2001: A Space Odyssey (1968) : An epic drama of adventure and exploration.
Language: English
Genre: Sci-fi - Mystery
Director: Stanley Kubrick
Writers: Stanley Kubrick, Arthur C. Clarke
Stars: Keir Dullea, Gary Lockwood, William Sylvester
ഒരു ചിത്രം നമ്മെ ഏറ്റവുമധികം സ്വാധീനിക്കുന്നത് അത് കണ്ടു കഴിഞ്ഞിട്ടും ചിത്രം നമ്മോട് പങ്കിടുന്ന ആശയങ്ങളും അതിലെ രംഗങ്ങളും നമ്മുടെ മനസ്സിനെ വല്ലാതെ വേട്ടയാടുമ്പോഴാണ്, പ്രത്യേഗിച്ചും നമ്മോട് പങ്കിടാന്‍ സംവിധായകന്‍ ആഗ്രഹിക്കുന്ന ആശയങ്ങള്‍ സാദാരണ ചിത്രങ്ങളെപോലെ നേരിട്ട് പറയാതെ അവ കണ്ടെത്താന്‍ നമ്മെ പ്രേരിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കുമ്പോള്‍, അത്തരത്തിലുള്ളൊരു ചിത്രമാണ് സ്റ്റാന്‍ലി ക്യുബ്രിക് 1968ല്‍ അണിയിച്ചൊരുക്കിയ 2001: A Space Odyssey. ശെരിക്കുമൊരു കടുംകഥയാണ് ഈ ചിത്രം...
കഥാഗതി ഇങ്ങനെയാണ് :
മനുഷ്യന്‍റെ വികാസത്തെ (പരിണാമം) കുറച്ചാണ് 2001: A Space Odyssey പ്രതിപാതിക്കുന്നത്..ഭൂതകാലത്തില്‍ എപ്പഴോ (കൃത്യമായി ഒരു സമയം പറയുന്നില്ല) ആരോ അല്ലെങ്കില്‍ എന്തോ, മോണോലിത് എന്ന്‍ വിശേഷിപ്പിക്കാവുന്ന ഒരു വലിയ കറുത്ത ദീര്‍ഘചതുരം (Rectangle) ഭുമിയില്‍ സ്ഥാപിക്കുന്നു ഇത് മനുഷ്യന്‍റെ പരിണാമത്തിനു വഴി തെളിക്കുന്നു...ആ പരിണാമം മനുഷ്യനെ ചന്ദ്രനില്‍ വരെ എത്തിച്ചിരിക്കുന്നു - അവിടെയും മറ്റൊരു മോണോലിത് കണ്ടെത്തിയിരിക്കുന്നു മനുഷ്യന്‍... വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോണോലിത് ഭുമിയില്‍ പ്രതിഷ്ട്ടിച്ചവരോട് മനുഷ്യന്‍ എത്ര മാത്രം വികസിച്ചിരിക്കുന്നു എന്നത് ഈ നേട്ടം വെളിവാക്കുന്നു...മോണോലിത് സ്ഥാപിച്ചവരുടെ അടുത്ത് ആദ്യമെത്താനുള്ള ഒരു മത്സരംഇവിടെ മനുഷ്യനും കമ്പ്യൂട്ടറും തുടങ്ങുകയായി...വിജയിക്കുന്നവന്‍ പരിണാമത്തിന്റെ അടുത്ത ഘട്ടത്തിലെക്ക് കടക്കും...
SPOILERS ALERT, SPOILERS ALERT, SPOILERS ALERT
ചിത്രം കാണാത്തവര്‍ തുടര്‍ന്ന്‍ വായിക്കാതിരിക്കുക്ക...
