Tuesday 5 August 2014

47.The Amazing Spider-Man 2

The Amazing Spider-Man 2 (2014) : ദ്രിശ്യ വിരുന്ന്‍.


Language: English
Genre: Superhero
Director: Marc Webb
Writers: Alex Kurtzman, Roberto Orci
Stars: Andrew Garfield, Emma Stone, Jamie Foxx

2007ല്‍ അവസാനിച്ച  സ്പൈഡര്‍മാന്‍ സീരീസിന്‍റെ റീബൂട്ട് ആയി 2012ല്‍ ഇറങ്ങിയ ദി അമൈസിംഗ് സ്പൈഡര്‍മാന്‍ എന്ന ചിത്രത്തിന്‍റെ രണ്ടാഭാഗമാണ് ദി അമൈസിംഗ് സ്പൈഡര്‍മാന്‍ 2. സ്പൈഡര്‍മാന്റെ കഥ മറ്റൊരു രീതിയില്‍ അവതരിപ്പിച്ച ആദ്യ ചിത്രം ആരാധര്‍ക്കിടയില്‍ ഭിന്നഭിപ്രയാങ്ങള്‍ ഉണ്ടാകുകയാണ് ചെയ്തത്. Tobey Maguire ന്‍റെ സ്ഥാനത്ത് Andrew Garfield നെ ഉള്‍കൊള്ളാന്‍ പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ എന്നെ സംബന്ധിച്ച് ആദ്യ സീരീസിനെകാളും കുറേകൂടി എനികിഷ്ടപെട്ടത്‌ പുതിയ സീരീസ്‌ തന്നെയായിരുന്നു എന്നാല്‍ ഈ ചിത്രത്തിന്‍റെ ആദ്യം പുറത്തുവന്ന ട്രൈലറുകള്‍ നിരാശയായിരുന്നു സമ്മാനിച്ചത്, തിയറ്ററില്‍ നിന്നും ഈ ചിത്രം കാണാതെ പോയതും അതുകൊണ്ടുതന്നെ.

സ്പൈഡര്‍മാന്റെ ഏറ്റവും വലിയ യുദ്ധമെന്നും അവനോട് തന്നെയായിരുന്നു, സാധാരണകാരനായ പീറ്റര്‍ പാര്‍ക്കറിന്റെ ധാര്‍മിക ഉത്തരവാധിത്തങ്ങള്‍ക്കും സ്പൈഡര്‍മാന്റെ അസാധാരണമായ ഉത്തരവാദിതങ്ങള്‍ക്കും ഇടയില്‍പെട്ടു എന്നും മാനസിക സങ്കര്‍ഷം അനുഭവിക്കുകയാണയാള്‍. പീറ്റര്‍ പാര്‍ക്കറെ സംബന്ധിച്ചിടത്തോളം സ്പൈഡര്‍മാനായി ന്യൂയോര്‍ക്ക്‌ നഗരം മുഴുവനും പറന്നു നടക്കുന്നതും തന്‍റെ കാമുകി ഗ്വെനിനോടൊത്ത് സമയം ചിലവഴിക്കുന്നതും  വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ് എന്നാല്‍ അസാധാരണമായ ശക്തികള്‍ വന്നു ചേരുമ്പോള്‍ അതിനോടൊത്തു വലിയ ഉത്തരവാദിത്തങ്ങളും നമ്മെ തേടിയെത്തും (With great power, comes great responsibility). തന്നെക്കാളും അധീവ ശക്തി ശാലിയായ ഇലക്ട്രോയില്‍ നിന്നും ഇത്തവണ ന്യൂയോര്‍ക്ക് നഗരവാസികളെ രക്ഷിച്ചേ മതിയാകു സ്പൈഡര്‍മാന് ഒപ്പം തന്‍റെ പഴേകാല സുഹ്രത്ത്‌ ഹാരിയുടെ തിരിച്ചുവരവും സ്പൈഡര്‍മാന് വെല്ലുവിളിയായി മാറുകയാണ്...

