Monday, 17 November 2014

66.Interview with the Vampire: The Vampire Chronicles

Interview with the Vampire: The Vampire Chronicles (1994) : Highly underrated, Became my favorite vampire movie of all time.
Language: English
Genre: Horror
Director: Neil Jordan
Writers: Anne Rice
Stars: Brad Pitt, Tom Cruise, Kirsten Dunst
രാത്രിയുടെ നാലാം യാമത്തില്‍ കുറുക്കന്‍മാരുടെ ഊളിയിടലുകളുടെയും വവ്വാലുകളുടെ കരച്ചിലുകളുടെയും അകമ്പടിയോടെ, ഉറങ്ങി കിടക്കുന്ന സുന്ദരികളായ പെണ്‍കുട്ടികളുടെ ചുടു ചോര ഊറ്റികുടിക്കാനെത്തുന്ന  വാമ്പയര്‍മാര്‍ എന്നും ഹോളിവുഡിന്റെ പ്രിയപെട്ട വിഷയങ്ങളിലൊന്നാണ്. ഒട്ടനവധി ചിത്രങ്ങളും ഈ വിഷയത്തെ ആസ്പതമാക്കി ഹോളിവുഡ് അണിയിചൊരുക്കിയിട്ടുമുണ്ട് അവയില്‍ ഏറിയവയും വാമ്പയര്‍ മാരുടെ രാജാവായ ഡ്രാക്കുള പ്രഭുവിനെ കുറിച്ചുള്ളതായിരുന്നു. എന്നാല്‍ പതിവ് ശൈലിയില്‍ നിന്നും വെത്യസ്തമായ രീതിയില്‍ വാമ്പയര്‍മാരുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1994ല്‍ Neil Jordan അണിയിചൊരുക്കിയ Interview with the Vampire: The Vampire Chronicles എന്ന ചിത്രം.  Brad Pitt, Tom Cruise എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ഈ ചിത്രം അതുവരെയുമിറങ്ങിയ വാമ്പയര്‍ ചിത്രങ്ങള്‍ക്ക് ഒരു അധിക്ഷേപമാണ് എന്ന്‍ പറയാം അത്ര വെത്യസ്തമായാണ് സംവിധായകന്‍ ജോര്‍ഡാന്‍ ഈ ചിത്രം ഒരുക്കിയിട്ടുള്ളത്...

കഥ ഇങ്ങനെയാണ് താനൊരു വാമ്പയര്‍ ആണെന്ന് അവകാശപ്പെടുന്ന Louis de Pointe du Lac തന്‍റെ കഥ റിപോര്‍ട്ടറായ Daniel Molloy യോട് പറയുകയാണ്...

1791ല്‍ French Louisianaയില്‍ ഒരു വര്‍ഷം മുന്‍പ് പ്രസവത്തോടെ തന്നെ വിട്ടുപിരിഞ്ഞ ഭാര്യയുടെയും തനിക്ക് ലഭിക്കാതെപോയ കുഞ്ഞിന്‍റെയും ഓര്‍മ്മകളില്‍ മനംനൊന്ത് ജീവിതം തന്നെ വെറുത്ത് കഴിയുകയാണ് ഇരുപത്തിനാലുകാരനായ Louis. വാമ്പയറായ Lestatന് അവനോട് അനുകമ്പ തോന്നുകയും, വാമ്പയര്‍ മാരുടെ ലോകത്തേക്ക് അവനെ അയാള്‍ ക്ഷണിക്കുക്കയും ചെയ്യുന്നു.  തുടര്‍ന്ന്‍ അയാളുടെ ക്ഷണം സ്വീകരിച്ച് Lestatന്‍റെ രക്തം കുടിച്ച് Louisഉം വാമ്പയറായി മാറുന്നു. ജനിച്ചു വീണ ഒരു കുഞ്ഞു തന്‍റെ മാതാപിതാക്കളില്‍ നിന്നും സംസാരിക്കാനും നടക്കാനുമെല്ലാം എപ്രകാരം പഠിക്കുന്നുവോ അപ്രകാരം Lestatനില്‍ നിന്നും Louis ഇനി വാമ്പയറുകളുടെ ജീവിത രീതികള്‍ മനസിലാക്കി എടുത്തെ മതിയാകു...

ഒരിക്കലും മരണം തേടിയെതാത്ത എന്നും നിത്യ യൗവനം സമ്മാനിക്കുന്ന രാത്രിയില്‍ ഇരയെ വേട്ടയാടി അവയുടെ ചുടുചോര ഊറ്റികുടിച്ച് കാലമുള്ള കാലം വരെ ജീവിക്കുന്ന വാമ്പയറായി മാറിയ Louisന്‍റെ ജീവിതത്തില്‍ ഇനി എന്താണ് സംഭവിക്കുക്ക ?