പ്രധാനമായും നാലു ഭാഗങ്ങളിലുടെയാണ് ചിത്രം കടന്നു പോകുന്നത് അവയിലുടെ സംവിധായകന്‍ ചര്‍ച്ച ചെയ്യുന്ന ആശയങ്ങളെ എനിക്ക് മനസിലായ രീതിയില്‍ വിവരിക്കുകയാണിവിടെ : -
ആദ്യം ഭാഗം : The Dawn of Man
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ പിന്‍ഗാമികള്‍ എന്ന്‍ വിശേഷിപ്പിക്കപെടുന്ന ഓസ്ട്ട്രാലൊപിത്തെക്കസ് എന്ന വര്‍ഗത്തിന്‍റെ ഒരു സംഗം ആഫ്രിക്കന്‍ മരുഭുമിയില്‍ ഭക്ഷണം തേടി അലയുകയാണ്...കൂട്ടത്തില്‍ ഒന്നിനെ ഒരു പുള്ളിപുലി കൊന്നുകളയുന്നു കുടാതെ ആള്‍കുരങ്ങുകളുടെ മറ്റൊരു സംഗം ഇവരെ തങ്ങളുടെ വാട്ടര്‍ ഹോളില്‍ (വെള്ളം ശേഖരിക്കുന്ന ഇടിഞ്ഞ അല്ലെങ്കില്‍ താഴ്ന്ന ഭാഗം മൃഗങ്ങള്‍ വെള്ളം കുടിക്കാന്‍ ഇത്തരം സ്ഥലങ്ങളാണ് ഉപയോഗിക്കാറ്) നിന്നും തുരത്തി ഓടിക്കുകയും ചെയ്യുന്നു. തോല്‍വിയെ തുടര്‍ന്ന്‍ ഇവര്‍ ഒരു ഗുഹാമുഖത്തില്‍ അഭയംപ്രാപിക്കുകയും രാത്രി മുഴുവന്‍ അതില്‍ കഴിച്ചു കൂട്ടുകയും ചെയ്യുന്നു രാവിലെ ഉണരുന്ന ഇവരുടെ മുന്നില്‍ മോണോലിത് എന്ന്‍ വിശേഷിപ്പിക്കാവുന്ന ഒരു വലിയ കറുത്ത ദീര്‍ഘചതുരം (Rectangle) പ്രത്യക്ഷപെട്ടിരിക്കുന്നു (ആരാണ് അത് അവിടെ സ്ഥാപിച്ചത് എന്ന്‍ നമ്മോട് സംവിധായകന്‍ പറയുന്നില്ല തല്‍കാലം വളരെയധികം പുരോഗമനം നേടിയ ഒരു എലിയന്‍ ആണ് അതെന്ന്‍ നമുക്ക് കരുതാം.).
ഭിതിയോടയും, ജിജ്ഞാസയോടയും അവര്‍ അതിനെ തൊടുന്നു... അതികം വൈകാതെ തന്നെ അവരില്‍ ഒരാള്‍ എല്ലിന്‍ കഷ്ണതെ എങ്ങനെ ഒരു യന്ത്രമായും (tool) ആയുധമായും ഉപയോഗിക്കാം എന്ന്‍ മനസിലാക്കുന്നു... എല്ലുകള്‍ ഉപയോഗിച്ച് ഇവര്‍ ഇരയെ വേട്ടയാടാനും തങ്ങളെ തുരത്തിയോടിച്ച ആള്‍കുരങ്ങുകളുടെ തലവനെ കൊല്ലുകയും ചെയ്യുന്നു (മനുഷ്യന്‍റെ വികസനത്തിന്‍റെ അല്ലെങ്കില്‍ പരിണാമത്തിന്റെ ആദ്യ ചുവടു ഇവിടെ സംഭവിച്ചിരിക്കുന്നു അതിനു വഴിതെളിച്ചത് ആരോ സ്ഥാപിച്ച മോണോലിത്തും.)
ആദ്യ ഭാഗം ഇവിടെ അവസാനിക്കുന്നു....
