Monday, 3 November 2014

61.Fury

Fury (2014) : "Ideals are peaceful, History is violent"

Language: English
Genre: Action-War-Drama
Director: David Ayer
Writer: David Ayer
Stars: Brad Pitt, Shia LaBeouf, Logan Lerman 

രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഹോളിവുഡില്‍ നിന്നും ഒട്ടനവധി യുദ്ധ ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട് അവയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് 1998ല്‍ സ്പില്‍ബര്‍ഗ് അണിയിച്ചൊരുക്കിയ സേവിംഗ് പ്രൈവറ്റ് റയന്‍ എന്ന അതിമനോഹര ചിത്രമാണ്. യുദ്ധരംഗങ്ങള്‍ ഇത്ര മനോഹരമായി ചിത്രീകരിച്ച മറ്റൊരു ചിത്രവുമില്ല. അതുകൊണ്ട് തന്നെ ഈ ചിത്രം കണ്ടതിനു ശേഷം യുദ്ധ  പശ്ചാത്തലത്തില്‍ വന്ന മറ്റു ചിത്രങ്ങളൊന്നും തന്നെ കാണാന്‍ തോന്നിയിട്ടില്ല  എന്നാല്‍ കഴിഞ്ഞ ദിവസം തികച്ചും യാഥിര്‍ശ്ചികമായി Brad Pitt, Shia LaBeouf, Logan Lerman തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി David Ayer അണിയിച്ചൊരുക്കിയ ഫ്യുറി എന്ന ചിത്രം കാണാനിടയായി...

1939ല്‍ പോളണ്ടിലെക്ക് ജെര്‍മനിയുടെ കടന്നുകയറ്റം മുതല്‍ 1945ലെ അവരുടെ കീഴടങ്ങല്‍ വരെയുള്ള കാലത്തെ ചരിത്ര താളുകളില്‍ യൂറോപ്യന്‍ തിയറ്റര്‍ എന്നാണ് രേഖപെടുത്തിയിട്ടുള്ളത് ഈ കാലമത്രയും അതി ഭയാനകമായ യുദ്ധമാണ് യൂറോപ്പ് മുഴുവനും അരങ്ങേറിയത്...

ഏപ്രില്‍ 1945ല്‍ കൃത്യമായി പറഞ്ഞാല്‍ യുദ്ധം അവസാനിക്കുന്നതിനു ഒരു മാസം മുന്‍പ് സഖ്യ രാജ്യങ്ങളെല്ലാം തന്നെ ജെര്‍മനിയിലേക്ക് എത്തി കൊണ്ടിരിക്കുകയാണ് , ഈ അവസാന നാളുകളില്‍ ആര്‍ക്കും ഇനി ഈ യുദ്ധത്തിനു വേണ്ടി ജീവന്‍ കളയാന്‍ താല്‍പര്യമില്ല ഈ അവസരത്തില്‍ അമേരിക്കന്‍ സൈന്യത്തിലെ  സെര്‍ജന്റ് വാര്‍ഡാഡിയും അഞ്ചു പേരടങ്ങുന്ന അദ്ദേഹത്തിന്റെ സംഖവും,  ഫ്യുറി എന്നുപേരുള്ള തങ്ങളുടെ ഷെര്‍മന്‍ ടാങ്കുമായി (Sherman tank - M4 tank എന്നും പറയും ) ശത്രുവിന്‍റെ മണ്ണിലേക്ക് അധിമാരകമായ ഒരു ദൗത്യത്തിന് പുറപ്പെടുന്നു.  അംഗ ബലത്തിലും ആയുദ്ധ ബലത്തിലും പിന്നിലായ സംഖത്തിലേക്ക് ഇന്നുവരെ ഒരു ടാങ്കിന്റെ ഉള്‍വശം പോലും കണ്ടിട്ടില്ലാത്ത നോര്‍മാനും എത്തിചേരുന്നു.  നാസി ജെര്‍മനിയുടെ ഹൃദയത്തിലേക്കുള്ള ഇവരുടെ പടയോട്ടം ഇവിടെ തുടങ്ങുകയായി... വാര്‍ഡാഡിക്കും സംഖത്തിനും ഇനി എന്താണ് സംഭവിക്കുക്ക ? വിധിയെ വെല്ലുവിളിച്ചു കൊണ്ടുള്ള ഇവരുടെ ഈ സാഹസിക ദൗത്യം ലക്‌ഷ്യം കാണുമോ ? ഇതെല്ലാമാണ് ചിത്രം പറയുന്നത്...