 1976ല്‍ Interview with the Vampire എന്ന പേരില്‍ Anne Rice എഴുതിയ നോവലിനെ അസ്പതമാക്കിയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. പതിനേഴാം നൂറ്റാണ്ടിലെയും പതിനെട്ടാം നുറ്റാണ്ടിലെയും അമേരിക്കയിലുടെയും പത്തൊന്‍പതാം നുറ്റാണ്ടിലെ യൂറോപ്പിലുടെയും ചിത്രം സഞ്ചരിക്കുമ്പോള്‍ ഓരോ കാലത്തും വന്ന മാറ്റങ്ങള്‍ വാമ്പയര്‍ മാരുടെ കണ്ണിലുടെ ചിത്രം നമുക്ക് കാട്ടിതരുന്നുണ്ട്. വികാരങ്ങളുടെ കാര്യത്തില്‍ മനുഷ്യരില്‍ നിന്നും വാമ്പയര്‍മാരും അധികം വെത്യസ്ഥരല്ല എന്നും ചിത്രം പറയുന്നു. സംവിധായകന്‍ എന്ന നിലയില്‍ തന്‍റെ ജോലി വളരെ ഭംഗിയായി നിര്‍വഹികാന്‍ ജോര്‍ഡനു സാധിച്ചിട്ടുണ്ട്. ചിത്രത്തിലുടനീളം വളരെ ഡാര്‍ക്ക് ആയൊരു മൂഡ്‌ ഉണ്ടാക്കി എടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനു അദ്ധേഹത്തെ സഹായിച്ചത് Malcolm Middleton ന്‍റെ മികവുറ്റ കലാസംവിധാനവും, ചിത്രലുടനീളം നിറഞ്ഞു നില്‍ക്കുന്ന Elliot Goldenthal ന്‍റെ ഉഗ്രന്‍ പശ്ചാത്തല സംഗീതവുമാണ് ആ വര്‍ഷത്തെ അക്കാദമി അവാര്‍ഡുകളില്‍ ഇരുവരും നിര്‍ദേശിക്ക പ്പെടുകയും ചെയ്തു.

ചിത്രത്തിന്‍റെ ഏറ്റവും വലിയ സവിശേഷതകളില്‍ ഒന്ന്‍ ബ്രാഡ് പിറ്റ്, ടോം ക്രുസ് എന്നിവരുടെ പ്രകടനങ്ങളാണ് പ്രത്യേഗിച്ചും ടോം ക്രുസിന്റെ പ്രകടനം, ഒരു വാമ്പയറിന്റെ എല്ലാ സ്വഭാവ സവിശേഷധകളുമുള്ള രക്തധാഹിയും ക്രൂരനുമായ Lestat ആയുള്ള ക്രുസിന്റെ പ്രകടനം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വെത്യസ്തവും മികച്ചതുമായ കഥാപാത്രങ്ങളില്‍ ഒന്നാണ്. അതേസമയം മനുഷ്യ രക്തം കുടിക്കുന്നതിനോട് തീരെ താല്‍പര്യം പ്രകടിപ്പിക്കാത്ത അതൊരു തെറ്റായി തന്നെ കാണുന്ന മനുഷ്യ വികാരങ്ങള്‍ ഇപ്പോഴും ഉള്ളില്‍ നില്‍ക്കുന്ന Louis ആയി ബ്രാഡ് പിറ്റും  മികച്ച പ്രകടന്നം കാഴ്ചവെച്ചിരിക്കുന്നു. എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം Claudia ആയുള്ള Kirsten Dunst ന്‍റെ അഭിനയമാണ് ചെറുപ്രായത്തില്‍തന്നെ ഈ കുട്ടി വളരെ നല്ല അഭിനയമാണ് പുറതെടുത്തിരിക്കുന്നത്, മികച്ച സഹനടിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിനും ഇവരെ നിര്‍ദേശിക്കപ്പെടുകയുണ്ടായി എന്നത് അവരുടെ പ്രകടനം എത്ര ശക്തമായിരുന്നു എന്ന്‍ പറയുന്നു.

ടോം ക്രുസ്, ബ്രാഡ് പിറ്റ് എന്നിവരുടെ മികച്ച ചിത്രങ്ങളുടെ ഇടയില്‍ ആരും പരാമര്‍ശിച്ചു കേള്‍ക്കാത്ത ചിത്രമായിരുന്നുവിത് എന്നാല്‍ ഇന്നു മുതല്‍ ഇവരുടെ ഞാന്‍ ഇഷ്ടപെടുന്ന ചിത്രങ്ങളുടെ ഇടയില്‍ ഈ ചിത്രവും ഉണ്ടാകും.

No comments:

Post a Comment