Monday 25 August 2014

51.Munnariyippu

മുന്നറിയിപ്പ് (2014) : മനസ്സിനെ വല്ലാതെ വേട്ടയാടുന്ന സി. ക്കെ. രാഘവനും അയാളുടെ ആശയങ്ങളും.
 

Language: Malayalam
Genre: Suspense Thriller
Director: Venu
Writers: Unni R, Venu
Stars: Mammootty, Aparna Gopinath

ട്രൈലെര്‍ തന്ന ഒരു ചെറിയ പ്രതീക്ഷയല്ലാതെ മറ്റൊന്നും തന്നെ ഈ ചിത്രത്തില്‍ എനിക്കുണ്ടായിരുന്നില്ല ആദ്യ ദിവസം ആദ്യം ലഭിച്ച ശരാശരി അല്ലെങ്കില്‍ ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന ഒരു ചിത്രമെന്ന് അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍ ഇക്ക വീണ്ടും നിരാശപ്പെടുതിയോ എന്ന്‍ കരുതി എന്നാല്‍ അദ്യധിനം വൈകുനെരത്തോടെ ലഭിക്കാന്‍ തുടങ്ങിയ മികച്ച അഭിപ്രായങ്ങള്‍ തീരെ വൈയ്യാഞ്ഞിട്ടു കൂടി എന്നെ തിയ്യറ്ററിലെക്ക് എത്തിക്കുകയായിരുന്നു.

അഞ്ജലി ഒരു ഫ്രീ ലാന്‍സ് ജേർണലിസ്റ്റ് ആണ്. പണത്തിനു മുന്നില്‍ മാധ്യമ ധര്‍മങ്ങള്‍ക്ക് യാതൊരുവിധ സ്ഥാനവും കല്‍പ്പിക്കാത്ത ഇന്നത്തെ മാധ്യമ സമൂഹത്തിന്‍റെ പ്രതിനിധിയാണവള്‍. ഒരിക്കല്‍ ജയില്‍ സൂപ്രണ്ടിനു വേണ്ടി ആത്മകഥയെഴുതാന്‍ അവള്‍ക്കൊരവസരം ലഭിക്കുന്നു പകരക്കാരിയായി ആണെങ്കിലും പണം ലഭിക്കുന്നതിനാല്‍ അവള്‍ ആ ജോലി സന്തോഷപൂര്‍വ്വം ഏറ്റെടുക്കുന്നു. യാതൊരുവിധ പ്രത്യേഗതകളും അവകാശപെടാനില്ലാത്ത ആത്മകഥയെക്കാള്‍ അവിടെ കണ്ടുമുട്ടിയ സി ക്കെ രാഘവന്‍ എന്ന ജയില്‍പുള്ളിയായിരുന്നു. ശിക്ഷയുടെ കാലാവധി പൂര്‍ത്തിയായിട്ടും ജയില്‍വിട്ടു പോകാതെ അവിടെ തന്നെ കഴിയുന്ന രാഘവനെ കൂടുതല്‍ അറിയാന്‍ അവള്‍ ശ്രമിക്കുന്നു. തന്‍റെ ഡയറിയില്‍ രാഘവന്‍ കുറിച്ചിട്ടിരുന്ന ആശയങ്ങള്‍ അവളെ അത്ഭുതപ്പെടുത്തുന്നു  തന്‍റെ യഥാര്‍ത്ഥ കര്‍മ്മത്തെ മറന്നവള്‍ ഒരു ലേഖനത്തിലുടെ രാഘവനെ പുറംലോകത്തിനു പരിചയപ്പെടുത്തുന്നു. അഞ്ജലിയെ പോലെത്തന്നെ രാഘവന്‍റെ ആശയങ്ങള്‍ പുറംലോകത്തെയും അത്ഭുതത്തിലാഴ്ത്തുന്നു. വലിയ വിദ്യാഭ്യാസമില്ലാത്ത രണ്ടു കൊലപാതകങ്ങള്‍ക്ക് ജീവപരിയന്തം ശിക്ഷ ലഭിച്ച ഒരു മനുഷ്യന്‍റെ കാഴ്ചപ്പാടുകളും ആശയങ്ങളും എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. അഞ്ജലിയുടെ ലേഖനം  രാഘവനു ജയിലിനു പുറത്തേക്കുള്ള വഴി തുറക്കുന്നു.എന്നാല്‍ ജയിലിനു പുറത്തെത്തുന്ന രാഘവനെ കാണുമ്പോള്‍ അയാള്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ല എന്ന്‍ തോന്നിപോകും അദ്ദേഹത്തിന്റെ ഒരു പ്രവണതകളും അത്തരമൊരു തോന്നലാണ് പ്രേക്ഷകനില്‍ ഉണ്ടാക്കുന്നത്. എന്ത് കൊണ്ടാണ് അയാള്‍ സ്വാതന്ത്യം ആഗ്രഹിക്കാത്തത് ? താന്‍ ആരേയും കൊന്നിട്ടില്ല എന്ന്‍ ഇപ്പോഴും അയാള്‍ പറയുന്നുണ്ട് യഥാര്‍ത്ഥത്തില്‍ അയാള്‍ നിരപരാധിയാണോ ? എങ്കില്‍ എന്തിനാണ് കോടതി അയാളെ ശിക്ഷിച്ചത് ? ഇതിനെല്ലാമുള്ള ഉത്തരങ്ങള്‍ അയാളില്‍ നിന്നും തന്നെ കണ്ടെത്തി അതൊരു പുസ്തകമാക്കി പ്രശസ്തിയുടെ ഉന്നതങ്ങളിലേക്ക് പറന്നുയരാന്‍ ശ്രമിക്കുകയാണ് അഞ്ജലി അവള്‍ക്കതിനു സാധിക്കുമോ ? യഥാര്‍ത്ഥത്തില്‍ എന്താണ് രാഘവന്‍റെ ജീവിതത്തില്‍ സംഭവിച്ചത് ? ഇതെല്ലാമാണ് ചിത്രം പറയുന്നത്.