ആദ്യ ഭാഗം ഏറ്റവും അധികം പഴി കേട്ടത് അതിന്‍റെ വിഷ്വല്‍ എഫ്ഫക്റ്റ്‌സിനെ ചൊല്ലിയായിരുന്നു ആ കുറവ് നന്നായി പരിഹരിച്ചുകൊണ്ടാണു സംവിധായകന്‍ Marc Webb രണ്ടാം ഭാഗം ഒരുക്കിയിട്ടുള്ളത് ഒരു ദ്രിശ്യ വിരുന്ന്‍ തന്നെയാണ് ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്. തിയറ്ററില്‍ നിന്നും ചിത്രം കാണാതെ പോയതിന്‍റെ കുറവ് എടുതറിയുന്നത് ഇത്തരം രംഗങ്ങളിലാണ്.

കഥയിലേക്ക് വരുമ്പോള്‍ സ്പൈഡര്‍മാനെക്കാള്‍ ഏതൊരു പീറ്റര്‍ പാര്‍ക്കര്‍ ചിത്രമെന്ന് പറയുന്നതാവും ശെരി. തന്‍റെ മാതാപിതാക്കളുടെ തിരോധാനവും പിന്നീടുള്ള മരണവും അതിനു പിന്നിലെ യഥാര്‍ത്ഥ സത്യങ്ങളെ തേടിയുള്ള അവന്‍റെ യാത്രകള്‍ക്കും തന്‍റെ കാമുകി ഗ്വെനിനോടുള്ള പ്രണയവും അവളുടെ അച്ഛനു നല്‍കിയ വാക്കിനുമിടയില്‍ വലയുന്ന പീറ്റര്‍ പാര്‍ക്ക്റിനാണ് ചിത്രം പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇനിയും രണ്ടു ഭാഗങ്ങള്‍ കൂടെ വരാനിരിക്കുന്നു എന്നറിയുമ്പോള്‍ പീറ്റര്‍ പാര്‍ക്കര്‍ എന്ന കഥാപാത്രത്തിന് ഇത്രയധികം പ്രാധാന്യം കല്‍പ്പിച്ചത് അത് കൊണ്ട് തന്നെയാകാം എന്ന്‍ കരുതുന്നു.

ചിത്രത്തില്‍ പ്രധാനമായും അനുഭവപെട്ട പോരായ്മ ഇലക്ട്രോയെ ഒഴികെ മറ്റു വില്ലന്മാരെ അവതരിപ്പിച്ച രീതിയായിരുന്നു. Green Goblin നെ അത്രയും ചെറിയ രീതിയില്‍ ഒതുക്കിയത് അടുത്ത ഭാഗത്തിലേക്ക് വേണ്ടിയാണെന്ന് അറിയാമെങ്കിലും കുറേകൂടി പ്രതീക്ഷിച്ചു. അതുപോലെ Rhinoയെ അവതരിപ്പിച്ചതും മോശമായിരുന്നു ആ കഥാപാത്രത്തിനു വേണ്ട തീവ്രദ നല്‍കാന്‍ സംവിധായകന് സാധിച്ചില്ല മൂന്നു വില്ലന്മാരെ ഒരേ ചിത്രത്തില്‍ ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ചത് തികച്ചും മണ്ടത്തരമായിപോയി Rhinoയെ എങ്കിലും മാറ്റി നിര്‍ത്താമായിരുന്നു.
 
Andrew Garfield, Emma Stone എന്നിവര്‍ തങ്ങളുടെ ഭാഗങ്ങള്‍ നന്നായി ചെയ്തു എന്നാല്‍ മികച്ചു നിന്നത് ജേമി ഫോക്സ് ആയിരുന്നു, അതുപോലെ Dane DeHaanന്‍റെ പ്രകടനവും നന്നായിരുന്നു.

മൊത്തത്തില്‍ ഒരു സുപ്പര്‍ഹീറോ  ചിത്രത്തിനു വേണ്ട എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്.ഇത്തരം ചിത്രങ്ങള്‍ കാണാന്‍ താല്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ ഈ ചിത്രം മിസ്സ്‌ ആക്കരുത്.

No comments:

Post a Comment