രണ്ടാം ഭാഗം : TMA-1
പുരോഗതിയുടെ അല്ലെങ്കില്‍ പരിണാമത്തിന്റെ ഉന്നതിയില്‍ എത്തി നില്‍ക്കുന്ന മനുഷ്യനെയാണ് ഇവിടെ നാം കാണുന്നത്. ചന്ദ്രനില്‍ കണ്ടെത്തിയ മോണോലിത്തിന്‍റെ അടുത്തേക്ക് പോവുകയാണവന്‍, എങ്കിലും എന്തോ പ്രശ്നം ഇപ്പോഴും ഉണ്ട് ? അവന്‍റെ യന്ത്രങ്ങളില്‍ അവനുള്ള നിയന്ത്രണം നഷ്ടപെട്ടിരിക്കുന്നു... ഗുരുത്വാകര്‍ഷണമില്ലാതെ അവനിനി നടക്കാന്‍ പഠിക്കണം, കുട്ടികളുടെ ഭക്ഷണമാണ് അവന്‍ കഴിക്കുന്നത്... എന്തിനധികം മൂത്രവിസര്‍ജനത്തിന് പോലും അവനു പരിശീലനം വേണ്ടി വരുന്നു...ഭുമിയെ അടക്കി വാഴുന്ന മനുഷ്യന്‍ ശ്യുനാകാശത്ത് എത്തി ചേര്‍ന്നപ്പോള്‍ ഒരു കുഞ്ഞായി മാറിയിരിക്കുന്നു...ഇവിടെ മോണോലിത്തിനെ സമീപിക്കുന്ന മനുഷ്യനില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവയെ സമീപിച്ച തന്‍റെ പൂര്‍വികരുടെ ഭയമോ ആശങ്കയോ ഒന്നും തന്നെയില്ല പകരം അവന്‍ അതിന്‍റെ മുന്നില്‍ നിന്നു ചിത്രമെടുക്കാന്‍ ശ്രമിക്കുന്നു...മനുഷ്യന്‍ ഇനിയും ഒരുപ്പാട് പഠിക്കാനുണ്ട് എന്ന്‍ നമുക്ക് ഈ രംഗം മനസിലാക്കി തരുന്നു...
രണ്ടാം ഭാഗം ഇവിടെ അവസാനിക്കുന്നു...
മൂന്നാം ഭാഗം : Jupiter Mission
രണ്ടാം ഭാഗത്തിലെ സംഭവങ്ങള്‍ നടന്നിട്ട് ഒന്നരവര്‍ഷം കഴിഞ്ഞിരിക്കുന്നു അതിന്‍റെ അടിസ്ഥാനത്തില്‍ ആദ്യമായി ജൂപ്പിറ്റര്‍ എന്ന ഗ്രഹത്തിലേക്ക് യാത്ര നടത്തുകയാണ് മനുഷ്യന്‍ ഈ യാത്രയില്‍ അവനെക്കാള്‍ ചുമതലകള്‍ വഹിക്കുന്നത് അവന്‍റെ യന്ത്രമാണ് ( HAL 9000 ). പിന്നെ എന്തിനാണ് മനുഷ്യന്‍ ? ആ യന്ത്രത്തിന്റെ കണ്ണിലുടെ നമുക്കൊന്ന്‍ നോക്കാം : ബഹിരാകാശവാഹനത്തില്‍ ഭക്ഷണവും കഴിച്ചു, യന്ത്രതിനോടൊപ്പം കളിച്ചും, മുഷിഞ്ഞിരിക്കുകയാണവന്‍, ഫലത്തില്‍ മരണാവസ്ഥയില്‍ പോലും അവന്‍ കഴിയുന്നു (Hibernation). പരിണാമത്തിനൊടുവില്‍ വെറും അറ്റകുറ്റ പണികള്‍ തീര്‍ക്കാന്‍ നില്‍ക്കുന്ന ഒരുവന്‍ മാത്രമായി മാറിയിരിക്കുന്നു മനുഷ്യന്‍. യന്ത്രങ്ങള്‍ക്ക് ഇനി കുരങ്ങുകളുടെ (മനുഷ്യന്‍) ആവശ്യമില്ല...