കഴിഞ്ഞ കുറേക്കാലമായിഇക്കയില്‍ നിന്നും കാത്തിരിക്കുകയായിരുന്നു ഇത്തരത്തിലൊരു പ്രകടനത്തിനായി മമ്മുട്ടി എന്ന നടനെ ഇതില്‍ കാണാനാകില്ല മറിച്ചു ഏതൊരാളെയും അത്ഭുതപ്പെടുത്തുന്ന  ആശയങ്ങളും കാഴ്ച്ചയില്‍ ഏതൊരാള്‍ക്കും ദയ തോന്നിപോകുന്ന പെരുമാറ്റവുമുള്ള സി ക്കെ രാഘവനെന്ന മനുഷ്യനേ നമുക്ക് കാണാന്‍ സാധിക്കു. ചിത്രം കഴിഞ്ഞു മണിക്കൂറുകള്‍ കഴിഞ്ഞിട്ടും രാഘവന്‍ എന്ന മനുഷ്യനും അയാളുടെ ആശയങ്ങളും ഇപ്പോഴും എന്നെ വേട്ടയാടുന്നു.

അപര്‍ണയില്‍ നിന്നും ഇത്തരത്തിലൊരു പ്രകടനം ഒട്ടും പ്രതീക്ഷിച്ചില്ല, അഞ്ജലി അറക്കല്‍ എന്ന പത്രപ്രവര്‍ത്തകയായി തന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് അവര്‍ കാഴ്ചവെച്ചിരിക്കുന്നത്. ഒരു പ്രത്രപ്രവര്‍ത്തക എന്ന രീതിയില്‍ പുലര്‍ത്തേണ്ടയാതൊരു എത്തിക്സും അവരില്‍ ഇല്ല പണവും പ്രശസ്തിയുമാണ് അവരുടെ ലക്ഷ്യം രാഘവനോടു വളരെ സ്നേഹനിധിയായി പെരുമാറുമ്പോഴും അവരുടെ ലക്ഷ്യം അയാളിലുടെ തനിക്ക് ലഭിക്കാന്‍ പോകുന്ന പണത്തിലും പ്രശസ്തിയിലുമാണ്. അഞ്ജലി അറക്കല്‍ എന്ന കഥാപാത്രം അപര്‍ണയില്‍ ഭദ്രമായിരുന്നു എന്ന്‍ തന്നെ പറയാം.

