Tuesday 11 November 2014

64.Heaven Is for Real

Heaven Is for Real (2014) : വളരെ നല്ലൊരു ഫീല്‍ ഗുഡ് മൂവി.


Language: English
Genre: Drama
Director: Randall Wallace
Writers: Randall Wallace, Chris Parker
Stars: Greg Kinnear, Kelly Reilly, Colton Burpo, Thomas Haden Church

മനുഷ്യന് ജീവിതത്തെ കുറിച്ചു വെത്യസ്തമായ എത്രമാത്രം കാഴ്ച്ചപാടുകളുണ്ടോ അതിലധികം കാഴ്ച്ചപാടുകള്‍ മരണാന്തര ജീവിതത്തെക്കുറിച്ചും അവനുണ്ട്. ചിലര്‍ മരണാന്തര ജീവിതം ഉണ്ടെന്ന്‍ വിശ്വസികുമ്പോള്‍ മറ്റുചിലര്‍ അതിനെ പൂര്‍ണമായും തട്ടി കളയുന്നു. സ്വര്‍ഗത്തെയും നരഗത്തെയും കുറിച്ചുള്ള മനുഷ്യന്‍റെ ചിന്തകള്‍ തന്നെ മരണാന്തര ജീവിതത്തെ ക്കുറിച്ചുള്ള അവന്‍റെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ ഉടലെടുത്തതാണെന്ന് വേണമെങ്കില്‍ പറയാം.

ഇന്നും വളരെയധികം ഗവേഷണങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ലോകത്തിന്‍റെ പല ഭാഗത്തും നടക്കുന്നുണ്ട് അവയില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് Near Death Experience എന്ന്‍ വിശേഷിപ്പിക്കുന്ന മനുഷ്യന്‍റെ അനുഭവങ്ങള്‍, മരണത്തിന്‍റെ വക്കോളം ചെന്ന് തിരിചെത്തിയവരുടെ അനുഭവങ്ങളാണ് ഇവിടെ ചര്‍ച്ചയാവുന്നത് തെളിച്ചു പറഞ്ഞാല്‍ ക്ഷണനേരത്തേക്ക് മസ്ഥിക്ഷ മരണം സംഭാവിച്ചവരോ അല്ലെങ്കില്‍ ആ ഒരു ഘട്ടം വരെ എത്തി ചേര്‍ന്ന് ജീവിതത്തിലേക്ക് തിരിചെത്തിയവരില്‍ പലര്‍ക്കും തങ്ങളുടെ ശരീരം ഉയര്‍ത്തപെട്ടതായും, ചുറ്റും ഒരു വെളിച്ചം വന്നു നിന്നതായും  അങ്ങനെ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് ഒരു പറ്റം ഗവേഷകരും തത്വചിന്തകരും എഴുത്തുകാരും മരണാന്തര ജീവിതത്തിന്‍റെ സൂചനയാണിത് എന്ന്‍ വിശ്വസിക്കുമ്പോള്‍ മറ്റൊരു വിഭാഗം ഹാലുസിനെഷന്‍ എന്ന അവസ്ഥയാണിത് എന്ന്‍ പറയുന്നു.

ഈ അവസരത്തില്‍ അപ്പെന്‍ഡിക്സ് ഓപ്പരേഷനിടയില്‍ സ്വര്‍ഗത്തിലേക്ക് ഒരു അത്ഭുത യാത്ര നടത്തിയ Colton Burpo എന്ന കുട്ടിയുടെ കഥ നമുക്കൊന്ന് കണ്ടു നോക്കാം

തന്‍റെ മകനുണ്ടായ അത്ഭുതകരമായ അനുഭവത്തെക്കുറിച്ച് നെബ്രാസ്ക്കയിലെ വെസ്ലിയാന്‍ പള്ളിയിലെ പാസ്റ്ററായ Todd Burpo എഴുതിയ Heaven Is For Real എന്ന പുസ്തകത്തെ ആസ്പതമാക്കിയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്...