പിന്നീടു യന്ത്രത്തിന് തെറ്റ് സംഭവിക്കുന്നു തുടര്‍ന്ന്‍ മനുഷ്യന്‍ അവന്‍റെ സഹായം വേണ്ട എന്ന്‍ തീരുമാനിക്കുന്നു എന്നാല്‍ തന്‍റെ യന്ത്രതിലുള്ള നിയന്ത്രണം അവനു നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു അവന്‍റെ ആഞ്ജകളൊന്നും തന്നെ യന്ത്രം അനുസരിക്കുന്നില്ല (പൂളിന്റെ ശരിരവുമായി നില്‍ക്കുന്ന ബൌമാന്‍ ഹാളിനൊട് ഷട്ടിലിന്റെ വാതില്‍ തുറക്കാന്‍ പറയുമ്പോള്‍ ഹാള്‍ ചെയ്യുന്നില്ല.).ഇവിടെ മനുഷ്യനും യന്ത്രവും തമ്മിലുള്ള യുദ്ധം തുടങ്ങുകയായി...
(സ്വന്തം ജീവന്‍ പണയപെടുത്തി ഷട്ടിലിനു അകത്ത് പ്രവേശിക്കുന്ന ബൌമാന്‍ മനുഷ്യന്‍റെ പൂര്‍വികരായ ആള്‍കുരങ്ങുകളുടെ സ്വഭാവ സവിശേഷതകളായ ധൈര്യമാണ് ഇവിടെ പ്രകടിപ്പിക്കുന്നത്)
പിന്നീടു യന്ത്രങ്ങളില്‍ ഏറ്റവും ചെറിയ സ്ക്രുഡ്രൈവര്‍ ഉപയോഗിച്ച് അവന്‍ ഹാളിനെ കൊല്ലുന്നു - ഇതാണ് യന്ത്രങ്ങളുടെ യഥാര്‍ത്ഥ കര്‍മ്മം, മനുഷ്യനെ ചെറുതായി ഒന്ന്‍ സഹായികുക്ക എന്നത് മാത്രമാണ് അല്ലാതെ അവനു പകരം എല്ലാ കര്‍മ്മങ്ങളുംചെയുക എന്നതല്ല...
ഹാളിനെ നശിപ്പിക്കുന്നതിലുടെ വളരെക്കാലമായി യന്ത്രങ്ങളുമായി അവനുണ്ടായിരുന്ന സൗഹൃദം അവന്‍ അവസാനിപ്പിക്കുന്നു...ഇനി ശ്യുന്യാകാശത്ത് ഇനി സുനിശ്ചിതമായ മരണത്തെ കാത്ത് അവന്‍ ഒഴികി നടക്കുകയാണ്....
മൂന്നാം ഭാഗം ഇവിടെ അവസാനിക്കുകയായി
നാലാം ഭാഗം : Jupiter and Beyond the Infinite
യന്ത്രവുമായുള്ള യുദ്ധം മനുഷ്യന്‍ ജയിച്ചിരിക്കുന്നു ഇനി തന്നെ ഇവിടേക്ക് എത്തിച്ച അമാനുഷിക ശക്തിയെ കാത്ത് കിടക്കുകയാണവന്‍...