 യുദ്ധ പശ്ചാത്തലത്തിലുള്ള ചിത്രങ്ങള്‍ പലതും ഇതിനു മുന്‍പ് കണ്ടിട്ടുണ്ടെങ്കിലും ഒരു ടാങ്കറിന്റെ അകത്തുള്ള സംഖത്തിന്‍റെ മാനസികാവസ്ഥയും അവരുടെ യുദ്ധ മുറകളും മറ്റും അദ്യമായാണ്  കാണുന്നത്. വളരെ യാഥാസ്ഥിതികതായോടുകൂടി ഈ രംഗങ്ങള്‍ അണിയിചോരുക്കുവാന്‍ സംവിധായകനു സാധിച്ചിട്ടുണ്ട്. ചിത്രം കണ്ടു കഴിയുമ്പോള്‍ ഒരു ടാങ്കിനകത്ത് ജീവിച്ച അനുഭൂതി ഓരോ പ്രേക്ഷകനും ലഭിക്കുന്നു യുദ്ധ രംഗങ്ങള്‍  അതിന്‍റെ തീവ്രധയോട് കൂടി അവതരിപ്പിച്ച ചുരുക്കം ചിത്രങ്ങളില്‍ ഒന്നാണ് ഫ്യുറി. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ മുന്‍പ് ഇറങ്ങിയ പല ചിത്രങ്ങളും നാസി പടയുടെ ക്രൂരതകള്‍ എടുത്ത് കാണിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചപ്പോള്‍, ഇരു പക്ഷത്തിന്റെയും ക്രൂര ചെധികള്‍ ഫ്യുറി തുറന്ന്‍ കാട്ടുന്നു. മനുഷ്യനിലെ തിന്മയുടെയും നന്മയുടെയും ഏറ്റവും വലിയ മുഖങ്ങള്‍ യുദ്ധത്തില്‍ പുറത്തുവരുന്നു എന്ന്‍ ചിത്രം നമ്മോട് പറയുന്നു.

ചിത്രത്തിന്‍റെ തിരകഥാക്രിത്തും സംവിധായകനുമായ ഡേവിഡ്‌ യെര്‍ വളരെ മികച്ചൊരു ചിത്രം ഒരുക്കുന്നതില്‍ പൂര്‍ണമായും വിജയിച്ചുവെന്ന് നിശംശയം പറയാം. അതുപോലെ ചിത്രത്തിന്‍റെ ഛായാഗ്രഹണം വളരെയധികം മികവ് പുലര്‍ത്തുന്നതായിരുന്നു.

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടെ മികച്ച പ്രകടന്നങ്ങളാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ കരുത്ത്. എപ്പോഴത്തെയും പോലെ തന്‍റെ റോളില്‍ ബ്രാഡ് പിറ്റ് എന്ന നടന്‍ തിളങ്ങി എന്നാല്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്, യുദ്ധമുഖത്തേക്ക് ആദ്യമായി കടന്നു വരുകയും അതിന്‍റെ തീക്ഷണതയ്ക്ക് മുന്‍പില്‍ പതറുകയും പിന്നീട് അനുഭവത്തിലുടെ ആ തീവ്രതയെ സദൈര്യം നേരിട്ട നോര്‍മാനെ അവതരിപ്പിച്ച  ലോഗന്‍ ലിമാന്‍ ആയിരുന്നു. The Perks of Being a Wallflower എന്ന ചിത്രം കണ്ടപ്പോഴേ ഇദ്ദേഹത്തില്‍ നിന്നും വരും കാലങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ ഉണ്ടാകും എന്ന്‍ പ്രതീക്ഷിചതാണ് അത് വെറുതെയായില്ല. ഇവരെ കുടാതെ Shia LaBeouf, Jon Bernthal, Michael Peña എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നതില്‍ വിജയിച്ചു.

ചുരുക്കത്തില്‍ ഈ വര്‍ഷം ഹോളിവുഡില്‍ ഇറങ്ങിയ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഫ്യുറി അതുപോലെ മികച്ച യുദ്ധ ചിത്രങ്ങളുടെ ഗണത്തിലും ഈ ചിത്രം ഉള്‍പ്പെടും കഴിയുന്നവര്‍ തിയറ്ററില്‍ പോയി തന്നെ ഈ ചിത്രം കാണാന്‍ ശ്രമിക്കണം. ഞാന്‍ ഏറ്റവും അധികം ഇഷ്ടപെടുന്ന യുദ്ധ ചിത്രങ്ങളില്‍ ഇനി എന്നും ഈ ചിത്രവുമുണ്ടാകും.

No comments:

Post a Comment