Saturday 5 July 2014

28.Requiem for a Dream

Requiem for a Dream (2000) : അടുത്തൊന്നും ഇതുപോലെ ഹാങ്ങ്‌ ഓവര്‍ ഉണ്ടാക്കിയ ഒരു ചിത്രമില്ല.


Language: English
Genre; Psychological Drama
Director: Darren Aronofsky
Writers: Hubert Selby Jr, Hubert Selby Jr
Stars: Ellen Burstyn, Jared Leto, Jennifer Connelly

മയക്കുമരുന്ന് നമ്മുടെ ശരീരത്തെയും മനസ്സിനെയും എന്തിനു ആത്മാവിനെപ്പോലും തകര്‍ക്കാന്‍ കഴിവുള്ളവയാണ്‌. ഒരിക്കല്‍ അതിനു അടിമപ്പെട്ടുപോയാല്‍ പിന്നെ ഒരു തിരിച്ചു വരവ് അസാധ്യമാണ്. മയക്കുമരുന്നിനു അടിമപെട്ട നാല് മനുഷ്യര്‍, തകര്‍ന്ന്‍ പോയ അവരുടെ സ്വപ്‌നങ്ങള്‍. നിയന്ത്രണംവിട്ട് പുളയുന്ന നാലു ജീവനുകളെയാണ് നാം കാണുന്നത്. മയക്കുമരുന്നിനു അടിമപ്പെട്ടവര്‍ എത്തിച്ചേരുന്ന ഏറ്റവും ഭീകരവും വികൃതവുമായ അവസ്ഥക്കാണ്‌ നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്.

രണ്ടു തവണ ആയിട്ടാണ് ഞാന്‍ ഈ ചിത്രം കണ്ടു തീര്‍ത്തത് ആദ്യം 1 മണിക്കൂര്‍ കണ്ടു കഴിഞ്ഞപ്പോഴേക്കും ശെരിക്കും മടുത്തുപോയി എന്നു തന്നെ പറയാം അത്ര അസ്വസ്ഥമാരുന്നു ചിത്രം അവതരിപ്പിച്ച രീതി പിന്നീടു മറ്റൊരു ചിത്രം കണ്ടാണ്‌ ആ ക്ഷീണം മാറ്റിയത്. ബാക്കി നാല്‍പ്പതു മിനുട്ട് പിന്നീടു കണ്ടു തീര്‍ത്തു. കഥാഗതി വളരെ ലളിലതമാണ് നാലു മനുഷ്യര്‍ മയക്കുമരുന്നിനു അടിമയാവുന്നു അത് അവരെ എവിടെ കൊണ്ടെത്തിക്കുന്നു എന്നു കാണിക്കുന്നു എന്നാല്‍ അത് അവതരിപ്പിച്ച രീതി ശെരിക്കും ഞെട്ടിച്ചു കളഞ്ഞു. അടിമപ്പെട്ടതിനു ശേഷമുള്ള ഓരോരുത്തരുടെയും മതിഭ്രമവും വിഭ്രാന്തിയുമൊക്കെ നമ്മളെയും അസ്വസ്ഥമാക്കും എന്നത് തീര്‍ച്ച.

Darren Aronofsky യുടെ സംവിധാനം ഏറെ പ്രശംസ അര്‍ഹിക്കുനുണ്ട്, സ്പ്ളിറ്റ് സ്ക്രീന്‍ ഉപയോഗിച്ചതൊക്കെ വളരെ നന്നായിരിക്കുന്നു.അഭിനയത്തിന്‍റെ കാര്യത്തില്‍, Ellen Burstyn, Jared Leto, Jennifer Connelly, Marlon Wayans. എല്ലാവരും ഒന്നിനൊന്ന്‍ മികച്ചുനില്‍ക്കുന്നുണ്ടായിരുന്നു എങ്കിലും എടുത്ത് പറയേണ്ടത് Ellen Burstyn യുടെ പ്രകടനം തന്നെയാണ് , മികച്ച അഭിനയത്രിക്കുള്ള ഓസ്കാര്‍ അവാര്‍ഡിനും അവര്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു.

എല്ലാവര്‍ക്കും ഈ ചിത്രം ഉള്‍കൊള്ളാന്‍ ആകണമെന്നില്ല എന്നാല്‍ കഴിയുമെങ്കില്‍ ഒരു തവണ ഒന്ന് കണ്ടു നോക്കു, അപ്പോള്‍ അറിയാം ഇതു നല്‍കുന്ന പ്രതീതി.

No comments:

Post a Comment