കഥ ഇങ്ങനെയാണ് Todd Burpo, Sonja Burpo ദമ്പതികളുടെ നാലുവയസുള്ള മകന്‍ അപ്രതീക്ഷിതമായി ഉണ്ടായ അപ്പെണ്ടിക്സ് സര്‍ജറിക്ക് ശേഷം ഓപ്പറെശഷന്‍ സമയത്ത് താന്‍ സ്വര്‍ഗത്തിലേക്ക് പോവുകയുണ്ടായി എന്ന്‍ പറയുന്നു ആ യാത്രയില്‍ അവന്‍ കണ്ട പല കാഴ്ചകളെ ക്കുറിച്ചും അവന്‍ തന്‍റെ മാതാപിതാക്കളോട് പറഞ്ഞു, അവയില്‍ അവരെ ഏറ്റവുമധികം ഞെട്ടിച്ച കാര്യങ്ങളായിരുന്നു, അന്നുവരെയും മക്കളോട് അവര്‍ പറയാതിരുന്ന ഗര്‍ഭസമയത്ത് തന്നെ തങ്ങള്‍ക്ക് നഷ്ട്ടപ്പെട്ട കുഞ്ഞിനെ പറ്റിയുള്ള കോളട്ടന്‍റെ വാക്കുകളും,  കോള്‍ട്ടന്‍ ജനിക്കുന്നതിനു മുപ്പത് വര്‍ഷം മുന്‍പ് മരിച്ചുപോയ അച്ഛന്‍ റ്റോഡിന്റെ  മുത്തശനെ കണ്ടതായുമുള്ള അവന്‍റെ വാക്കുകളും. നാലുവയസ്സു കാരന്റെ നിഷ്കളങ്കത നിറഞ്ഞ വാക്കുകള്‍ കേട്ട് ഇനി എന്താണ് ചെയ്യേണ്ടത് എന്ന്‍ അറിയാതെ നില്‍ക്കുകയാണ് റ്റോടും കുടുംബവും. ഇനി എന്താണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുക്ക എന്നതാണ് ചിത്രം പറയുന്നത്...

അക്കാദമി അവാര്‍ഡിന് നിര്‍ദേശിക്കപ്പെടുകയും എമ്മി അവാര്‍ഡ് ജേതാവുമായ Greg Kinnearഉം  Kelly Reillyയുമാണ്‌ റ്റോട് ദമ്പതിമാരായി നമുക്ക് മുന്നിലെത്തുന്നത് ഇരുവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു എങ്കിലും കോള്‍ട്ടനു ജീവന്‍ നല്‍കിയ Connor Corum എന്ന കൊച്ചു മിടുക്കന്റെ പ്രകടനമാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. റിലീസിനെ തുടര്‍ന്ന്‍ പുസ്തകത്തെ പോലെ ചിത്രവും ഒരുപാട് വിവാദങ്ങള്‍ക്ക് തിരികൊളുതുകയുണ്ടായി ക്രിസ്തിയ ചിന്തകള്‍ക്ക് എതിരാണ് ചിത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ എന്നതായിരുന്നു പലരും ഉന്നയിച്ചിരുന്ന പ്രധാനകുറ്റങ്ങളില്‍ ഒന്ന്‍. ചിലപ്പോള്‍ അതിന്‍റെയൊക്കെ ഫലമായിട്ടാവാം അര്‍ഹിക്കുന്നതിലും ഒരുപാട് താഴെയുള്ള ചിത്രത്തിന്‍റെ IMDB റേറ്റിംഗ്.

വളരെ നല്ലൊരു ഫീല്‍ ഗുഡ് മൂവി അതാണ്‌ ഈ ചിത്രം ഇതില്‍ പറയുന്ന കാര്യങ്ങള്‍ പലരുടെയും വിശ്വാങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും എതിരായിരിക്കാം എന്നാല്‍ അതെല്ലാം മാറ്റി വെച്ച് ഈ ചിത്രം കാണാനിരുന്നാല്‍ വളരെ നല്ലൊരു ദിശ്യാനുഭവമാകും ഈ ചിത്രം നിങ്ങള്‍ക്ക് സമ്മാനിക്കുക.

No comments:

Post a Comment