ഇനി നാം കാണുന്നത് ഹാള്‍ എത്തിച്ചേരുന്ന റൂമാണ് ഇവിടെ അവന്‍ അവന്‍റെ ഏറ്റവും വലിയ വെല്ലുവിളിയായ മരണത്തെ നേരിട്ടേ മതിയാകു...ബൌമാന്റെ പ്രായമേറിയ രൂപം ഭക്ഷണം കഴിക്കുന്ന രംഗമാണ് ഇപ്പോള്‍ നമുക്ക് മുന്നില്‍ ഉള്ളത് ഇത് മനുഷ്യന്‍റെ അവസാനത്തെ അതാഴമായി നമുക്ക് കാണാം... ഈ രംഗത്തില്‍ അവന്‍റെ കൈ തട്ടി ഗ്ലാസ് പൊട്ടുന്ന രംഗമുണ്ട് ഇവിടെ ഗ്ലാസ് പൊട്ടുന്നുണ്ട് എന്നാല്‍ അതിലെ വൈന്‍ അവിടെ തന്നെയുണ്ട് - വഹിക്കുന്നവനും വസ്തുവുമായി ഇതിനെ നമുക്ക് സംഗല്‍പ്പിക്കാം (Container - Content) ഇതിനി ശരീരവും ആത്മാവുമായി ഒന്ന്‍ താരതമ്യപ്പെടുത്തി നോക്കു ശരീരം നശിക്കുന്നുണ്ട് എന്നാല്‍ ആത്മാവിനു നാശമുണ്ടാകുന്നില്ല...
മനുഷ്യന്‍റെ പരിണാമം വളരെയധികമായി അവന്‍റെ സാങ്കേതികവിദ്യയെ ആശ്രയിച്ചിരുന്നു, പിന്നീടു അത് അവനെ നിയന്ത്രിക്കാന്‍ തുടങ്ങി അധികം വൈകാതെ അവനെ കൊല്ലുവാനും അത് ശ്രമിച്ചു...
ഇനി മരണത്തെ കാത്ത് കിടക്കുന്ന ബൌമാന്റെ വാര്‍ദ്ധക്യം ബാധിച്ച രൂപത്തിലെക്ക് നമുക്ക് ചെല്ലാം - യന്ത്രങ്ങളുടെയോ സാങ്കേതികവിദ്യയുടെയോ സഹായമില്ലാതെ മരണത്തെ കാത്ത് കിടക്കുന്ന അവനുകൂട്ടായി ഇപ്പോള്‍ എന്താണുള്ളത് ? വെളിച്ചം മാത്രം , അല്ലെങ്കില്‍ ആത്മാവ് മാത്രം... പരിണാമത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പോവാന്‍ മനുഷ്യന്‍ തൈയ്യാറായി കഴിഞ്ഞിരിക്കുന്നു... സ്റ്റാര്‍ ചൈല്‍ഡ് ഇവിടെ ജന്മമെടുക്കുന്നു...
ചിത്രം അവസാനിച്ചിരിക്കുന്നു...
ചിത്രത്തിന്‍റെ സംവിധായകന്‍ സ്റ്റാന്‍ലി ക്യുബ്രിക് ഇങ്ങനെ പറയുകയുണ്ടായി
"You're free to speculate, as you wish about the philosophical and allegorical meaning of 2001"
മുകളില്‍ പറഞ്ഞവയാണ് ചിത്രത്തെക്കുറിച്ച് അല്ലെങ്കില്‍ നമ്മോട് പങ്കിടുന്ന ആശയങ്ങളെ കുറിച്ച് ഞാന്‍ മനസിലാക്കി ഇരിക്കുന്നത്.
ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരേ കുറിച്ചും സാങ്കേതിക വശങ്ങളെ കുറിച്ചും കൂടുതല്‍ പറയേണ്ട അവശ്യമുണ്ടെന്ന്‍ തോന്നുന്നില്ല എല്ലാ അര്‍ത്ഥത്തിലും ഒരു ഇതിഹാസകാവ്യമെന്ന് നമുക്ക് ഈ ചിത്രത്തെ വിശേഷിപ്പിക്കാം...
നല്ല ചിത്രങ്ങളെ സ്നേഹിക്കുന്ന ഏതൊരാളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിത്.