ജീവിതം കൈവിട്ടുപോകുന്നു എന്ന്‍ തോന്നിപോകുന്ന നിമിഷങ്ങളില്‍ അല്ലെങ്കില്‍ നാം ആകെ തകര്‍ന്ന്‍ പോകുന്ന നിമിഷങ്ങളില്‍ ഏതൊരാളും ആഗ്രഹിക്കുന്ന ഒരു കൂട്ടുണ്ട് തന്നെ മനസിലാക്കുന്ന തന്നോടൊപ്പം നില്‍ക്കുന്ന ഒരാള്‍ അഞ്ജലിയുടെ ജീവിതത്തിലേക്ക് അത്തരത്തില്‍ കടന്നു വരുന്ന ചാക്കൊച്ചനായി പ്രിഥ്വിരാജ് തിളങ്ങി.

നെടുമുടി വേണു, സൈജു കുറുപ്പ്,പ്രതാപ്‌ പോത്തൻ രെനജി പണിക്കർ, ജോയ് മാത്യു എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.

 വേണുവിന്‍റെ കഥയെ മികച്ച തിരകഥയാക്കി ഉണ്ണി അവതരിപ്പിച്ചിരിക്കുന്നു. ഉണ്ണിയുടെ തിരകഥയെ എത്ര പ്രശംസിച്ചാലും മതിയാവില്ല അതിമനോഹരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല സംഭാഷണങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന തീക്ഷണത ശുദ്ധി എല്ലാം വളരെ പ്രശംസ അര്‍ഹിക്കുന്നുണ്ട്. ഉണ്ണിയുടെ തിരകഥയെ മികച്ച രീതിയില്‍ തന്നെ പ്രേക്ഷകനു മുന്നില്‍ അവതരിപ്പിക്കാന്‍ സംവിധായകന്‍ വേണുവിനു കഴിഞ്ഞിട്ടുണ്ട്. അതുപോലെ ബിജിപാലിന്റെ പശ്ചാത്തല സംഗീതം സമ്മാനിക്കുന്ന അനുഭൂതി വളരെ വലുതാണ്‌ പ്രത്യേഗിച്ചും ക്ലൈമാക്സ്‌ രംഗങ്ങളില്‍ അദ്ദേഹം നല്‍കിയ പശ്ചാത്തല സംഗീതം വളരെ നന്നായിരുന്നു.

തീര്‍ച്ചയായും തിയറ്ററില്‍ നിന്നും തന്നെ കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത്. ഇനിയും ചിത്രം കാണാത്തവരോട് ഒരു കാര്യം പറയാനുണ്ട് ഈ ചിത്രത്തെ ഒരു സാധാരണ ചിത്രം കാണുന്ന രീതിയില്‍ നിങ്ങള്‍ സമീപിക്കരുത് അങ്ങനെ ചെയ്താല്‍ പൂര്‍ണമായും ഈ ചിത്രത്തെ ഉള്‍കൊള്ളാന്‍ നിങ്ങള്‍ക്ക് സാധിച്ചു എന്ന്‍ വരില്ല.

സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ മികച്ച അഭിപ്രായം നേടുമ്പോഴും തിയറ്ററിലെ ഒഴിഞ്ഞ സീറ്റുകള്‍ കാണുമ്പോള്‍ സങ്കടം തോന്നുന്നു മലയാളി പ്രേക്ഷകര്‍ വീണ്ടും ഒരു നല്ല ചിത്രത്തെ കൈവിടുകയാണോ എന്ന്‍ തോന്നിപോകുന്നു. കഴിയുന്നതും എല്ലാവരും ഈ ചിത്രം തിയറ്ററില്‍ നിന്നും തന്നെ കാണാന്‍ ശ്രമിക്കണം.

No comments:

Post a Comment