏക മകള്‍ അഭിയോടുള്ള തന്‍റെ അടുപ്പത്തെ പറ്റി രഘുറാം അയാളോട് പറയുന്നു. അവള്‍ ജനിച്ചതും ആദ്യമായി സ്കൂളില്‍ പോയതുമെല്ലാം ഇന്നലെ കഴിഞ്ഞപോലെ അയാളുടെ ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്നു. അവളുടെ വളര്‍ച്ചയുടെ ഓരോ വഴികളിലും അവളെ പിരിയേണ്ടി വന്നതും ഒടുവില്‍ അവളുടെ വിവാഹത്തെ ഉള്‍കൊള്ളുന്നതുമായിരുന്നു അയാള്‍ നേരിട്ട ഏറ്റവും വിഷമകട്ടങ്ങള്‍ എന്നയാള്‍ പറയുന്നു. താനും ഇതൊക്കെ നേരിടാന്‍ തയ്യാറായി ഇരിക്കണം എന്നും അയാള്‍ സുധാകറിനോട് പറയുന്നു. മകളെ ഒരുപ്പാട് സ്നേഹിച്ച ആ അച്ഛന്റെ കഥയാണ് ചിത്രം പിന്നീടു കാണിക്കുന്നത്.
അടുത്തൊന്നും മനസ്സിനെ ഇതുപോലെ സ്പര്‍ശിച്ച ഒരു ചിത്രമില്ല, നേരത്തെ തന്നെ ഈ ചിത്രം കാണാന്‍ സാധിചിലല്ലോ എന്ന ഒരു വിഷമം മാത്രമേയുള്ളൂ. ഈ ചിത്രത്തിലെ മകളെ ഒരുപ്പാട് സ്നേഹിക്കുന്ന രഘുറാമിനെ കണ്ടപ്പോള്‍ മനസ്സില്‍ നിറഞ്ഞു നിന്നത് ഇന്നെനോടൊപ്പം ഇല്ലാത്ത എന്‍റെ അച്ഛനെയായിരുന്നു, ഒരുതരത്തില്‍ രഘുറാം തന്നെയായിരുന്നു എന്‍റെ അച്ഛനും മഴയുള്ള ദിവസങ്ങളില്‍ സ്കൂളിലേക്ക് സൈക്കിളില്‍ എന്നെ വിടണ്ട പകരം ഓട്ടോറിക്ഷയില്‍ വിട്ടാല്‍ മതി എന്ന്‍ അമ്മയോട് ഫോണ്‍ ചെയ്തു പറയുന്ന അച്ഛന്‍ ഇന്നും എന്‍റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.
വളരെ മനോഹരമായി തന്നെയാണ് രാധാമോഹന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത് ആദ്യ രംഗം മുതല്‍ അവസാനം വരെ പ്രേക്ഷകനെ സ്ക്രീനിനു മുന്നില്‍ പിടിച്ചിരുത്താന്‍ അവര്‍ക്ക് സാധിച്ചു. പ്രേക്ഷകന്‍റെ മനസ്സിനെ ഒരു ചിത്രം സ്പര്‍ശിക്കുക എന്നത് തന്നെയാണ് ആ ചിത്രത്തിന്‍റെ ഏറ്റവും വലിയ വിജയം. അങ്ങനെയൊരു ചിത്രം അണിയിച്ചൊരുക്കിയതിനു രാധാമോഹനു നന്ദി.
പ്രീത ജയറാമിന്റെ ചായാഗ്രഹണം ഊട്ടിയുടെ മനോഹാരിത മുഴുവനും എടുത്ത് കാട്ടി.
പ്രകാശ്‌രാജ് ഏത് തരം കഥാപാത്രവും ഈ നടന്‍റെ കയ്യില്‍ ഭദ്രമാണ്. രഘുറാം എന്ന സ്നേഹസമ്പനനായ അച്ഛനായി അദ്ദേഹം ജീവിക്കുകയായിരുന്നു, ചിത്രത്തിലുടനീളം നിറഞ്ഞു നിന്നതും അദ്ദേഹം തന്നെ മറ്റെല്ലാവരുടെയും പ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ പ്രകടനത്തിന് മുന്നില്‍ മറഞ്ഞുപോയി. അമ്മയായി ഐശ്വര്യയും മകളായി തൃഷയും മെല്ലാം തിളങ്ങി എങ്കിലും ചിത്രമവസനികുമ്പോള്‍ മനസ്സില് തങ്ങി നില്‍ക്കുന്നത് പ്രകാശ്‌രാജ് തന്നെ.
അതുപോലെ വിദ്യസാഗറിന്റെ സംഗീതം ചിത്രത്തിലുടനീളം മികച്ചു നിന്നു, വാ വാ എന്‍ ദേവതയെ എന്ന ഗാനം ഇനി മുതല്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ടപെടുന്ന ഗാനങ്ങളുടെ ശ്രേണിയില്‍ മുന്‍പന്തിയില്‍ ഉണ്ടാകും.
No comments:
Post a Comment